വലിയ കടകള്‍ക്കു പുറമേ പാതയോരങ്ങളില്‍ ചെറിയ തട്ടുകടകളിലും നൊങ്ക് വില്പന സജീവമാണ് ചൂട് കാലത്ത് ഔഷധഗുണമുള്ള നൊങ്ക് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. നൊങ്ക് കൂടുതലും എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുമാണ്.കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളായ കളിയിക്കാവിള, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നുമാണ് തലസ്ഥാനത്തേക്കു നൊങ്ക് കൂടുതലായി എത്തുന്നത്. ഇവിടെ തീരുമ്പോള്‍ തെങ്കാശിയില്‍നിന്നും നൊങ്ക് എത്തും.
തമിഴ്നാട്ടില്‍ നിന്നും ഇടനിലക്കാരാണ് ലോറിയില്‍ നൊങ്കുകള്‍ ഇവിടേക്ക് എത്തിക്കുന്നത്. ഇപ്പോള്‍ പനകയറാന്‍ പുതിയ തലമുറയില്‍പ്പെട്ടവര്‍ കുറവായതിനാലും.കൂലി വര്‍ധനവും തമിഴ്നാട്ടില്‍ പനകള്‍ മുറിച്ച് മറ്റ് കൃഷികളിലേക്കു തിരിയുകയും ചെയ്തതോടെ ഏക്കറുകണക്കിന് പനകള്‍ വെട്ടിമാറ്റപ്പെട്ടു. ഇതോടെ നൊങ്കിനും ക്ഷാമം നേരിടുകയാണ്. ചൂടുകാലത്ത് നൊങ്കാണ് താരമെങ്കിലും ഇളനീരിന്റെയും തണ്ണിമത്തന്റെയും വില്പനയും തകൃതിയാണ്.
നാടന്‍ കരിക്കും തമിഴ്നാട്ടില്‍ നിന്നെത്തുന്ന കരിക്കും വില്പനയ്ക്കുണ്ട്. മുപ്പത്തിയഞ്ച്,നാല്‍പ്പത് എന്നിങ്ങനെയാണ് കരിക്കിന് വില. കരിക്ക് കുടിക്കുന്നവര്‍ക്ക് ഒരു ദാഹമകറ്റുന്നതോടൊപ്പം കരിക്ക് കഴിച്ചു ചെറിയ വിശപ്പുമകറ്റാം. സീസണായതോടെ തണ്ണിമത്തന്റെ വില്പനയും കൂടിയിട്ടുണ്ട്. ചൂട് കാലത്തു മറ്റ് പാനീയങ്ങളെക്കാള്‍ നല്ലതും ആരോഗ്യകരവും ഈ പ്രകൃതിദത്ത വിഭവങ്ങള്‍ തന്നെ. ഇവയ്‌ക്കൊപ്പം മോരും നറുനണ്ടി സര്‍ബത്തും വില്പനയ്ക്കുണ്ട്. പന നൊങ്കിന്റെ പള്‍പ്പ് നേരിട്ടോ അല്ലെങ്കില്‍ അല്‍പം പഞ്ചസാരയും വെള്ളവും ചേര്‍ത്ത് മിക്‌സിയിലിട്ട് അടിച്ച് ജ്യൂസ് ആക്കിയും ഉപയോഗിക്കാം.
Share your comments