1. Health & Herbs

പപ്പായ സ്ക്രബ്: വിണ്ടുകീറിയ കാൽപാദങ്ങൾക്ക് പരിഹാരം

പാദങ്ങൾ വിണ്ടുകീറുന്നത് എത്ര വേദനാജനകമാണെന്ന് അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. മുഖത്തും കൈകളും മറ്റും പ്രാധാന്യം കൊടുക്കുമെങ്കിലും, കാലുകൾക്ക് മികരാവും പ്രാധാന്യം കൊടുക്കാറില്ല. ഇത്തരം അശ്രദ്ധയാണ് കാൽപാദങ്ങളിലെ ചർമ്മം വരണ്ടു പോകുന്നതിനും പിന്നീട് വിണ്ടുകീറുന്നതിനും കാരണമാകുന്നു. തിരക്ക് പിടിച്ച ദിവസത്തിനൊടുവിൽ നമ്മുടെ കാലുകളിൽ അനുഭവപ്പെടുന്ന വേദനക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ് ഫൂട്ട് എക്സ്ഫോളിയേഷൻ.

Meera Sandeep

പാദങ്ങൾ വിണ്ടുകീറുന്നത് എത്ര വേദനാജനകമാണെന്ന് അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. മുഖത്തും കൈകളും മറ്റും പ്രാധാന്യം കൊടുക്കുമെങ്കിലും, കാലുകൾക്ക് മികരാവും പ്രാധാന്യം കൊടുക്കാറില്ല. ഇത്തരം അശ്രദ്ധയാണ് കാൽപാദങ്ങളിലെ ചർമ്മം വരണ്ടു പോകുന്നതിനും പിന്നീട് വിണ്ടുകീറുന്നതിനും  കാരണമാകുന്നു.

കാലുകളിൽ അനുഭവപ്പെടുന്ന വേദനക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ് ഫൂട്ട് എക്സ്ഫോളിയേഷൻ. ഇത് കാലുകളിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. ഒപ്പം ഇത് പാദങ്ങൾക്ക് ആവശ്യത്തിന് വിശ്രമം നൽകുകയും ചർമ്മം കഠിനമാകുന്നത് തടയുകയും ചെയ്യുന്നു. നിങ്ങളുടെ കാൽവിരലിന് അരികിൽ കാണപ്പെടാറുള്ള കറുത്ത പാടുകൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, വേനൽച്ചൂട് വദ്ധിക്കുമ്പോൾ കാലുകളിൽ നിർജ്ജലീകരണവും വരൾച്ചയും തടയാനും ഇത് നിങ്ങളെ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സുന്ദരമായ പാദങ്ങൾ വേണോ? പാദങ്ങളേയും നഖങ്ങളേയും എങ്ങനെ സംരക്ഷിക്കാം

വിണ്ടുകീറുന്നത് അകറ്റി പാദങ്ങൾ മനോഹരമായി സൂക്ഷിക്കാൻ സഹായിക്കുന്ന ഒരു സ്‌ക്രബിനെ നമുക്ക് ഇവിടെ പരിചയപ്പെടാം.

- പപ്പായ: പപ്പായയിൽ വിറ്റാമിൻ എ, പപ്പൈൻ എൻസൈം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ മൃതകോശങ്ങളെയും പ്രവർത്തനരഹിതമായ പ്രോട്ടീനുകളെയും നീക്കം ചെയ്ത് ചർമ്മത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുന്നു, അതുവഴി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ആവശ്യത്തിനുള്ള ജലാംശം നൽകുകയും ചെയ്യുന്നു. കാലുകൾ വിണ്ടുകീറിയ ഒരാളാണ് നിങ്ങളെങ്കിൽ, പപ്പായ ഒരു ഫൂട്ട് സ്‌ക്രബായി ഉപയോഗിച്ച് നോക്കൂ. നിങ്ങളുടെ ചർമ്മത്തിന് തിളക്കം കൂട്ടാൻ പപ്പായയ്ക്ക് കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങളിലെ താരം പപ്പായ

-  വെളിച്ചെണ്ണയുടെ ആരോഗ്യ വശങ്ങൾ നിരവധിയാണ്. അത് തിരിച്ചറിഞ്ഞു തന്നെയാണ് അവർ അങ്ങനെ പറയുന്നതും. വെളിച്ചെണ്ണ കൊണ്ടുള്ള ഫൂട്ട് മസ്സാജ് നിങ്ങളുടെ നഖങ്ങളും കാലുകളും നന്നായി വൃത്തിയാക്കാൻ സഹായിക്കുന്നു. ഇത് ഒരു ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ എണ്ണയാണ്.

-  പഞ്ചസാര: പഞ്ചസാരയ്ക്ക് പകരം ബ്രൗൺ ഷുഗറും ഉപയോഗിക്കാം. പഞ്ചസാര നിങ്ങളുടെ നഖങ്ങൾക്കും കാൽവിരലുകൾക്കും ഇടയിലെ ഡെഡ് സ്കിൻ നീക്കം ചെയ്യുന്നു. ഏറ്റവും പ്രധാനമായി, ഇത് നിങ്ങളുടെ പാദങ്ങളിലെ അഴുക്കും നീക്കം ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഈ പൊടിക്കൈകൾ ഉപയോഗിച്ച് കാലിലെ നീരും വേദനയും കുറയ്ക്കാം

പാദങ്ങൾ വൃത്തിയായി സൂക്ഷിക്കാനുള്ള സ്‌ക്രബ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം:

ആവശ്യമുള്ള സാധനങ്ങൾ

1/2 കപ്പ് പപ്പായ പൾപ്പ്, 8 ടേബിൾസ്പൂൺ പഞ്ചസാര, 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ

സ്ക്രബ് ഉണ്ടാക്കേണ്ട വിധം

പപ്പായ പൾപ്പും പഞ്ചസാരയും നന്നായി മിക്സ് ചെയ്യുക, തുടർന്ന് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഈ സ്‌ക്രബ് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം. പപ്പായ ചർമ്മത്തിനു തിളക്കം നൽകും.ചർമ്മത്തിലെ ടാനും കറുപ്പും കുറയ്ക്കുന്നതിനുള്ള മികച്ച സ്‌ക്രബറാണിത്. കുറച്ചധികം ഉണ്ടാക്കി ഇടയ്ക്കിടെ ഉപയോഗിക്കാം.

English Summary: Papaya Scrub: Remedy for cracked feet

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds