പവിഴമല്ലി പൂമരം വലിയ കുറ്റിച്ചെടിയായോ ചെറിയ മരമായോ തൊടികളിൽ കാണപ്പെടുന്നു. പരുപരുത്തതും രോമങ്ങളുള്ളതുമായ വലിയ ഇലകളുണ്ട്. ഉഷ്‌ണകാലത്ത് ഇലകൾ പൊഴിയുകയും പുതിയ ഇലകൾ വരികയും ചെയ്യും
സുഗന്ധമുള്ള ഇതിന്റെ പൂക്കൾ വൈകുന്നേരങ്ങളിലാണ് വിരിയുകയും പകൽ കൊഴിയുകയും ചെയ്യും. പൂക്കളുടെ അടിഭാഗത്തിന് നേർത്ത ചുകപ്പ് നിറം ആണ്. ദളപുടം വെളുപ്പ് നിറത്തിലുമായിരിക്കും. ഇംഗ്ലിഷിൽ കോറൽ ജാസ്‌മിൻ എന്നു പേരുള്ള ഈ നാട്ടുമരം ഹിന്ദുക്കൾക്കു പുണ്യവൃക്ഷമാണ്.
നനുത്ത സുഗന്ധമുള്ള പൂക്കൾ രാത്രിയിലാണ് വിരിയുക. വേഗത്തിൽ കൊഴിയുന്ന പവിഴമല്ലിപ്പൂക്കൾ പരവതാനി വിരിച്ച പൂമുഖം വീടിന് അഴകാണ്.വിത്തുവഴിയാണ് വംശവർധന.കമ്പു മുറിച്ചു നട്ടും വളർത്താം.
.പൂവിടാത്തതും അധികം മൂപ്പെത്താത്തതുമായ കമ്പുകളാണ് നടുന്നത്.നടുന്നതിനു മുൻപായി മുറിഭാഗത്ത് കുഴമ്പുരൂപത്തിലാക്കിയ ചിരട്ടക്കരി തേച്ചാൽ കമ്പ് വേഗത്തിൽ തളിർപ്പുകൾ ഉൽപാദിപ്പിക്കും.
ഔഷധയോഗ്യമായ ഭാഗങ്ങൾ
ഇല, വേരു്, തൊലി എന്നിവ ആയുർവേദ ഔഷധങ്ങൾക്കുപയോഗിക്കുന്നു. പവിഴമല്ലിയുടെ വിത്ത് തലയിലെ താരൻ കളയാൻ ഉപയോഗിക്കാറുണ്ട്. ഇലകൾ ഉദരസംബന്ധിയായ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചുവരുന്നു. മരത്തിന്റെ പട്ട ഉണക്കിപ്പൊടിച്ചെടുത്തത് വാത ചികിത്സയ്‌ക്കു നന്ന്. ഈ പൂവിട്ടു തയാറാക്കിയ എണ്ണ, മുടികൊഴിച്ചിലും നരയും മാറ്റും.
Share your comments