ലോകത്ത് എല്ലായിടത്തും കൃഷി ചെയ്യുന്ന വിളയാണ് കൈതച്ചക്ക. ഇതിൻറെ ജന്മദേശം ബ്രസീലാണ്. നൂറോളം തരത്തിലുള്ള കൈതച്ചക്ക ഇന്ന് ലോകത്താകമാനം ഉണ്ട്. ഇതിൽ നിന്ന് നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നു. ഔഷധഗുണങ്ങൾ കൊണ്ടും കൈതചക്ക സമ്പന്നം.
കൈതച്ചക്കയുടെ ഓല കുത്തി പിഴിഞ്ഞെടുത്ത നീര് കഴിച്ചാൽ ഉദര കൃമികൾ നശിക്കും. അല്പം പഞ്ചസാര ചേർത്തു കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം ലഭിക്കും.
കാലിൽ കറുത്ത തടിച്ച് ഉണ്ടാകുന്ന എക്സിമ എന്ന രോഗത്തിന് കൈതച്ചക്കയുടെ നീര് പുരട്ടിയാൽ ചൊറിച്ചിലിനും ഇതിൻറെ കട്ടി കുറയുവാനും നല്ലതാണ്. പഴുക്കാത്ത കൈതച്ചക്ക ഹൃദ്രോഗത്തിന് നല്ലതാണ്. ഇത് ക്ഷീണം, തളർച്ച, അരുചി എന്നിവ അകറ്റും. പിത്ത ശമനത്തിനും, വെയിൽ കൊള്ളുന്നത് കൊണ്ട് ഉണ്ടാകുന്ന ക്ഷീണം മാറ്റുവാൻ കൈതച്ചക്ക ഉത്തമമാണ്. അമിതമായി പുകവലിക്കുന്നവർക്ക് പഴുത്ത കൈതച്ചക്ക
കഴിക്കുന്നതുമൂലം പുകവലിയിൽനിന്നുണ്ടാകുന്ന ദൂഷ്യഫലങ്ങൾ ഇല്ലാതാകുന്നതാണ്. പുകവലിക്കുമ്പോൾ രക്തത്തിൽ കുറയുന്ന വിറ്റാമിൻ സി കൈതച്ചക്ക തിന്നുന്നത് കൊണ്ട് പരിഹരിക്കപ്പെടുന്നു. പ്രകൃതിദത്തമായ പൊട്ടാസ്യം കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്നതിനാൽ വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ഇതിൻറെ ഉപയോഗം ഗുണകരമാണ്. മൂത്രം വളരെ കുറച്ചു പോകുക,മൂത്രമൊഴിക്കുമ്പോൾ കടച്ചിൽ ഉണ്ടാക്കുക എന്നീ രോഗാവസ്ഥകളിലും നല്ല ഫലം ലഭിക്കും.
ഗർഭിണികൾക്കുണ്ടാക്കുന്ന ശർദ്ദിയ്ക്ക് ഒരു ഗ്ലാസ് കൈതച്ചക്ക നീരിൽ ഒരു ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് കാലത്ത് കഴിച്ചാൽ നല്ല ശമനം ലഭിക്കും. എന്നാൽ പഴുത്ത കൈതച്ചക്ക ഗർഭിണികൾ കഴിക്കരുത്. എന്തെന്നാൽ ഇത് കഴിക്കുന്നതുമൂലം സൂതികാ രക്തത്തെ വർദ്ധിപ്പിക്കും. തന്മൂലം ഗർഭം അലസി പോകുന്നതിന് കാരണമാകും. പഴുക്കാത്ത കൈതച്ചക്ക ആ കഴിക്കുന്നതുമൂലം ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
പ്രത്യേകിച്ച് ഇത് ദഹിക്കാൻ വിഷമം ഉള്ളതുകൊണ്ട് ദഹനസംബന്ധമായ പ്രശ്നങ്ങൾ പഴുക്കാത്ത കൈതച്ചക്ക മൂലമുണ്ടാകുന്നു. കൂടാതെ ഇത് കഫത്തെയും പിത്തത്തെയും വർധിപ്പിക്കുന്നു.
Share your comments