<
  1. Fruits

പിസ്ത(pistachio)സ്ഥിരമായി കഴിക്കാം മുടി കൊഴിച്ചിൽ തടയാൻ

മുടിയെ സംരക്ഷിക്കാനായി നാം എന്തും ചെയ്യും. കാരണം മുടി ഇല്ലാത്തവർക്കേ അതിന്റെ ബുദ്ധിമുട്ടറിയൂ. സൗന്ദര്യ സങ്കല്പങ്ങളിൽ മുടിക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് നാം മലയാളികൾ

K B Bainda
മുടിയിഴകള്‍ക്ക്‌ ബലം നല്‍കാനുള്ള ഉത്തമ പ്രതിവിധിയാണ്‌ പിസ്‌ത.
മുടിയിഴകള്‍ക്ക്‌ ബലം നല്‍കാനുള്ള ഉത്തമ പ്രതിവിധിയാണ്‌ പിസ്‌ത.

മുടിയെ സംരക്ഷിക്കാനായി നാം എന്തും ചെയ്യും. കാരണം മുടി ഇല്ലാത്തവർക്കേ അതിന്റെ ബുദ്ധിമുട്ടറിയൂ. സൗന്ദര്യ സങ്കല്പങ്ങളിൽ മുടിക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് നാം മലയാളികൾ. അതുകൊണ്ടു മുടിക്ക് വേണ്ടി നാം എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകും. ഇത്രയും പറയാൻ കാരണം എത്ര വില കൂടിയതായാലും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി എന്ന നിലയ്ക്ക് ഈ ഫലം മിക്ക ആളുകളും വാങ്ങി കഴിക്കാറുണ്ട്. അങ്ങനെ വിദേശിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചതമായ ഒന്നാണ് പിസ്ത(pistachio).

നിരവധി ആരോഗ്യപരമായ ഗുണങ്ങൾ മാത്രമല്ല, ചർമ്മ, മുടി സംബന്ധമായ ഗുണങ്ങളും ഉണ്ട്. മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ സഹായിക്കുന്ന നിരവധി ഫാറ്റി ആസിഡുകളും പിസ്‌തയില്‍ അടങ്ങിയിട്ടുണ്ട്‌. മുടിയിഴകള്‍ക്ക്‌ ബലം നല്‍കാനുള്ള ഉത്തമ പ്രതിവിധിയാണ്‌ പിസ്‌ത. മാത്രമല്ല, മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണം ബയോട്ടിന്‍റെ ആഭാവമാണ്‌. ബയോട്ടിന്‍ അടങ്ങിയിട്ടുള്ള പിസ്‌ത സ്ഥിരമായി കഴിക്കുന്നത്‌ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും

ആരോഗ്യഗുണങ്ങൾ

മുടിയെ സംരക്ഷിക്കും എന്ന് പറഞ്ഞു. അത് കൂടാതെ പിസ്‌ത അണ്ടിപരിപ്പുകളുടെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒന്നാണെന്ന് അധികം ആര്‍ക്കും അറിയില്ല. പിസ്ത ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലിന്‍റെ അളവ്‌ കുറയ്‌ക്കുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്ലിന്‍റെ തോത്‌ ഉയര്‍ത്തുകയും ചെയ്യുന്നു.കാൽസ്യം , അയൺ , സിങ്ക് മഗ്നീഷ്യം കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പിസ്ത. ഇത് കൂടാതെ വൈറ്റമിൻ എ ബി 6 , വൈറ്റമിൻ. കെ, സി, ബി എന്നിവയും അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിൻ , ഡയറ്ററി ഫൈബർ,ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്,തയാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

മുടിയിഴകള്‍ക്ക്‌ ബലം നല്‍കാനുള്ള ഉത്തമ പ്രതിവിധിയാണ്‌ പിസ്‌ത.
മുടിയിഴകള്‍ക്ക്‌ ബലം നല്‍കാനുള്ള ഉത്തമ പ്രതിവിധിയാണ്‌ പിസ്‌ത.

പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മസ്തിഷ്കത്തിന്റെ പ്രവർത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിൻ ബി രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. ആർജിനൈൻ, വൈറ്റമിൻ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകൾ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കും.

ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ചു യുവത്വം നിലനിർത്താനും ഏറെ നല്ലതാണ് പിസ്ത .പിസ്‌തയിലടങ്ങിയിരിക്കുന്ന എണ്ണ ചര്‍മ്മം വരളാതെ ഈര്‍പ്പത്തോടെ ഇരിക്കാന്‍ സഹായിക്കും. സുഗന്ധ തൈലമായും, തിരുമ്മലിനുള്ള ഔഷധ എണ്ണയായും ഇത്‌ ഉപയോഗിക്കാറുണ്ട്‌. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി6 രക്തത്തിന്‍റെ അളവ്‌ കൂട്ടും. ഒരു മികച്ച പ്രകൃതിദത്ത മോയിസ്‌ച്യുറൈസര്‍ കൂടിയായ പിസ്‌തയിലടങ്ങിയിട്ടുള്ള പല ഘടകങ്ങളും ചര്‍മ്മത്തിന്‍റെ ഈര്‍പ്പവും മിനുസവും നിലനിര്‍ത്താന്‍ സഹായിക്കും.

മോയിസ്‌ച്യുറൈസറിന്‌ പകരമായി പിസ്‌ത എണ്ണ ഉപയോഗിച്ച്‌ തുടങ്ങിയാല്‍ പട്ടുപോലെ മൃദുലമായ ചര്‍മ്മം ലഭിക്കും
മോയിസ്‌ച്യുറൈസറിന്‌ പകരമായി പിസ്‌ത എണ്ണ ഉപയോഗിച്ച്‌ തുടങ്ങിയാല്‍ പട്ടുപോലെ മൃദുലമായ ചര്‍മ്മം ലഭിക്കും

സാധാരണ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മോയിസ്‌ച്യുറൈസറിന്‌ പകരമായി പിസ്‌ത എണ്ണ ഉപയോഗിച്ച്‌ തുടങ്ങിയാല്‍ പട്ടുപോലെ മൃദുലമായ ചര്‍മ്മം ലഭിക്കും.പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങള്‍ അകറ്റി ചര്‍മ്മം മൃദുലമാക്കാന്‍ പിസ്‌തയിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ശരീരത്തിന്‍റെ നിറത്തിന്‌ മങ്ങലേല്‍ക്കാതിരിക്കാന്‍ പിസ്‌തയിലടങ്ങിയിട്ടുള്ള അവശ്യ ഫാറ്റി ആസിഡുകള്‍ സഹായിക്കും.

തടി കുറയ്ക്കും, ദഹന സംബന്ധമായ അസുഖങ്ങൾ മാറ്റും, ,പ്രതിരോധ ശേഷി കൂട്ടും, അര്‍ബുദവും അണുബാധയും തടയാന്‍ പിസ്‌ത സഹായിക്കും. ഇത് ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും നാഡികള്‍ക്ക്‌ ബലം നല്‍കി ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യും. പിസ്‌തയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

പിസ്‌ത കഴിക്കുന്നത്‌ വഴി വിറ്റാമിന്‍ ബി6 ശരീരത്തിലേക്ക് കടക്കുകയും ഓക്സിജന്‍റെ അളവ്‌ കൂട്ടുകയും ചെയ്യുന്നു. ഇത്‌ രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ തോത്‌ ഉയര്‍ത്തും. പ്രതിരോധസംവിധാനത്തിന് അത്യാവശ്യമായ വിറ്റാമിന്‍ ബി6 പിസ്തയില്‍ ധാരാളമായുണ്ട്‌. ഇത് രക്തം ഉണ്ടാകുന്നതിനും ശരീരം മുഴുവന്‍ ശരിയായ രീതിയില്‍ രക്തയോട്ടം ഉണ്ടാകുന്നതിനും സഹായിക്കുന്നു. കൂടാതെ, പ്ലീഹ, തൈമസ്‌ തുടങ്ങിയ ഗ്രന്ഥികള്‍ ആരോഗ്യത്തോടിരിക്കാന്‍ പിസ്‌ത കഴിക്കുന്നത് സഹായകമാകും

ലുട്ടീന്‍, സിയാക്‌സാന്തിന്‍ എന്നിങ്ങനെ പിസ്‌തയില്‍ കാണുന്ന രണ്ട്‌ ആന്റിഓക്‌സിഡന്റുകള്‍ അന്ധതയ്‌ക്ക്‌ കാരണമാകുന്ന അസുഖങ്ങള്‍ വരുന്നത്‌ തടയും.
ലുട്ടീന്‍, സിയാക്‌സാന്തിന്‍ എന്നിങ്ങനെ പിസ്‌തയില്‍ കാണുന്ന രണ്ട്‌ ആന്റിഓക്‌സിഡന്റുകള്‍ അന്ധതയ്‌ക്ക്‌ കാരണമാകുന്ന അസുഖങ്ങള്‍ വരുന്നത്‌ തടയും.

മനുഷ്യന്‍റെ പ്രായം കൂടുന്നതിനനുസരിച്ച്‌ കണ്ണിന്‍റെ കാഴ്‌ച കുറയുകയും വായിക്കാനും ജോലിചെയ്യാനും പറ്റാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നു. ലുട്ടീന്‍, സിയാക്‌സാന്തിന്‍ എന്നിങ്ങനെ പിസ്‌തയില്‍ കാണുന്ന രണ്ട്‌ ആന്റിഓക്‌സിഡന്റുകള്‍ അന്ധതയ്‌ക്ക്‌ കാരണമാകുന്ന അസുഖങ്ങള്‍ വരുന്നത്‌ തടയും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്‌ അത്യാവശ്യമായ വിറ്റാമിന്‍ ഇ ശ്ലേഷ്‌മപാളിയിലെ കോശങ്ങളെ പൂര്‍ണമാക്കുകയും ദോഷകരമായ അള്‍ട്ര വയലറ്റ്‌ രശ്‌മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിച്ച്‌ ചര്‍മ്മ രോഗങ്ങള്‍ വരുന്നത്‌ തടയുകയും ചെയ്യുന്നു. ചര്‍മ്മത്തെ പൂര്‍ണ ആരോഗ്യത്തോടെ മനോഹരമായിരിക്കാന്‍ ഇവ സഹായിക്കും.

 

ആരോഗ്യ ഗുണങ്ങൾ കൂടുമെങ്കിലും പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത നല്ലതാണ്. ഒരു കപ്പ്‌ പിസ്തയില്‍ ശരീരത്തിനാവശ്യമായ ഫോസ്‌ഫറസിന്‍റെ 60 ശതമാനം അടങ്ങിയിരിക്കുന്നതിനാല്‍ ടൈപ്പ്‌ 2 പ്രമേഹത്തെ പ്രതിരോധിക്കുകയും കൂടാതെ പിസ്‌തയില്‍ അടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ്‌ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുകയും ചെയ്യുന്നു. ഇത്‌ മൂലം ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്‌ നിലനിര്‍ത്താന്‍ കഴിയും.

English Summary: Pistachio can be eaten regularly to prevent hair loss

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds