റുട്ടേസിയ സസ്യകുലത്തില്‍പ്പെട്ടതാണ് കമ്പിളി നാരകം. സിട്രിസ് ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്രനാമം. കമ്പിളി നരകത്തിൻ്റെ ഗുണങ്ങള്‍ നമ്മള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് ഡെങ്കിപ്പനി കേരളമാകെ പടര്‍ന്നു പിടിച്ചപ്പോഴാണ്. പനി ബാധിച്ച ശേഷമുള്ള ശരീരവേദന മാറ്റാനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും രക്തത്തില്‍ കൗണ്ടിൻ്റെ അളവ് വര്‍ധിപ്പിക്കാനുമുള്ള ശേഷി കമ്പിളി നാരകത്തിനുണ്ട്.
പണ്ടു കാലത്ത് നമ്മുടെ പറമ്പില്‍ ഇവ ധാരാളം വളര്‍ന്നിരുന്നു.നിരവധി വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ കമ്പിളി നാരകത്തിന് ,മാതളനാരങ്ങ, ബംബിളി നാരകം, പ്യൂമലൊ എന്നും പേരുണ്ട്. വൈറ്റമിന്‍ സി, ജലാംശം, ട്രോട്ടീന്‍, കൊഴുപ്പ്, അജം, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തപുഷ്ടി ഉണ്ടാക്കുവാന്‍ ഉപകരിക്കുന്ന കമ്പിളി നാരങ്ങ ദാഹത്തിനും ക്ഷീണത്തിനും നല്ലതാണ്.
മരമായി വളരും
കമ്പിളി നാരകം മരമായിട്ടാണ് വളരുക. ചുവപ്പ്, വെള്ള നിറങ്ങളിലാണ് സാധാരണയിതു കാണപ്പെടുക. നാരങ്ങളുടെ ഉള്‍ക്കാമ്പിനെ നിറത്തിന് അനുസരിച്ചാണ് പേര്. ചുവപ്പ് നിറമുള്ളതാണ് സാധാരണ കാണപ്പെടുന്നത്. പുളിയും മധുരവും ചവര്‍പ്പും കലര്‍ന്ന രുചിയാണ് ഉള്‍ക്കാമ്പിന്. കട്ടിയുള്ള പുറം തോട് പാകമാകുമ്പോള്‍ ഇളം മഞ്ഞ നിറമാകും. പുറംതോട് പൊളിച്ച് ഉള്‍ഭാഗം എടുക്കാം. ഉള്‍ഭാഗം നന്നായി പഴുത്ത കായ്കള്‍ക്ക് സാമാന്യം നല്ല മധുരവുമുണ്ടാകും. ജ്യൂസിനും സ്‌ക്വാഷിനും നന്ന്. കമ്പിളി നാരങ്ങയുടെ പുറംതൊലി നീക്കുമ്പോള്‍ പ്രത്യേക മണം ഉണ്ടാകും.
നടുന്ന രീതി
കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇവ വളരാന്‍ യോജിച്ചതാണ്. വിത്തുപാകി മുളപ്പിച്ച തൈകളും വേരുപിടിപ്പിച്ച കമ്പുകളും നടാം. ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ത്ത് കുഴികളില്‍ തൈ നടണം. വേനലില്‍ നനയ്ക്കുകയും പുതയിടുകയും വേണം. അഞ്ചോ ആറോ വര്‍ഷം സമൃദ്ധമായി കായ്ഫലം തന്ന ശേഷം മരം നശിച്ചു പോകുകയാണ് പതിവ്. ഇതിനാല്‍ ഒരു മരം വളര്‍ന്നാല്‍ ഉടന്‍ അടുത്ത തൈയുണ്ടാക്കി നടാന്‍ ശ്രദ്ധിക്കണം.
ഡെങ്കിപ്പനി അകറ്റാൻ കമ്പിളി നാരകം
റുട്ടേസിയ സസ്യകുലത്തില്‍പ്പെട്ടതാണ് കമ്പിളി നാരകം. സിട്രിസ് ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്രനാമം. കമ്പിളി നരകത്തിൻ്റെ ഗുണങ്ങള്‍ നമ്മള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് ഡെങ്കിപ്പനി കേരളമാകെ പടര്‍ന്നു പിടിച്ചപ്പോഴാണ്. പനി ബാധിച്ച ശേഷമുള്ള ശരീരവേദന മാറ്റാനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും രക്തത്തില്‍ കൗണ്ടിൻ്റെ അളവ് വര്‍ധിപ്പിക്കാനുമുള്ള ശേഷി കമ്പിളി നാരകത്തിനുണ്ട്.
Share your comments