*രോമനിബിഢമായതും കാഴ്ചക്ക് കൗതുകപരമായതും നിറഭേദങ്ങളാൽ വിശേഷപ്പെട്ടതുമായ റംബുട്ടാനേ നമ്മുടെ കേരളത്തിൽ മുള്ളൻപഴം എന്നു പൊതുവെ വിളിക്കാറുണ്ട് *
കൃഷിരീതികൾ
*ജൂൺ ,ജുലൈ ,ഓഗസ്ററ് മാസങ്ങളിൽ ആണ് ഇതിന്റെ വിളവെടുപ്പുകാലം .
റംബുട്ടാൻറെ വളർച്ചയ്ക്ക് ഏറ്റവും മികച്ചതാണ് ഇതിന്റെ ജൈവരീതിയിൽ ഉള്ള കൃഷി .
റംബൂട്ടാൻ കൃഷി ചെയ്യുമ്പോൾ നല്ല നീർവാർച്ചയും പശിമരാശിയുമുള്ള മണ്ണാണ് കൃഷി ചെയ്യാൻ നല്ലത് .
ചില കാര്യങ്ങൾ കൂടെ ശ്രദ്ധിച്ചാൽ കൂടുതൽ ആദായം കൊയ്യാൻ സാധിക്കും. സൂര്യപ്രകാശം വളരെ ആവശ്യം ഉള്ള ഒരു വിളയാണ് റംബൂട്ടാൻ. സൂര്യപ്രകാശത്തിലുള്ള ചില ഘടകങ്ങൾ ചെടിയുടെ വളർച്ചയെ സ്വാധീനിക്കുന്നതായ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ മണ്ണിനു നല്ല ഈർപ്പം ഉണ്ടാകണം.
എന്നാൽ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ റംബൂട്ടാൻ കൃഷി ഒഴിവാക്കണം. വെള്ളം കെട്ടിക്കിടന്നാൽ ചെടിയുടെ മൂട് അഴുകി ചീത്തയാവാൻ ഇടയുണ്ട്. ഡ്രോപ്പ് വാട്ടറിങ് സിസ്റ്റം നമുക്കു വേണമെങ്കിൽ പരീക്ഷിക്കാം. കാലാവസ്ഥ അനുസരിച്ചു വളം ഇടുന്നതും മാറ്റി നോക്കാം. നല്ല ഗുണമേന്മയുള്ള ചെടി ലഭിക്കണം എങ്കിൽ ഗ്രാഫ്റ്റ് ചെയ്താൽ മതിയാകും. ഗ്രാഫ്റ്റ് ചെയ്യുമ്പോൾ തനതായ മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും കിട്ടും. കൂടാതെ റംബൂട്ടാൻ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ രാവിലെ തന്നെ ചെയ്യണം.
മികച്ച റംബൂട്ടാൻ ലഭിക്കാൻ
ഒരാഴ്ച നന്നായി നനച്ചിട്ടുള്ള ആരോഗ്യമുള്ള തൈ ആയിരിക്കണം ഗ്രാഫ്റ്റിങ്ങിന് ഉപയോഗിക്കേണ്ടത്. മാതൃ വൃക്ഷത്തിന്റെ ഗുണം തന്നെയാകും അതിൽ നിന്നും കിട്ടുന്ന കുട്ടി ചെടികൾ.
ബഡ്ഡ് തൈകൾ നടുന്ന പ്രതലം ഒരുക്കുന്നതും വളരെ ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്. ബഡ്ഡ് തൈകൾ നടുമ്പോൾ 50x50x50 സെ.മീ. വലുപ്പത്തിൽ കുഴികളെടുത്താകണം. കുഴിയിലേക്ക് എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ നിറയ്ക്കുക. ബഡ്ഡ് തൈകൾ നടുമ്പോൾ ബഡ്ഡ് ചെയ്ത ഭാഗം മേൽമണ്ണിന് മുകളിൽ വരണം.
ശാസ്ത്രീയമായി വികസിപ്പിക്കുന്ന സ്ഥലങ്ങളിൽ പോയി തീയതി സഹിതം നോക്കി വേണം ഡ്രാഫ്റ്റ് ചെയ്തു വാങ്ങാൻ.
പിന്നെ തേനീച്ച പറമ്പിലുണ്ടെങ്കിൽ നന്നായി പരാഗണം നടക്കും. പൂക്കൾ കായകളാകാൻ എളുപ്പമുണ്ട്. തേനീച്ചകൾ ചെടിയുടെ പരാഗണ ഭാഗങ്ങൾ വഹിച്ചു കൊണ്ട് പോയി കൂടുതൽ മരങ്ങൾ വിളയിക്കാൻ നമുക്കു കഴിയും. വിളവെടുപ്പിന് ശേഷം കൊമ്പുകൾ വെട്ടി ഒതുക്കണം. ഇങ്ങനെ വെട്ടി ഒതുക്കുന്നത് പഴയ കാലത്തും അനുഷ്ടിച്ചു വരുന്ന കൃഷി രീതിയാണ്. കൂടുതൽ വളരാൻ ചെടിയെ ഇത് സഹായിക്കും.
ചെടികൾ നാലടി ഉയരമെത്തുമ്പോൾ ശാഖകളുണ്ടാകാൻ മൂന്നടി ഉയരത്തിൽ മുറിച്ചു നിർത്തണം. നാലടി പൊക്കം ആണ് ഏറ്റവും അനുയോജ്യം. അതിനാൽ ആണ് ചെത്തി മുറിക്കണം എന്ന് പറയുന്നത്.
സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നത് പഴങ്ങൾ നന്നായി പിടിക്കുന്നതിനും ഗുണമേൻമയുള്ള പഴങ്ങൾ കിട്ടുന്നതിനും കാരണമാകും.
റംബൂട്ടാൻ പല തരത്തിൽ ലഭ്യമാണ്. N18, HG Malwana, HG സ്കൂൾ ബോയ്, HG Baling, HG Rongrien, HG Jarum Emas തുടങ്ങിയ ഇനങ്ങൾ കച്ചവട ഇനങ്ങളിൽ മികച്ചതാണ്.
കേരളത്തിൽ കോട്ടയം ആസ്ഥാനമായ ഹോം ഗ്രോഡ് ബയോടെക്ചർ നാഷണൽ ലാബിൽ 18, ഇ 35 ഇനങ്ങളാണ് വികസിപ്പിച്ചത്. എല്ലാ കൃഷി ഓഫീസിലും ഇതിന്റെ തൈയ്കൾ ലഭ്യമാണ്. വൻ വൃക്ഷമായി വളരുന്ന ഇവ വീടുകളിൽ വളർത്തുമ്പോൾ നല്ല തുറസ്സായ സ്ഥലത്ത് വച്ചാൽ നല്ലത്. പടർന്ന് പന്തലിക്കുന്ന രീതിയാണ് ഇവയ്ക്കുള്ളത്.
Share your comments