<
  1. Fruits

അഴകേറും ചാമ്പയ്ക്കയുടെ ഗുണങ്ങളും പരിചരണവും

കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തില്‍ ഒട്ടേറെ വീടുകളില്‍ ചാമ്പയ്‌ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂള്‍ ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികള്‍ക്ക് ഹരവും ആവേശവും കൌതുകവുമാണ്. മധുരവും പുളിയും ഇടകലര്‍ന്ന ചാമ്പയ്ക്ക വിറ്റാമിന്‍ സിയുടെ കലവറയായാണ് കൃഷിരീതി : എല്ലാ സീസണിലും കായ്ഫലം തരുന്ന വിളയാണ്. കുരു മുളപ്പിച്ചും കൊമ്പ് കുത്തിയും ചാമ്പക്ക നടാം. 20 വര്‍ഷത്തോളം വിളവ് തരും. കാര്യമായ പരിചരണം ആവശ്യമില്ലാത്ത വിളയാണ് ചാമ്പക്ക. ചാമ്പക്കയുടെ അകത്തുള്ള കായ് ആണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. പഴുത്ത പാകമായ ചാമ്പക്കയുടെ ഉള്ളിലുള്ള വിത്താണ് വേണ്ടത്. മൂന്ന് മാസത്തിന് ശേഷം പറിച്ച് മാറ്റി നടാവുന്നതാണ്. നഴ്‌സറികളില്‍ നിന്ന് വിത്ത് വാങ്ങിയാല്‍ നിലമൊരുക്കണം. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്താല്‍ നല്ല കായ്ഫലം കിട്ടും

KJ Staff

കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തില്‍ ഒട്ടേറെ വീടുകളില്‍ ചാമ്പയ്‌ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂള്‍ ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികള്‍ക്ക് ഹരവും ആവേശവും കൌതുകവുമാണ്. മധുരവും പുളിയും ഇടകലര്‍ന്ന ചാമ്പയ്ക്ക വിറ്റാമിന്‍ സിയുടെ കലവറയായാണ്

കൃഷിരീതി

എല്ലാ സീസണിലും കായ്ഫലം തരുന്ന വിളയാണ്. കുരു മുളപ്പിച്ചും കൊമ്പ് കുത്തിയും ചാമ്പക്ക നടാം. 20 വര്‍ഷത്തോളം വിളവ് തരും. കാര്യമായ പരിചരണം ആവശ്യമില്ലാത്ത വിളയാണ് ചാമ്പക്ക.   ചാമ്പക്കയുടെ അകത്തുള്ള കായ് ആണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. പഴുത്ത പാകമായ ചാമ്പക്കയുടെ ഉള്ളിലുള്ള വിത്താണ് വേണ്ടത്. മൂന്ന് മാസത്തിന് ശേഷം പറിച്ച് മാറ്റി നടാവുന്നതാണ്. നഴ്‌സറികളില്‍ നിന്ന് വിത്ത് വാങ്ങിയാല്‍ നിലമൊരുക്കണം. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്താല്‍ നല്ല കായ്ഫലം കിട്ടും

ഒരടി നീളവും വീതിയും ആഴവുമുള്ള കുഴികള്‍ വേണം തെരഞ്ഞെടുക്കാന്‍. വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും മേല്‍മണ്ണുമായി യോജിപ്പിച്ച് കുഴി നിറച്ച് തൈകള്‍ നടണം. നട്ട് ഒരു മാസത്തേക്ക് നനച്ചു കൊടുക്കണം.   മെയ് , ജൂണില്‍ പറിച്ചു നടാം. വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം. പൂവിട്ട് കഴിഞ്ഞാല്‍ നനച്ചു കൊടുത്താല്‍ കായ്ഫലം ലഭിക്കുകയും കായകള്‍ക്ക് വലിപ്പം വെക്കുകയും ചെയ്യും. ചാമ്പക്കയുടെ പൂവ് പിടിച്ചു കിട്ടാന്‍ ചെറുതായി പുക നല്‍കുന്നത് നല്ലതാണ്. 

ഗുണങ്ങൾ

വേനല്‍ക്കാലത്ത് ചാമ്പയ്‌ക്ക ശീലമാക്കിയാല്‍ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്‌മികള്‍ ശരീരത്ത് ഏല്‍ക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചാമ്പയ്‌ക്ക ഒരു ഉത്തമ ഔഷധമാണ്. ഫംഗസ്, ചിലതരം ബാക്ടീരിയല്‍ അണുബാധയെ പ്രതിരോധിക്കുന്നതില്‍ ഉത്തമമാണ് ചാമ്പയ്‌ക്ക. കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്‌ക്ക സഹായിക്കുന്നു. ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നതിനും ചാമ്പയ്‌ക്ക ഉത്തമമാണ്.

ജ്യൂസ്,സ്‌ക്വാഷ്‌, വൈന്‍ എന്നിവയെല്ലാം ഉണ്ടാക്കാനും പച്ചയ്ക്ക് കഴിക്കാനും ഉത്തമമായ ചാമ്പക്ക

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്‌ക്ക. ചാമ്പയ്‌ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികള്‍ക്കു നല്ലത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്‌ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.

 

English Summary: Rose apple farming and benefits

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds