കേരളത്തിന്റെ കാലാവസ്ഥയില്‍ കായ്ക്കുന്ന മധുര ചെറികള്‍ ആറുവര്‍ഷത്തെ ഗവേഷണഫലമായി വികസിപ്പിച്ചെടുത്തിരിക്കുകയാണ് കൊട്ടാരക്കര ഗ്രീന്‍ ഗ്രാമ പഴത്തോട്ടിന്റെ ഉടമയായ ഡോ. ഹരിമുരളീധരന്‍. ഒരേ ഗവേഷണത്തില്‍ മൂന്നു വ്യത്യസ്ഥ മധുരങ്ങളില്‍ ഉള്ള ചെറികള്‍ വികസിപ്പിച്ചെടുത്തു. ചെറികളുടെ പൂക്കളില്‍ നടത്തിയ പരാഗണപരീക്ഷണമാണ് ഇപ്പോള്‍ വിജയത്തിലേക്ക് എത്തിയിരിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നുമുള്ള അസറോള ചെറികളില്‍ നടത്തിയ ക്രോസ്സിങ്ങില്‍ മൂന്ന് വ്യത്യസ്ഥ മധുരമുള്ള ചെറികള്‍ കണ്ടെത്തി. ഗ്രീന്‍ഗ്രാമ സ്വീറ്റ് 12, 17, 24 ബ്രിക്ക്‌സ് മധുരമുള്ള മൂന്നിനം ചെറികള്‍. അതില്‍ ഏറ്റവും മധുരമുള്ള ഗ്രീന്‍ഗ്രാമ സ്വീറ്റ് 24 ചെറിയുടെ ചെടികള്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷംമാത്രമെ വിപണിയിറക്കുകയുള്ളൂ.
മധുരമുള്ളത് എന്ന് പറഞ്ഞു പല പേരുകളില്‍ ചെറികള്‍ ഇന്ന് വിപണിയിലുണ്ടെങ്കിലും ജനങ്ങള്‍ മിക്കവാറും കബളിക്കപ്പെടുകയാണ് പതിവ്. തന്റെ ഗ്രീന്‍ഗ്രാമ സ്വീറ്റ് ചെറികള്‍, പഴം കഴിച്ച് വിശ്വാസം വന്നശേഷം മാത്രമേ സ്വന്തമാക്കാന്‍ ഹരി ആവശ്യപ്പെടുകയുള്ളു. ഗ്രീന്‍ഗ്രാമ സ്വീറ്റ് 17 ചെറിയുടെ ചെടികള്‍ വിപണിയില്‍ ഉടന്‍ ലഭ്യമായിത്തുടങ്ങും. വ്യാവാസയികാടിസ്ഥാനത്തില്‍ പഴങ്ങള്‍ക്കായി ഈ ചെറികള്‍ ഉപയോഗിക്കാവുന്നതാണ്.
Share your comments