പഴങ്ങളും പച്ചക്കറികളും ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും പ്രദാനം ചെയ്യുന്നു. അതിനാൽ ഇവ ദിവസവും കഴിക്കുന്നത് ആരോഗ്യ ജീവിതത്തിന് സഹായിക്കും. ഓരോരുത്തരും പ്രഭാതഭക്ഷണത്തിൽ ഒരു ഫലമെങ്കിലും കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പാല്‍ അമിതമായി കുടിച്ചാൽ ഹാനികരം
ഭക്ഷണവിഭവങ്ങളിൽ അതുപോലെ പച്ചക്കറികളും നന്നായി ഉൾപ്പെടുത്തണം. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പറയുന്നത്, ഒരു ദിവസം കുറഞ്ഞത് അഞ്ച് തവണയെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗം, സ്ട്രോക്ക്, ചില ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്നാണ്.
ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് പിന്തുടരുന്ന ആളുകൾ പലപ്പോഴും ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുന്നു. ഭക്ഷണം ഒഴിവാക്കുമ്പോൾ നഷ്ടപ്പെടുന്ന പോഷകങ്ങളും ധാതുക്കളും ഇത്തരം പഴങ്ങളിലൂടെ ലഭിക്കുന്നതിനായാണ് ഈ രീതി പിന്തുടരുന്നത്.
എന്നാൽ അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവരും, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ചില പഴങ്ങൾ കഴിച്ചാൽ അത് വിപരീതഫലങ്ങളിലേക്ക് നയിക്കും. അതായത്, ഡയറ്റിലുള്ളവർ തീർച്ചയായും ഒഴിവാക്കേണ്ട ചില പഴങ്ങളുണ്ട്. അവ ഏതൊക്കെ എന്ന് മനസിലാക്കാം.
ഏതൊക്കെ പഴങ്ങൾ ഒഴിവാക്കണം? (Which fruits should Excluded?)
ഒരു വ്യക്തി ആരോഗ്യവാനാണെങ്കിൽ പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലുള്ളവർ ആപ്പിൾ, സരസഫലങ്ങൾ, മുന്തിരി, അവോക്കാഡോ പോലുള്ള പഴങ്ങൾ കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല. കാരണം ഇവയിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. ഒരു മാമ്പഴത്തിൽ 45 ഗ്രാം, മുന്തിരിയിൽ 23 ഗ്രാം, അവോക്കാഡോയിൽ 1.33 ഗ്രാം എന്ന അളവിലാണ് പഞ്ചസാര അടങ്ങിയിട്ടുള്ളത്.
എന്നാൽ ഇവർ ഒഴിവാക്കേണ്ട ഫലങ്ങൾ മാങ്ങ, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയാണ്. കാരണം ഇവയിലെല്ലാം പ്രകൃതിദത്തമായ പഞ്ചസാര വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാമ്പഴത്തിനോടും വാഴപ്പഴത്തിനോടുമുള്ള പ്രിയവും ഉപേക്ഷിക്കേണ്ടതായി വരും. എന്നാൽ മെലിഞ്ഞ ശരീരമുള്ളവർക്ക് വണ്ണം വയ്ക്കുന്നതിന് ഈ പഴങ്ങൾ തെരഞ്ഞെടുക്കാം.
ശരീരഭാരം കുറയ്ക്കാൻ ഒഴിവാക്കേണ്ട കാര്യങ്ങൾ (Things to avoid for weight loss)
ശരീരഭാരം കുറയ്ക്കാൻ, കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ഇതുകൂടാതെ, പായ്ക്കറ്റ് ഭക്ഷണങ്ങളും പാടെ ഒഴിവാക്കേണ്ടതാണ്. ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തെ നശിപ്പിക്കും. കൂടാതെ, ബിസ്കറ്റ് അല്ലെങ്കിൽ ചിപ്സ് പോലുള്ളവ കഴിക്കുന്നത് ഒഴിവാക്കുക.
അതുപോലെ ചില പാനീയങ്ങളും ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായകരമാണ്. ആപ്പിൾ സിഡെർ വിനെഗർ, ഗ്രീൻ ടീ, ഊലോങ് ചായ എന്നിവ അമിതവണ്ണമുള്ളവർ പതിവാക്കിയാൽ നല്ല ഫലം കാണാം. ബ്ലാക്ക് കോഫി ശീലമാക്കുന്നതും വെള്ളം നന്നായി കുടിക്കുന്നതും ശരീരഭാരത്തെ നിയന്ത്രിക്കുന്നതിനായി ഒരു പരിധി വരെ സഹായിക്കും. പഞ്ചസാരയും കേടാകാതിരിക്കാനുള്ള പ്രിസർവേറ്റീവുകളും ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും കഴിവതും ഉപേക്ഷിക്കുക.
Share your comments