ഓറഞ്ച് എല്ലാവർക്കും സുപരിചിതമായ പഴമാണ്. രൂപത്തിൽ ഓറഞ്ചിനോട് സാദൃശ്യമുള്ള കിന്നോയും ഓറഞ്ച് പോലെ പോഷകസമ്പുഷ്ടമാണ്. മിക്ക പ്രദേശങ്ങളിലും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു ഫലവർഗമാണ് കിന്നോ. വിറ്റാമിൻ സി ഉയർന്ന അളവിൽ ഇതിൽ കാണപ്പെടുന്നു. അതിനാൽ തന്നെ ആരോഗ്യഗുണങ്ങൾ സമ്പുഷ്ടമായി ഈ ഫലത്തിൽ അടങ്ങിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: സാലഡ് ഓറഞ്ച് അഥവാ ഇസ്രായേൽ ഓറഞ്ച് ചട്ടിയിലും വളർത്താം
എന്നാൽ ഓറഞ്ചും കിന്നോവോയും തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല. ഏതാണ് കൂടുതൽ മെച്ചപ്പെട്ടതെന്നും, കിന്നോയുടെ കൃഷിരീതിയും പലർക്കും വളരെ സുപരിചിതമല്ലാത്ത വസ്തുതയാണ്.
കിന്നോയെ നിങ്ങൾക്ക് വേണമെങ്കിൽ പ്രാദേശിക ഓറഞ്ചിന്റെ വിദേശ ബന്ധുവാണെന്ന് കണക്കാക്കാം. കാരണം കിന്നോ ജൈവശാസ്ത്രപരമായി വളരെ വ്യത്യസ്തമാണ്. ഓറഞ്ച് കുങ്കുമത്തിൽ നിന്നും ഇളം ഓറഞ്ച് നിറം വരെ വ്യത്യാസപ്പെട്ടിരിക്കുകയാണെങ്കിൽ കിന്നോവിന് പൊതുവെ ഇരുണ്ട നിറമായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ : ആപ്രിക്കോട്ട് ഗർഭിണികൾ കഴിക്കുന്നത് നല്ലതാണോ?
ഓറഞ്ചുകൾക്ക് വളരെ നേർത്ത തോടാണ് ഉള്ളത്. അതിനാൽ തന്നെ ഓറഞ്ചിന്റെ തൊലി പൊളിക്കാനും എളുപ്പമാണ്. മറുവശത്ത്, കിന്നോയ്ക്ക് കട്ടിയുള്ള തൊലിയായതിനാൽ വെയിലത്ത് വലുതായി വാടില്ല. വിലയുടെ കാര്യത്തിലാണെങ്കിൽ ഓറഞ്ചിനെ അപേക്ഷിച്ച് കിന്നോവിന് വില കുറവാണ്. കാരണം, ഈ വിളയ്ക്ക് ഉയർന്ന വിളവ് ഉൽപ്പാദനമുണ്ട്.
രുചിയിലും ഓറഞ്ചും കിന്നോവോയും തമ്മിൽ കുറച്ച് സാമ്യമുണ്ട്. ഓറഞ്ചിനെക്കാൾ കൂടുതൽ പുളിച്ച രുചിയുള്ളതാണ് കിന്നോ പഴം. എന്നാൽ ഓറഞ്ചിന് താരതമ്യേന മധുരം കൂടുതലാണ്.
കിന്നോ കൃഷി; വിശദമായി അറിയാം
പഞ്ചാബ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കിന്നോ കൂടുതലായി കൃഷി ചെയ്തിരുന്നു. എന്നാലിപ്പോൾ യുപി പോലുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലുടനീളം കിന്നോ കൃഷി ചെയ്യുന്നു. വാഴയും മാമ്പഴവും കഴിഞ്ഞാൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഫലവർഗമാണ് സിട്രസ് കുടുംബത്തിൽ പെട്ട ഓറഞ്ചും കിന്നോയുമെല്ലാം.
കിന്നോ കൃഷിക്ക് 13 ഡിഗ്രി മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ആവശ്യമാണ്. അതേസമയം, മഴ 300-400 മില്ലിമീറ്റർ വരെ മഴ മതിയാകും. ഈ ഫലം വിളവെടുക്കേണ്ട താപനില 20-32 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം.
ഒരു ഏക്കറിൽ എത്ര ചെടികൾ?
നിങ്ങളുടെ പുരയിടത്തിൽ കിന്നോ കൃഷി ചെയ്യുന്നുവെങ്കിൽ, ഒരേക്കറിൽ 111 മരങ്ങളെങ്കിലും നടാം. രണ്ട് ചെടികൾക്കിടയിൽ 6*6 മീറ്റർ അകലം ഉണ്ടായിരിക്കണം. കിന്നോ വിളയുടെ തുടക്കത്തിൽ നിരന്തരം നനവ് കൊടുക്കേണ്ടതും ആവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ : ഓറഞ്ച് ഇഷ്ടമാണെങ്കിൽ തൊലി ഇനി മുഖ സൗന്ദര്യത്തിലും ഉപയോഗിക്കാം...
ജനുവരി ആദ്യവാരം മുതൽ ഫെബ്രുവരി പകുതി വരെയുള്ള ദിവസങ്ങളാണ് കിന്നോ വിളവെടുക്കാൻ ഏറ്റവും അനുയോജ്യം. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ഡൽഹി, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിൽ വിറ്റുപോകുന്ന വിളകൂടിയാണ് കിന്നോ. വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണെങ്കിൽ ശ്രീലങ്ക, സൗദി അറേബ്യ തുടങ്ങിയ പല രാജ്യങ്ങളിലും ഇതിന് ഡിമാൻഡ് കൂടുതലാണ്.
Share your comments