<
  1. Fruits

നാവിൽ അലിഞ്ഞു പോകുന്ന വെൽവെറ്റ് ആപ്പിൾ

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രചാരം ഏറിവരുന്ന ഫലവർഗമാണ് വെൽവെറ്റ് ആപ്പിൾ. പ്രധാനമായും രണ്ടുതരം വെൽവെറ്റ് ആപ്പിളുകൾ ആണ് ഇന്ന് പ്രചാരത്തിലുള്ളത്. ഇളം ചുവപ്പും കടുംചുവപ്പും. എന്നാൽ കൂടുതൽ മാധുര്യം ഉള്ളത് ചുവപ്പ് പഴത്തിനാണ്.

Priyanka Menon
വെൽവെറ്റ് ആപ്പിൾ
വെൽവെറ്റ് ആപ്പിൾ

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രചാരം ഏറിവരുന്ന ഫലവർഗമാണ് വെൽവെറ്റ് ആപ്പിൾ. പ്രധാനമായും രണ്ടുതരം വെൽവെറ്റ് ആപ്പിളുകൾ ആണ് ഇന്ന് പ്രചാരത്തിലുള്ളത്. ഇളം ചുവപ്പും കടുംചുവപ്പും. എന്നാൽ കൂടുതൽ മാധുര്യം ഉള്ളത് ചുവപ്പ് പഴത്തിനാണ്. 

സവിശേഷതകൾ

പട്ടു പോലെയുള്ള പുറംതൊലി ആണ് ഇതിൽ ഇതിൻറെ പ്രത്യേകത. വയലറ്റ് ആപ്പിളിന്റെ ജന്മദേശം ആയി കണക്കാക്കുന്നത് ഫിലിപ്പൈൻ ആണ്. ഫിലിപ്പീനികൾ മബോളോ എന്നാണ് ഈ ഫല വർഗ്ഗത്തെ വിളിക്കാറുള്ളത്. മബോളോ എന്ന വാക്കിന് അർത്ഥം പുറത്ത് പൊടി പറ്റിയത് പോലെ എന്നാണ്. 

ഇതിൻറെ പുറംതോട് അങ്ങനെ തന്നെയാണ് ഇരിക്കുന്നത്. ഈ സവിശേഷത കൊണ്ടായിരിക്കും അതിന് ഇത്തരത്തിൽ ഒരു പേര് കൈവന്നത്. ഇന്ത്യയിൽ പ്രധാനമായും വെൽവറ്റ് ആപ്പിൾ കൃഷി ചെയ്യുന്നത് ബീഹാർ, കൊൽക്കത്ത, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ആണ്. ഇന്ത്യയ്ക്ക് പുറത്ത് ശ്രീലങ്ക, മലേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, സുമാത്ര തുടങ്ങിയ ഇടങ്ങളിലും വെൽവെറ്റ് ആപ്പിൾ ധാരാളമായി കൃഷിചെയ്യുന്നു. ഇന്ന് കേരളത്തിൽ എല്ലാവിധ നഴ്സറികളിലും നല്ല ഇതിൻറെ നല്ലയിനം തൈകൾ ലഭ്യമാകുന്നുണ്ട്. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇവ വളരുന്നതിനാൽ ഇതിൻറെ തൈകൾക്ക് വിപണിയിൽ മൂല്യം ഏറുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പൂക്കുകയും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വിളവെടുക്കാൻ ഇവ പാകമാവുകയും ചെയ്യുന്നു. ഇതിൻറെ പഴത്തിന് പാൽക്കട്ടിയുടെ ഗന്ധമാണ്. മുറിച്ച് നാവിൽ വെച്ചാൽ അത് അലിഞ്ഞുപോകുന്നു. ആപ്പിളിന്റെയും വാഴപ്പഴത്തിന്റെയും പോലെയുള്ള ഇതിൻറെ രുചി എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്. കാണാൻ അഴകും, സൗരഭ്യം പടർത്തുന്ന ഇനവും ആയതിനാൽ ഇന്ന് അലങ്കാര തോട്ടങ്ങളിൽ അലങ്കാരവൃക്ഷമായും ഇത് വളർത്തുന്നു.

Velvet apple is the most popular fruit in Kerala today. There are two main types of velvet apples that are popular today. Pale red and crimson. But the sweetest is the red fruit.

നടീൽ രീതി

നല്ലയിനം ബഡ്ഡിംഗ് തൈകൾ ഇന്ന് എല്ലാം നഴ്സറികളിലും ലഭ്യമാണ്. അല്ലാത്തപക്ഷം വിത്തുപാകിയും നടാം. ഏകദേശം അഞ്ചുവർഷം കൊണ്ട് ഇവ കായ്ക്കുന്നു. ഗ്രാഫ്റ്റ് ചെയ്ത കിട്ടുന്ന തൈകൾ ആണെങ്കിൽ മൂന്നു വർഷം കൊണ്ട് ഇവ കായക്കാറുണ്ട്. കീടരോഗ സാധ്യത താരതമ്യേന കുറവാണ്. നീർവാർച്ചയുമുള്ള മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും ആണ് കൃഷിക്ക് ഉത്തമം. ധാരാളം പോഷകാംശങ്ങൾ വെൽവെറ്റ് ആപ്പിളിൽ ഉണ്ട്. വിറ്റാമിൻ എ, ബി, സി തുടങ്ങിയവയുടെ കലവറയാണ് ഈ പഴവർഗം. കൂടാതെ ധാതുക്കളായ പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയവയും ഇതിൽ കാണാം.

ചെടികളുടെ നല്ല രീതിയിലുള്ള വളർച്ചയ്ക്ക് ജൈവവള പ്രയോഗം നടത്തുന്നത് ഉത്തമമാണ്. അടിവളമായി മണ്ണിരക്കമ്പോസ്റ്റ്, ചാണകം തുടങ്ങിയവ ചേർക്കാം. ചെടിയുടെ വളർച്ച വേഗത്തിലാക്കാൻ ചിലയിടങ്ങളിൽ 19-19-19 രാസവളപ്രയോഗവും നടത്താറുണ്ട്. ചെടികളുടെ വളർച്ചയ്ക്ക് പ്രൂണിങ് മികച്ചതാണ്.

English Summary: Velvet apple melting on the tongue

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds