1. സാമൂഹ്യസുരക്ഷാ, ക്ഷേമ നിധി പെൻഷൻ 2 ഗഡു കൂടി അനുവദിച്ചു. ചൊവ്വാഴ്ച മുതൽ തുക വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. റംസാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം ഒരു ഗഡു ലഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ള അംഗങ്ങൾക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ കൈപ്പറ്റാം. 62 ലക്ഷം ഗുണഭോക്താക്കളാണ് ക്ഷേമപെൻഷന് അർഹരായിട്ടുള്ളവർ, ഇതിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും പെൻഷൻ തുക ലഭിക്കും.
2. സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും മികച്ച യുവകർഷകനുള്ള അവാർഡ് ലഭിച്ച ശ്യാം മോഹന്റെ കൃഷിയിടത്തിൽ തണ്ണിമത്തൻ വിളവെടുപ്പ് തുടരുന്നു. കിരൺ ഇനത്തിൽ പെട്ട തണ്ണിമത്തനാണ് ഇപ്പോൾ വിളവെടുപ്പ് തുടരുന്നത്. തൃശ്ശൂർ ജില്ലയിൽ വെള്ളാങ്കല്ലൂർ പൈങ്ങോട് കൈമൾ ക്ഷേത്രത്തിൻ്റെ സമീപം കൃഷി ചെയ്യുന്ന തണ്ണിമത്തന് കീടനാശിനി രഹിത സാക്ഷ്യപത്രവും ലഭിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് വീടുകളിലേക്ക് എത്തിച്ച് കൊടുക്കുന്നതായിരിക്കും, നേരിട്ട് ചെന്ന് വാങ്ങുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. വിഷുവിനോടനുബന്ധിച്ച് കണിവെള്ളരിയാണ് അടുത്തതായി വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ഓർഡർ ചെയ്യുന്നതിനും 8089640590 എന്ന നമ്പറിൽ ബന്ധപ്പെടുക.
3. കൊച്ചങ്ങാടിയിലുള്ള മത്സ്യഫെഡ് ഐസ് ആന്റ് ഫ്രീസിംഗ് പ്ലാന്റിലെ ശീതികരിച്ച മത്സ്യങ്ങളായ അയല, കലവ, തിലാപ്പിയ, ആവോലി, കരിമീൻ എന്നിവ ലേലം അല്ലെങ്കിൽ ക്വൊട്ടേഷൻ അടിസ്ഥാനത്തിൽ വില്പനയ്ക്ക്. ഏപ്രിൽ 16ന് രാവിലെ 10 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഏപ്രിൽ 16ന് രാവിലെ 11 മണിക്കാണ് ലേലം. കൂടുതൽ വിവരങ്ങൾക്ക് 9526041126, 9526041186 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.
4. കേരളത്തിൽ അതികഠിനമായ താപനില തുടരുന്നു. ഏപ്രിൽ 11 വരെ താപനില ഉയരാൻ സാധ്യത. ഏറ്റവും കൂടുതൽ താപനില പാലക്കാട് ജില്ലയിലാണ്. 41°C ആണ് പാലക്കാട് രേഖപ്പെടുത്തിയ താപനില. സംസ്ഥാനത്തെ ഈ വർഷത്തെ റെക്കോർഡ് ചൂടാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 41.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. 2019 ശേഷം ആദ്യമായാണ് 41 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോയത്. കൊല്ലം ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ്, തൃശ്ശൂർ ജില്ലയിൽ 39 ഡിഗ്രി വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ 38 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ട്.
Share your comments