വെസ്റ്റ് ഇന്ത്യന്‍ ചെറി വളര്‍ത്താം

Monday, 11 June 2018 10:34 AM By KJ KERALA STAFF
നമ്മുടെ വീ​ട്ടു​മു​റ്റ​ത്ത് കാര്യമായ പരിരക്ഷ ഒന്നുമില്ലാതെ കൃഷി ചെയ്യാന്‍ പറ്റിയ ഫ​ല​മാ​ണ് വെസ്റ്റ് ഇന്ത്യന്‍ ചെറി. ബാബഡോസ് ചെറി എന്നും ഇവ അറിയപ്പെടുന്നു. ഉയരം കുറഞ്ഞ കുറ്റിച്ചെടിയായാണ് വെസ്റ്റ് ഇന്ത്യന്‍ ചെറി വളരുന്നത്. ഇവ നന്നായിവളരുന്നത് ഉഷ്ണമേഖലാ പ്രദേശത്താണ്.  ചെറിയുടെ വിത്തുകള്‍ മുളപ്പിച്ചാണ് പുതിയ ചെടികള്‍ ഉണ്ടാക്കുന്നത്. വരമ്പുകളില്‍ വിത്ത് മുളപ്പിച്ച ശേഷം രണ്ട് മുതല്‍ മൂന്ന് മാസം വരെ പ്രായമാകുമ്പോള്‍ പറിച്ച് നടാവുന്നതാണ്.വേരു പിടിക്കുന്നത് കുറവാണെങ്കിലും തണ്ടും ഇലയും ചേര്‍ത്ത് മുറിച്ചെടുത്ത കഷണങ്ങള്‍ നട്ടും തൈകള്‍ ഉണ്ടാക്കാം.ബഡിംങ്, ഷീല്‍ഡ് ബഡിംങ്,  ഗ്രാഫ്റ്റിംഗ്, എന്നിവ വഴിയും തൈകള്‍ നിര്‍മ്മിക്കാം.

നല്ല നീര്‍വീഴ്ചയുള്ള മണ്ണാണ് ഈ കൃഷി ചെയ്യാന്‍ ഉത്തമം.1x1x1 മീറ്റര്‍ വലിപ്പത്തില്‍ ഉണ്ടാക്കിയ കുഴിയില്‍ ആറ് മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. കുഴികളില്‍ മേല്‍മണ്ണിനൊപ്പം 10 കിലോഗ്രാം ചാണകവും കൂട്ടികലര്‍ത്തിയ മിശ്രിതം നിറയ്ക്കണം.

തൈകള്‍ നട്ടതിന് ശേഷം ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടല്‍ നടത്താം. ഇത് ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് തൈകള്‍ നടാന്‍ അനുയോജ്യം.

west Indian cherry

ഒരു വര്‍ഷം പ്രായമാകുന്നതു വരെ നാലു ദിവസത്തില്‍ ഒരിക്കല്‍ തൈകള്‍ക്ക് നനച്ചു കൊടുക്കണം. ഒരു വര്‍ഷത്തിന് ശേഷം 10 ദിവസത്തെ ഇടവേളകളില്‍ നനച്ച് കൊടുക്കുന്നതാണ് നല്ലത്. പൂര്‍ണ്ണ വളര്‍ച്ചയെത്തി കായ്ക്കുന്ന ചെടികള്‍ക്ക് ഒരു വര്‍ഷം 100x160x260 ഗ്രാം എന്ന തോതില്‍ എന്‍.പി.കെ. വളങ്ങള്‍ നല്‍കണം.

ഇവ രണ്ടും തുല്യ ഗഡുക്കളായി വേണം നല്‍കാന്‍. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ആദ്യത്തേതും ജനുവരി മാസത്തില്‍ രണ്ടാമത്തേതും മണ്ണില്‍ നനവുള്ള സമയത്ത് നല്‍കണം. വര്‍ഷത്തില്‍ ഒരിക്കല്‍ പ്രൂണിങ് നടത്തുന്നതും നല്ലതാണ്.

പ്രൂണിങ്ങിലൂടെ ഉണങ്ങിയ ശാഖകളും, രോഗം ബാധിച്ച ശാഖകളും വെട്ടിമാറ്റണം. വിത്ത് മുളപ്പിച്ച തൈകളാണ് നടുന്നതെങ്കില്‍ രണ്ടാം വര്‍ഷവും കായ്ക്കും. എന്നാല്‍ പതിവെച്ചുണ്ടാക്കുന്ന തൈകള്‍ ആറാം മാസം മുതല്‍ കായ്ക്കും. ആഗസ്ത് മാസം മുതല്‍ കായ്കള്‍ വിളവെടുക്കാം.

west indian acerola cherries

പിങ്ക് നിറത്തിലെ പൂക്കളുള്ള ഇനങ്ങളാണ് സാധാരണയായി കൃഷി ചെയ്യുന്നത്. അതേസമയം, വെള്ള പൂക്കളുള്ള ഇനവും കൃഷി ചെയ്യാറുണ്ട്. ഓറഞ്ച്, ചുവപ്പ് നിറത്തിലായി കഴിഞ്ഞാല്‍ കായ്കള്‍ പാകമായി എന്നു മനസിലാക്കാം. വെള്ള നിറത്തിലുള്ള കായ്കള്‍ പാകമാകുമ്പോള്‍ ഓറഞ്ച് നിറമായിരിക്കും.

പോ​ഷ​ക​ സ​മ്പുഷ്ട​വും, ഔ​ഷ​ധ​ഗു​ണ​വും നിറഞ്ഞ ഫ​ല​മാ​ണി​ത്. ഇവയിൽ ജീ​വ​കം സി, ജീ​വ​കം ഇ, ജീ​വ​കം എ എ​ന്നിവ ധാ​രാ​ളം  അടങ്ങിയിട്ടുണ്ട്.   ഇ​രു​മ്പ്, കാല്‍​സ്യം. ഫോ​സ്‌​ഫ​റ​സ്, ഗ്ളൂ​ക്കോ​സ്, കാര്‍​ബോ​ഹൈ​ഡ്രേ​റ്റ്, പൊ​ട്ടാ​സ്യം, സോ​ഡി​യം നാ​രു​കള്‍ എന്നി​വയും ഏറെയുണ്ട്  രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി നേ​ടാന്‍ ദി​വ​സ​വും ചെ​റി ക​ഴി​ച്ചാല്‍ മ​തി.

CommentsMore from Fruits

ചക്കയും വിളവെടുപ്പനന്തര പരിചരണവും

ചക്കയും വിളവെടുപ്പനന്തര പരിചരണവും പരമ്പരാഗതമായി കേരളീയരുടെ തൊടിയിലും ഭക്ഷണത്തിലും ആരോഗ്യശാസ്ത്രത്തിലും അവിഭാജ്യഘടകമായി പ്രാധാന്യം കല്‍പിച്ചിരുന്ന ചക്കയുടെ മൂല്യവും ഗുണവും തിരിച്ചറിയാന്‍ നാം വൈകിയെങ്കിലും ചക്കയ്ക്ക് 'സംസ്ഥാനഫലമായി' സ്ഥാന ലഭ്യത ക…

September 28, 2018

നെല്ലിക്ക കൃഷി അറിയേണ്ടതെല്ലാം മധുരിക്കും നെല്ലിക്ക.

നെല്ലിക്ക കൃഷി അറിയേണ്ടതെല്ലാം മധുരിക്കും നെല്ലിക്ക. നെല്ലിക്ക പോലെ ഇത്ര ഊർജദായകമായ ഫലം വേറെയില്ല എന്നു വേണമെങ്കിൽ പറയാം. ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും നെല്ലിക്കയുടെ റോൾ വളരെ വലുതുമാണ്.

September 25, 2018

പഴങ്ങളിലെ താരം പപ്പായ

പഴങ്ങളിലെ താരം പപ്പായ പഴങ്ങളിലെ താരമാണ് പപ്പായ. മഴയും, മഞ്ഞും , വേനലും വകവയ്ക്കാതെ എക്കാലത്തും നിറയെ ഫലം തരുന്ന പപ്പായ നഗരത്തിലും നാട്ടിൻ പുറത്തും ഒരുപോലെ കായ്ക്കുന്ന ഒരു ഫലം.

September 06, 2018


FARM TIPS

ഈച്ചശല്യം അകറ്റാൻ പൊടിക്കൈകൾ

October 20, 2018

കേരളത്തിൽ പ്രളയനാന്തരം വന്നുചേർന്ന മറ്റൊരു അപകടമാണ് ഈച്ചശല്യം. ജൈവ അജൈവ മാലിന്യങ്ങളും അവശിഷ്ടങ്ങളും കുന്നുകൂടുകയും ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയാതെ…

മണ്ണെണ്ണ മിശ്രിതം

October 15, 2018

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക

അഗ്രോക്ലിനിക്

September 28, 2018

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?


CopyRight - 2018 Krishi Jagran Media Group. All Rights Reserved.