പുളിയും മധുരവും കലർന്ന മുന്തിരി ആർക്കാണ് ഇഷ്ടമില്ലാത്തത്. നമ്മുടെ മട്ടുപ്പാവിലും, കൃഷിയിടങ്ങളിലും ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യുന്ന മുന്തിരി ഇനങ്ങൾ വിവിധ കാർഷിക സർവ്വകലാശാലകൾ ഇതിനോടകംതന്നെ വികസിപ്പിച്ചിട്ടുണ്ട്. മികച്ചയിനം തെരഞ്ഞെടുക്കുക മാത്രമല്ല മറ്റ് ഒരുപാട് കാര്യങ്ങൾ മുന്തിരി കൃഷിയിൽ അറിയേണ്ടതുണ്ട്.
മുന്തിരി കൃഷി ചെയ്യുമ്പോൾ?
ഈർപ്പം കുറവുള്ള സ്ഥലങ്ങളിലാണ് മുന്തിരി മികച്ച രീതിയിൽ വിളവ് തരുന്നത്. സാധാരണ ഗതിയിൽ അഞ്ചാറ് മുട്ടുകളുള്ള വള്ളികളാണ് നടീൽ വസ്തുവായി തെരഞ്ഞെടുക്കുന്നത്. ഇതിൽ രണ്ടു മുട്ട് മണ്ണിനടിയിൽ ആക്കിയാണ് കൃഷി ചെയ്യുന്നത്.
വള്ളികൾ പടർന്നു തുടങ്ങുന്നതോടെ മികച്ച രീതിയിൽ പന്തൽ ഇട്ടുനൽകണം. പന്തലിൽ എത്തുംവരെ ഒറ്റത്തണ്ടായി ആണ് നിലനിർത്തേണ്ടത്. പന്തലിൽ എത്തിക്കഴിഞ്ഞാൽ തലപ്പ് മുറിച്ചു മാറ്റണം. കരുത്തുള്ള രണ്ട് ശാഖകൾ നിലനിർത്തി മറ്റുള്ളവ മുറിച്ചു മാറ്റുന്നത് ഈ കൃഷിയിൽ മികച്ച രീതിയിൽ വിളവ് തരുവാൻ കാരണമാകും. ഇങ്ങനെ മുറിച്ചുമാറ്റിയതിൽനിന്ന് പത്തോളം ഉപശാഖകൾ ഉണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടുവളപ്പിൽ മുന്തിരി കൃഷി ചെയ്യാൻ
പുതിയ കിളിർപ്പുകളിൽ നിന്നാണ് പൂങ്കുലകൾ ഉണ്ടാകുന്നത്. മുന്തിരി കൃഷിയിൽ വിളവു കൂട്ടുവാൻ ഇടയ്ക്ക് കൊമ്പുകൾ കോതി കൊടുക്കുന്നത് നല്ലതാണ്. പ്രൂണിങ് നടത്തുമ്പോൾ ഓരോ ശാഖയിലും മൂന്നു മുട്ടുകൾ വീതം നിലനിർത്തി മറ്റുള്ളവ കളയുക. ഇങ്ങനെ ചെയ്യുന്ന പക്ഷം മൂന്നാഴ്ചയ്ക്കുള്ളിൽ പുതിയ തളിർ വന്നു പൂമൊട്ടു വരുന്നു. ഈ സമയത്ത് നല്ല രീതിയിൽ നനച്ചു നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: മുന്തിരി വിളയും കേരളത്തിലും
Various agricultural universities have already developed varieties of grapes that are best grown on our terraces and farms. There are many other things to know in grape cultivation besides choosing the best variety.
കായ്കളുടെ നിറംമാറ്റം, രുചി തുടങ്ങിയവ നോക്കിവേണം വിളവെടുപ്പ്. വിളവെടുപ്പ് കഴിഞ്ഞാൽ പ്രൂണിങ്ങ് നടത്തി വളം ചേർക്കണം. ഇങ്ങനെ മൂന്നുവർഷംവരെ മുന്തിരിയിൽ നിന്ന് നല്ല രീതിയിൽ വിളവ് കിട്ടും.
ബന്ധപ്പെട്ട വാർത്തകൾ: മുന്തിരി കൃഷിചെയ്യാം
Share your comments