Grains & Pulses

മാധുര്യമേറുന്ന മക്കച്ചോളം കൃഷി, മികച്ച വിളവ് തരുന്ന മക്കച്ചോളം ഇനങ്ങളും, പരിചരണമുറകളും

മക്കച്ചോളം

കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ കൃഷിരീതിയാണ് മക്കച്ചോളം. വിത്ത് വഴിയാണ് കാലിത്തീറ്റ ചോളം അഥവാ മക്കചോളത്തിന് പ്രവർദ്ധനം. നേരിട്ട് വിതയ്ക്കുമ്പോൾ 32 കിലോ വിത്ത് വേണ്ടിവരുന്നു. നടുകയാണെങ്കിൽ ഇത് 16 മുതൽ 24 കിലോ മതിയാകും. ജൂൺ അവസാനവാരം മുതൽ ജൂലൈ രണ്ടാംവാരം വരെയും നടീലിന് അനുയോജ്യമായ കാലയളവാണ്. നിലമുഴുതു വാരവും ചാലും കീറി നിലം ഒരുക്കണം.

ബന്ധപ്പെട്ട വാർത്തകൾ: കേരളം മക്കച്ചോളത്തിന് അനുഗുണം

വരികൾ തമ്മിൽ 30 സെൻറീമീറ്റർ അകലവും ചെടികൾ തമ്മിൽ 15 സെൻറീമീറ്റർ അകലവും പാലിക്കുന്നതാണ് കൂടുതൽ വളരെ വിളവ് ലഭിക്കാൻ കാരണം. ഒരു കുഴിയിൽ രണ്ടു വിത്തുകൾ നാലു മുതൽ അഞ്ച് സെൻറീമീറ്റർ നടണം. അടിവളം നടീൽ സമയത്തുതന്നെ ചേർക്കുന്നതാണ് നല്ലത്.

നല്ല വിളവ് ലഭിക്കുന്ന ഇനങ്ങൾ

ഡെക്കാൻ ഹൈബ്രിഡ്

ANGRAU, ഹൈദരാബാദ് പുറത്തുവിട്ട സങ്കരയിനമാണ് ഇത്. വൈകി മൂപ്പ് എത്തുന്ന ഈ ഇനം.ഒരു ഹെക്ടറിൽ നിന്ന് 50 ക്വന്റൽ വിളവ് തരുന്നു.

ഗംഗാ സഫേദ്-2

AICRP, ന്യൂഡൽഹി പുറത്തുവിട്ട സങ്കരയിനമാണ് ഇത്. വൈകി മൂപ്പ് എത്തുന്ന ഈ ഇനം നല്ല ഉറപ്പുള്ളതും വെളുപ്പു നിറമുള്ള ധാന്യമാണ്.

ഗംഗ-3

AICRP, ന്യൂഡൽഹി പുറത്തുവിട്ട ഇടത്തരം മൂപ്പുള്ള ഇനമാണ് ഇത്. നല്ല മഞ്ഞ നിറമാണ് ഇവയ്ക്ക്. ശരാശരി വിളവ് ഒരു ഹെക്ടറിൽ നിന്നും 35 ക്വന്റൽ ആണ്.

Maize is a suitable crop for the climate and soil of Kerala. Fodder maize or maize is grown through seeds

വിജയ്

സംയോജിത ഇനത്തിൽ മികച്ച വിളവ് തരുന്ന ഒന്നാണ് ഇത്. ശരാശരി വിളവ് ഒരു ഹെക്ടറിൽ നിന്ന് 45 ക്വന്റൽ ആണ്.

ഇടക്കാല പരിചരണം

നട്ട് 12 മുതൽ 15 ദിവസം കഴിയുമ്പോൾ കൂടുതലായി മുളച്ച ചെടികൾ പറിച്ചു കളഞ്ഞു വിള നേർപ്പിക്കണം. ഒരു കുഴിയിൽ രണ്ടു വിത്ത് ആണ് നടതെങ്കിൽ ആരോഗ്യമുള്ള ഒരു തൈ നിർത്തി മറ്റേത് പറിച്ചു കളയണം. വിത്ത് മുളക്കാത്ത സ്ഥലങ്ങൾ ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ കുതിർത്ത വിത്തുകൾ ഒരു കുഴിയിൽ രണ്ടെണ്ണം എന്ന തോതിൽ നട്ടു കൊടുക്കുക. നട്ട് 21 ദിവസത്തിലും 45 ദിവസത്തിലും കൈകൊണ്ടുള്ള കളനിയന്ത്രണവും, ഇട ഇളക്കലും നടത്തണം.

ബന്ധപ്പെട്ട വാർത്തകൾ:  ഗർഭകാലത്ത് നിർബന്ധമായും കഴിച്ചിരിക്കേണ്ട ഒന്നാണ് ചോളം


English Summary: Growing sweet maize, high yielding maize varieties and care practices

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine