പണ്ടു മുതലെ തന്നെ കേരളത്തിലെ എല്ലാ കുടുംബങ്ങളിലും തോരന് പയർ നിർബദ്ധമായിരുന്നു. വിപണിയിൽനിന്ന് പയർ വാങ്ങുന്ന ശീലം മലയാളിയ്ക്ക് ഇല്ലായിരുന്നു. ഓരോ കുടുംബത്തിനും ആവശ്യമുള്ള പയർ അവരവർ തന്നെ ഉൽപാദിപ്പിക്കുകയായിരുന്നു പതിവ്. പുരാതന കാലം മുതൽ കേരളത്തിൽ പയറിന്റെ ഉൽപാദനവും ഉപയോഗവും വ്യാപകമായിരുന്നെങ്കിലും ഇന്നെല്ലൊം തിരിച്ചായി. പണം കൊടുത്ത് പയർ വാങ്ങുന്ന മലയാളിയ്ക്ക് അതിന്റെ വിപത്തുകളെക്കുറിച്ച് ചിന്തിക്കാൻ പോലും നേരമില്ല.
കേരളത്തിലെ കാലാവസ്ഥയിൽ വർഷം മുഴുവൻ കൃഷിചെയ്യാവുന്ന ഒന്നാണ് പയർ. തെങ്ങിൻ തോപ്പിൽ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബർ മാസങ്ങളിൽ മരച്ചീനിത്തോട്ടത്തിൽ ഒരു ഇടവിളയായും പയർ കൃഷിചെയ്യാം. രണ്ടാം വിളക്കാലത്തും വേനൽക്കാലത്തും പയർ ഒരു തനി വിളയായിത്തന്നെ വളർത്താവുന്നതേയുള്ളൂ. വീട്ടുവളപ്പിൽ ഏതു കാലത്തും പയർ വിതയ്ക്കാം. നാം പാചകത്തിനും ഭക്ഷ്യാവശ്യത്തിനുമായിട്ടാണ് പയർ ഉപയോഗിക്കുന്നത്. പച്ചപയർ പച്ചക്കറിയിനമായും ഉണങ്ങി സൂക്ഷിക്കുന്ന പയർമണികൾ ധാന്യമായും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്നു.
എന്നാല്‍ വികസിത-വികസ്വര രാജ്യങ്ങളില്‍ ഇത് പ്രോട്ടീന്‍ ലഭ്യതയ്ക്കുള്ള ഉപാധിയായും കാലിത്തീറ്റയ്ക്കും വേണ്ടിയാണ് കൃഷിചെയ്യുന്നത്. പാവപ്പെട്ടവന്റെ മാംസം എന്നറിയപ്പെടുന്ന പയറുകളിൽ ധാരാളം മാംസ്യം അടങ്ങിയിട്ടുണ്ട്. വൻപയർ, ചെറുപയർ, തുവര, കടല, പട്ടാണി, ഉഴുന്ന് തുടങ്ങിയവയാണ് പ്രധാന പയർ വർഗ്ഗങ്ങൾ.
കൃഷി രീതി
കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെളളകെട്ടുണ്ടാകാതിരിക്കാന്‍ 30 സെന്റി മീറ്റർ വീതിയിലും 15 സെന്റി മീറ്റർ താഴ്ചയിലും 1 മീറ്റർ അകലം നല്‍കി ചാലുകൾ കീറുക. വിത്തിനു വേണ്ടി വളർത്തുന്ന ഇനങ്ങൾക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളർത്തുന്ന ഇനങ്ങൾക്കും വരികൾ തമ്മിൽ 25 സെന്റി മീറ്ററും ചെടികൾ തമ്മിൽ 15 സെന്റി മീറ്ററും നൽകി വേണം നടാം. ഒരു കുഴിയിൽ രണ്ടു വിത്ത് വീതം മതിയാകും. വിത്ത് വിതയ്ക്കുകയാണെങ്കിൽ, വിതച്ചു കഴിഞ്ഞ് ചാലു കീറിയാൽ മതിയാകും. കുറ്റിപ്പയറിന് വരികൾ തമ്മിൽ 30 സെന്റിമീറ്ററും ചെടികൾ തമ്മിൽ 15 സെന്റി മീറ്ററും ആണ് നന്ന്. പാതി പടർന്ന വളരുന്ന ഇനങ്ങൾക്കും 45 -30 സെന്റി മീറ്റർ ഇടയകലമാണ് വേണ്ടത്. പടരുന്ന ഇനങ്ങൾ ഒരു കുഴിയിൽ മൂന്ന് തൈകൾ എന്ന തോതിൽ നടണം. അടിവളമായി ഉണങ്ങിയ ചാണകം, ആടിന്റ കാഷ്ട്ടം, ഉണങ്ങിയ കരിയില, അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ഇവ ഇടാം.
പരിചരണം
പയർ പൂവിടുന്നതു വരെ വെള്ളമൊഴിക്കൽ മാത്രം മതി. കീടബാധ ഒഴിവാക്കാൻ മുൻകരുതൽ ആവശ്യമാണ്. വേപ്പിൻ കുരുസത്ത്, വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികൾ, കാന്താരി വെളുത്തുള്ളി മിശ്രിതം എന്നിവ മാറി മാറി ഉപയോഗിക്കാവുന്നതാണ്.
പയർചെടികൾ വള്ളി നീണ്ടു തുടങ്ങുന്ന സമയം പന്തൽ ഇട്ട് പടർന്നു പോകാൻ കമ്പു നാട്ടുകയോ ചരടുകെട്ടുകയോ ആണ് സാധാരണ ചെയ്തു വരുന്നത്. എന്നാൽ ഇതു പാടില്ല. വള്ളി നീണ്ടാൽ അതിനെ തറയിൽ കിടന്ന് പടരാൻ അനുവദിക്കുക. അധികം പുറത്തേക്കുപോയാൽ തലപ്പു വളച്ച് ചുവട്ടിലേക്കു വിടുക. 20-25 ദിവസം ആകുമ്പോൾ ഓരോവള്ളിയിൽ നിന്നും 10 വരെ ശിഖരങ്ങൾ ഒരടി നീളത്തിൽ വളർന്നിട്ടുണ്ടാകും. ഇവയെ ഓരോന്നായി സൂക്ഷിച്ച് ചണ നൂലോ ചരടോ ഉപയോഗിച്ച് പന്തലിലേക്ക് കെട്ടി വിടുക. ഒരിക്കലും രണ്ടു വളളി ഒരു ചരടിൽ കയറ്റരുത്. വള്ളികൾ തമ്മിൽ ചുറ്റി പിണയാനും ഇടയാകരുത്. അങ്ങനെ സംഭവിച്ചാൽ കായ പിടുത്തം ഗണ്യമായി കുറയും. ദിവസേന ശ്രദ്ധിച്ച് വള്ളികളെ തമ്മിൽ പിണയാതെ നേർ ദിശയിൽ പടർത്തേണ്ടതാണ്.
വളപ്രയോഗം
ജൈവവളം 20 ടൺ/ഹെകടർകുമ്മായം 250 കിലോ ഗ്രാം/ഹെക്ടർ അല്ലെങ്കിൽ ഡോളോമെറ്റ് 400 കിലോ ഗ്രാം/ഹെക്ടർ. നൈട്രജൻ 20 കിലോ/ഹെക്ടർഫോസ്ഫറസ്30 കിലോഗ്രാം/ ഹെക്ടർപൊട്ടാഷ് 10 കിലോ ഗ്രാം/ഹെക്ടർ. ആദ്യ ഉഴവിനും തന്നെ കുമ്മായം ചേർക്കണം, പകുതി നൈട്രജനും മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവോടുകൂടി ചേർക്കണം. ബാക്കിയുളള നൈട്രജൻ വിത്ത് പാകി 1520 ദിവസം കഴിഞ്ഞ് ചേർത്താൽ മതി. രണ്ടാം തവണ നൈട്രജൻ വളം നൽകുന്നതിനോടൊപ്പം, ചെറുതായി ഇടയിളക്കുന്നത് മണ്ണിലെ വായുസഞ്ചാരം വർദ്ധിപ്പിക്കാനും വേരുപടലം പടരന്നു വളരാനും സഹായമാകും. വിത്തിന് വേണ്ടി വളർത്തുന്ന ഇനങ്ങൾക്ക് പടർന്നു വളരാൻ പന്തലിട്ടു കൊടുക്കണം.
Share your comments