മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ??? കേട്ടിട്ടില്ലേ! നമുക്ക് മത്തനെ അടുത്തറിയാം.
നിലത്ത് പടർന്നു വളരുന്ന ഒരു പച്ചക്കറിയാണ് മത്തൻ അല്ലെങ്കിൽ മത്തങ്ങ. ശാസ്ത്രീയനാമം: Cucurbita maxima. ഇതിൽ ജീവകം എ ധാരാളം അടങ്ങിയിരിക്കുന്നു. ചെടിയിൽ ഉണ്ടാവുന്ന കായയായ മത്തങ്ങയെ കൂടാതെ ഇതിന്റെ തളിരിലയും കറി വയ്ക്കാൻ വളരെ നല്ലതാണ്. കാ ഉണ്ടാകാത്ത ആൺ പൂവും തോരനുണ്ടാക്കി കഴിക്കാവുന്നതാണ്.
നാടൻ ഇനങ്ങളും സർവ്വകലാശാല വികസിപ്പിച്ചെടുത്ത അമ്പിളി, സുവർണ്ണ, സരസ്, സൂരജ് തുടങ്ങിയ വിത്തിനങ്ങളും വിപണിയിൽ ലഭ്യമാണ്.
മത്തൻ കൃഷിചെയ്യുന്നതിനായി രണ്ടടി വലിപ്പവും ഒരടി ആഴവുമുള്ള കുഴിയെടുത്ത് കുഴികളിൽ പച്ചിലവളമോ ചാണകമോ മേൽമണ്ണുമായി കലർത്തി ഒരു തടത്തിൽ നാലോ അഞ്ചോ വിത്ത് പാകാം.
മുളച്ച് 13 - 14 ദിവസമാകുമ്പോൾ നല്ല ആരോഗ്യമുള്ള രണ്ടോ മൂന്നോ തൈകൾ ഒരു തടത്തിൽ വളർത്താവുന്നതാണ്. നിലത്ത് പടർന്ന് വളരുന്നതായതിനാൽ മത്തന് വേണ്ട പരിചരണം നൽകേണ്ടതുണ്ട്. അവശ്യ സമയങ്ങളിൽ കളകൾ നീക്കം ചെയ്യേണ്ടതാണ്. രണ്ടു ദിവസം ഇടവിട്ട് നനയ്ക്കേണ്ടതാണ്. മത്തൻ പുവിടുമ്പോൾ തന്നെ ആൺ പൂവും പെൺ പൂവും തിരിച്ചറിയാം. പെൺ പൂവാണെങ്ങിൽ, പൂവിന് താഴെ ചെറിയ മത്തങ്ങയുടെ ചെറിയ രൂപമുണ്ടാകും. കുറെ കഴിയുമ്പോൾ പെൺ പൂവ് കൊഴിഞ്ഞുപോകുകയും മത്തങ്ങ വലുതായി പാകമാകുകയും ചെയ്യും.
മത്തനെ ആക്രമിക്കുന്ന പ്രധാന കീടമാണ് കായകളെ ആക്രമിക്കുന്ന കായീച്ച. കായ്കൾ പേപ്പർ കൊണ്ടോ പോളിത്തീൻ കവറുകൊണ്ടോ പൊതിഞ്ഞ് സംരക്ഷിക്കാവുന്നതാണ്. പഴക്കെണി വച്ച് കായീച്ചകളെ നശിപ്പിക്കാം.
മത്തൻ കുത്തിയാൽ...
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ??? കേട്ടിട്ടില്ലേ! നമുക്ക് മത്തനെ അടുത്തറിയാം
Share your comments