Updated on: 14 May, 2022 7:49 PM IST
മഴക്കാലത്ത് കൃഷി ചെയ്യാവുന്നതും, മികച്ച വിളവ് ലഭ്യമാക്കുന്ന വിളകളുമാണ് പയറും കോവലവും

മഴക്കാലത്ത് പൊതുവേ കൃഷി ചെയ്യുവാൻ ഇഷ്ടപ്പെടാത്തവരാണ് നമ്മളിൽ ഏറെപ്പേരും. അതിനു പ്രധാന കാരണം കീട രോഗങ്ങളാണ്. മഴ സമയത്ത് പൊതുവേ കീടരോഗ സാധ്യതകൾ കൂടുതലാണ്. എന്നാൽ ഈ സമയത്ത് ഏറ്റവും അനുയോജ്യമായി കൃഷി ചെയ്യാവുന്നതും, മികച്ച വിളവ് ലഭ്യമാക്കുന്ന വിളകളുമാണ് പയറും കോവലവും.

ബന്ധപ്പെട്ട വാർത്തകൾ: കോവലിന്റെ ഔഷധ ഗുണങ്ങൾ

കൃഷി രീതികൾ(Cultivation Methods)

മഴക്കാലത്ത് നടേണ്ട വിളകളിൽ പടർന്നു വളരുന്ന ഇനങ്ങളിൽ മികച്ച വിളവ് തരുന്ന ഇനമാണ് കോവൽ. മഞ്ഞുകാലത്തും വേനൽകാലത്തും ഇതിന്റെ കൃഷിക്ക് അനുയോജ്യം തന്നെയാണ്. ഇടവപ്പാതി മഴയും തുലാമഴയും തുടങ്ങുന്ന സമയത്ത് കോവൽ നടാൻ ശ്രദ്ധിക്കണം. കഴിഞ്ഞ കാലത്ത് നല്ല വിളവ് നൽകിയ പെൺ ചെടിയിൽ നിന്ന് എടുത്ത മുട്ടുകൾ നടാൻ പ്രത്യേകം ശ്രദ്ധിക്കുക. മണ്ണ് താഴ്ത്തി കിളച്ച് കട്ടകളുടച്ച് അര മീറ്റർ വ്യാസത്തിൽ ഇതിനുവേണ്ടി തടം എടുക്കാം. നടാൻ എടുക്കുന്ന തണ്ടിന് 25 മുതൽ 30 സെൻറീമീറ്റർ നീളം ഉണ്ടാകണം.

ബന്ധപ്പെട്ട വാർത്തകൾ: വളരെയെളുപ്പം ചെയ്യാം കോവൽ കൃഷി

ഒരു ചുവട്ടിൽ തന്നെ രണ്ടോ മൂന്നോ തണ്ടുകൾ വരെ നടാവുന്നതാണ്. ഈ തണ്ടുകൾ എല്ലാം കൂടി ഒരേ പന്തലിലേക്ക് തന്നെ പടർത്തി കയറ്റാം. നടീൽ കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് എടുക്കാം. കോവൽ പോലെ മഴക്കാലത്ത് നല്ല വിളവ് തരുന്ന മറ്റൊരു വിളയാണ് പയർ. മിഥുനമാസത്തിന്റെ അവസാനത്തോടെ പയർകൃഷിക്ക്‌ ഒരുങ്ങാം. തടമെടുത്തു പയർ കൃഷി ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം. 40 മുതൽ 50 സെൻറീമീറ്റർ താഴ്ചയിലും 60 സെൻറീമീറ്റർ വ്യാസത്തിലും കിളച്ച് മണ്ണ് ഒരുക്കണം. ഇതിൽ കല്ലും കട്ടയും നീക്കം ചെയ്ത ശേഷം ചാണകപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: പയർ കൃഷിയും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും.

അതിനുശേഷം പയർ നട്ടു പിടിപ്പിക്കാം. ഒരു തടത്തിൽ 6 പയർ വിത്ത് വീതം നടാം. വിത്തിന്റെ ഒരിഞ്ച് മാത്രം മണ്ണിനടിയിലേക്ക് താഴ്ത്തി വച്ച് പുറമേ മണ്ണിട്ട് മൂടി കൃഷി ആരംഭിക്കാം. ആദ്യം മുളയ്ക്കുന്നതും കരുത്തോടെ വളരുന്നതുമായ മൂന്ന് ചുവട് മാത്രം നിലനിർത്തി മറ്റുള്ളവ കളയാം. വള്ളി വീശുമ്പോൾ മികച്ച രീതിയിൽ പന്തലിട്ട് നൽകാവുന്നതാണ്. ശരിയായ വളപ്രയോഗം നടത്തിയാൽ പയർ കൃഷിയിൽ മഴക്കാലത്ത് കീടരോഗ സാധ്യത കുറയുകയും നല്ല രീതിയിൽ വിളവ് ലഭ്യമാകുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: അമര പയർ കൃഷി ചെയ്യാം ജൂലൈ ഓഗസ്റ് മാസങ്ങളിൽ

English Summary: beans and ivy gourd cultivation methods in rainy season
Published on: 14 May 2022, 07:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now