1. Vegetables

നിത്യ വഴുതിന

അടുക്കളത്തോട്ടത്തിലെ ഒഴിച്ചുകൂടാത്ത ഒരു പച്ചക്കറിയാണ് നിത്യ വഴുതിന. ഒരിക്കൽ നട്ടാൽ ദീർഘകാലം വിളവെയ്ക്കാം എന്നും കായ് ഉണ്ടായിരിക്കുകയും ചെയ്യും നിത്യ വഴുതിന എന്ന പേര് ഈ പച്ചക്കറിക്ക് അങ്ങനെ വന്നതാണ്. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും ചെയ്യും.ഒരുകാലത്തു നമ്മുടെ വീട്ടുപറമ്പിൽ ഒഴിയാതെ ഉണ്ടായിരുന്നു, വള്ളിചെടിയാണ് വള്ളിനിറയെ കായ്ക്കും.മനോഹരമായ വലിയ പൂക്കൾ ആണ് ഇതിൽ ഉണ്ടാകുക. അലങ്കാരത്തിനും ഇത് വളർത്താറുണ്ട്

KJ Staff

അടുക്കളത്തോട്ടത്തിലെ ഒഴിച്ചുകൂടാത്ത ഒരു പച്ചക്കറിയാണ് നിത്യ വഴുതിന. ഒരിക്കൽ നട്ടാൽ ദീർഘകാലം വിളവെയ്ക്കാം എന്നും കായ് ഉണ്ടായിരിക്കുകയും ചെയ്യും നിത്യ വഴുതിന എന്ന പേര് ഈ പച്ചക്കറിക്ക് അങ്ങനെ വന്നതാണ്. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും ചെയ്യും.ഒരുകാലത്തു നമ്മുടെ വീട്ടുപറമ്പിൽ ഒഴിയാതെ ഉണ്ടായിരുന്നു, വള്ളിചെടിയാണ് വള്ളിനിറയെ കായ്ക്കും.മനോഹരമായ വലിയ പൂക്കൾ ആണ് ഇതിൽ ഉണ്ടാകുക. അലങ്കാരത്തിനും ഇത് വളർത്താറുണ്ട്.ഓരോ പൂവിന്റെയും പൂവില്നിന്ന് തുടർച്ചയായി കായ ഉണ്ടാകും. അധികം മൂക്കുന്നതിനു മുൻപേ ഉപയോഗിക്കണം . ഗ്രാമ്പൂവിന്റെ ആകൃതിയാണ് കായക്ക് . അഗ്രഭാഗത്ത് ആണ് വിത്തുകൾ ഉണ്ടാകുക കായ ചെടിയിൽ നിർത്തി ഉണ്ക്കിയാൽ വിത്തെടുത്തു നടാം. ചെടി ചട്ടിയിലോ ബാഗിലോ പടർത്താൻ വേലിയോ മറ്റു ചെടികളോ ഉപയോഗിക്കാം. മണ്ണിളക്കി ചാണകമോ കമ്പോസ്റ്റോ ചേർത്ത് വിത്ത് നടാം നല്ല സൂര്യപ്രകാശത്തിൽ വേണം നടാൻ. നല്ല നനയും ഇടക്ക് ചാണക പൊടി, കമ്പോസ്റ്റ് മറ്റു ജൈവ വളങ്ങൾ എന്നിവ ചേർക്കാം. വേനലിനെ നന്നായി ചെറുക്കുന്ന ചെടിയാണിത് പന്തൽ ഇട്ടു കൊടുത്താൽ വിളവ് കൂടുതൽ ലഭിക്കും. മൂന്നു മാസത്തിനുള്ളിൽ തന്നെ കായകൾ ലഭിച്ചു തുടങ്ങും. കറ ഉണ്ടെങ്കിലും അരുചിയൊന്നും ഇല്ലാത്ത പച്ചക്കറിയാണിത് . വിത്തുകൾ നിത്യ വഴുതിന കൃഷി ചെയ്യുന്ന കർഷകരിൽ നിന്നോ കാർഷിക സർവകലാശാല ക്യാമ്പുകിൽ നിന്നോ ഔട്ട് ലെറ്റുകളിൽ നിന്നോ ലഭിക്കും. കീടബാധ വളരെക്കുറവാണ് അതുകൊണ്ടു തന്നെ വളരെ കായ്ഫലം തരുന്നതുമാണ്. ഒരു വീട്ടിൽ ഒരു നിത്യ വഴുതിനയെങ്കിലും കൃഷി ചെയ്യണ്ടതാണ് .

English Summary: Clove Bean

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters