1. Vegetables

ആരുമറിയാത്ത നൂറു ഗുണങ്ങളുമായി ചുരയ്ക്ക

ഔഷധ ഗുണം ഏറെയുള്ള ചുരയ്ക്ക ജീവകം ബിയുടെ കലവറയാണ് . ഇതിന്റെ കായകളില്‍ മാംസ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, നാര് എന്നിവയടങ്ങിയിരിക്കുന്നു. മലബന്ധം കുറയ്ക്കുന്നത് പോലെ തന്നെ വിരശല്യത്തെ ശമിപ്പിക്കാനല്ല കഴിവുമുണ്ട് ഈ ബോട്ടിൽ ഗാർഡിന്. Churakka Vitamin B is a storehouse of medicinal properties. Its fruits are rich in meat, fat, carbohydrates and fiber. This boat guard has the ability to reduce worms as well as reduce constipation.. ലജനേരിയ സൈസറേറിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചുരയ്ക്ക ഇന്ത്യയിലും , മൊളുക്കാസ്, എതോപ്യ എന്നിവിടങ്ങളില്‍ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. വാതത്തിനു നല്ലതാണ് ചുരയ്ക്ക നീര്.

K B Bainda
churaikka
വെള്ളരിയിനത്തില്‍ പെട്ട, അടുക്കളതോട്ടത്തില്‍ സാധാരണയായി വളരുന്ന ഒരു പച്ചക്കറിയാണ് ചുരയ്ക്ക

വെള്ളരിയിനത്തില്‍ പെട്ട, അടുക്കളതോട്ടത്തില്‍ സാധാരണയായി വളരുന്ന ഒരു പച്ചക്കറിയാണ് ചുരയ്ക്ക.പാടത്തൊക്കെ പയറിനും കപ്പയ്ക്കുമൊക്കെ ഇടവിളയായി കൃഷി ചെയ്യാറുണ്ട്. എന്നാൽ മലയാളികളുടെ ഇഷ്ടവിഭവമൊന്നുമല്ല ചുരയ്ക്ക. ഒന്നാമതായി ഇത് എത്ര സംരക്ഷിച്ചില്ലെങ്കിലും വളരും നല്ല വിളവും തരും. വലിയ രീതിയിലുള്ള കീട ബാധയുമില്ല. കായയും കേടില്ലാത്ത നല്ല സൂപ്പർ സാധനമാണ്. പക്ഷേ നമ്മുടെ അറിവില്ലാത്ത ഒരുപാട് ഗുണങ്ങളുണ്ട് സത്യത്തിൽ ആരും തിരിച്ചറിയാത്ത ചുരക്കക്ക്. മലബന്ധം മൂലം കഷ്ടപ്പെടുന്ന പ്രായമുള്ള ആളുകൾക്ക് കൊടുക്കാൻ പറ്റിയ ഒരു നല്ല മരുന്നാണ്, അല്ല പച്ചക്കറിയാണ് ചുരക്ക.
.

ഔഷധ ഗുണം ഏറെയുള്ള ചുരയ്ക്ക ജീവകം ബിയുടെ കലവറയാണ് . ഇതിന്റെ കായകളില്‍ മാംസ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, നാര് എന്നിവയടങ്ങിയിരിക്കുന്നു. മലബന്ധം കുറയ്ക്കുന്നത് പോലെ തന്നെ വിരശല്യത്തെ ശമിപ്പിക്കാനല്ല കഴിവുമുണ്ട് ഈ ബോട്ടിൽ ഗാർഡിന്. Churakka Vitamin B is a storehouse of medicinal properties. Its fruits are rich in meat, fat, carbohydrates and fiber. This boat guard has the ability to reduce worms as well as reduce constipation.. ലജനേരിയ സൈസറേറിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചുരയ്ക്ക ഇന്ത്യയിലും , മൊളുക്കാസ്, എതോപ്യ എന്നിവിടങ്ങളില്‍ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. വാതത്തിനു നല്ലതാണ് ചുരയ്ക്ക നീര്. ചുരയ്ക്കാ നീരില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കുടിച്ചാല്‍ മതിയാകും. ചുരയ്ക്കയിലയ്ക്കുമുണ്ട് ഗുണം. താളിയായി തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ കുറയുന്നതായും കണ്ടിട്ടുണ്ട്. . കൂടാതെ ചുരയ്ക്ക വിത്തില്‍ 45 ശതമാനം വരെ എണ്ണ അടങ്ങിയിട്ടുണ്ട്.

churaikka
ചൂടുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങള്‍ക്കും ഇതൊരു ഉത്തമ പ്രതിവിധിയാണ്


കറിയായോ സാലഡ് രൂപത്തിലോ കഴിക്കാവുന്നതാണ് ചുരയ്ക്ക. ഇത് കഴിച്ചാല്‍ ശരീരത്തിന് തണുപ്പും ലഭിക്കുന്നു. ചൂടുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങള്‍ക്കും ഇതൊരു ഉത്തമ പ്രതിവിധിയാണ് എന്നതിനാൽ വേനല്‍ക്കാലത്ത് ചുരയ്ക്കാ ജ്യൂസ് ധാരാളമായി കഴിക്കാം. അതുപോലെ . ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്നവർക്കും ചുരയ്ക്കാ ജ്യൂസ് ഉത്തമമായ ഔഷധമാണ്. നാരുകളാല്‍ സമൃദ്ധമായ ഇവ വിറ്റാമിന്‍ സി,ബി,കെ,എ,ഇ,പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്.
ചുരയ്ക്കാ മെഴുക്കുപുരട്ടി, തോരൻ , പരിപ്പിന്റെ അല്ലങ്കിൽ പയറിന്റെയോ കൂടെയൊരു കൂട്ട് കറി , ചുരയ്ക്ക കൊണ്ട്പുളിശ്ശേരിയുണ്ടാക്കാംഇങ്ങനെയൊക്കെയാണ് കേരളത്തിൽ ചുരയ്ക്ക കഴിക്കുന്നത്. എന്നാൽ വടക്കേയിന്ത്യയിൽ വളരെയധികം ആവശ്യക്കാരുള്ള പച്ചക്കറിയാണ്ദൂധിയെന്ന ചുരയ്ക്ക. ചപ്പാത്തിക്കൊപ്പവും സാലഡായും കഴിക്കാനാണ് നോർത്ത് ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് ചുരയ്ക്ക  കൃഷി 

#Vegetable#Farmer#krishi#FTB

English Summary: Churayka with a hundred benefits that no one knows

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds