1. Vegetables

ഉത്തരേന്ത്യയിൽ ധാരാളം കണ്ടുവരുന്ന ലൗക്കി (ചുരയ്ക്ക) കൃഷി നമ്മുടെ നാട്ടിലും വളരെ ചുരുങ്ങിയ ചിലവിൽ അധികം സമയം ചിലവഴിക്കാതെ ചെയ്യാം

Lauki (ചുരയ്ക്ക) എന്ന പച്ചക്കറിയെക്കുറിച്ചു അധികമാരും കേൾക്കാതിരിക്കില്ല. ഇന്ത്യയിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട പച്ചക്കറികളിൽ cucumbers (കുമ്പളം) വർഗ്ഗത്തിൽപ്പെട്ട ഒരു ഇനം പച്ചക്കറിയാണ് ചുരയ്ക്ക. ഇതിന്റെ ശാസ്ത്രീയ നാമം Lagenaria siceraria എന്നാകുന്നു. ഈ പച്ചക്കറി എല്ലാ കാലങ്ങളിലും ലഭിക്കുമെങ്കിലും നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ സുലഭമായി കിട്ടുന്നതുകൊണ്ടു ഇതിനെ ഒരു ശീതകാല പച്ചക്കറിയായി കണക്കാക്കുന്നു. ബീഹാർ, രാജസ്ഥാൻ, ഉത്തരപ്രദേശ് ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇതു കൂടുതലായി കൃഷിചെയ്തു വരുന്നതെങ്കിലും മറ്റുള്ള ഉഷ്ണമേഖലയായിട്ടുള്ള സംസ്ഥാനങ്ങളിലും ഇവയുടെ കൃഷിയുണ്ട്.

Meera Sandeep

Lauki (ചുരയ്ക്ക) എന്ന പച്ചക്കറിയെക്കുറിച്ചു അധികമാരും  കേൾക്കാതിരിക്കില്ല. ഇന്ത്യയിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട പച്ചക്കറികളിൽ cucumbers (കുമ്പളം) വർഗ്ഗത്തിൽപ്പെട്ട ഒരു  ഇനം പച്ചക്കറിയാണ് ചുരയ്ക്ക. ഇതിന്റെ ശാസ്‌ത്രീയ നാമം Lagenaria siceraria  എന്നാകുന്നു. ഈ പച്ചക്കറി എല്ലാ കാലങ്ങളിലും ലഭിക്കുമെങ്കിലും നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ സുലഭമായി  കിട്ടുന്നതുകൊണ്ടു ഇതിനെ ഒരു ശീതകാല പച്ചക്കറിയായി കണക്കാക്കുന്നു. ബീഹാർ, രാജസ്ഥാൻ, ഉത്തരപ്രദേശ്  ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇതു  കൂടുതലായി കൃഷിചെയ്തു വരുന്നതെങ്കിലും മറ്റുള്ള ഉഷ്ണമേഖലയായിട്ടുള്ള സംസ്ഥാനങ്ങളിലും ഇവയുടെ കൃഷിയുണ്ട്.

കേരളം പോലെ ചൂടും ഈർപ്പവുമുള്ള കാലവസ്ഥയിൽ,  18-30°c temperature ൽ ചുരയ്ക്കയുടെ കൃഷി നല്ലതുപോലെ  ഉണ്ടാകുന്നു. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും മണൽ കലർന്ന പശിമരാശി മണ്ണാണ് അനുയോജ്യമായത്‌. വിത്ത് പാകാനുള്ള അനുയോജ്യമായ സമയം ജുലൈ,  ജനുവരി മാസങ്ങളാണ്. വിത്ത് മുളച്ചുവരുവാൻ ഏകദേശം 7-25 ദിവസം എടുക്കും. മേന്മയേറിയ വിത്തുകൾ കാർഷിക വിപണികളിൽ സുലഭമാണ്. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന ഭൂമി ആറോ ഏഴോ തവണ ഉഴുതു മറിച്ചു പാകപ്പെടുത്തി മണ്ണിന്റെ P H Range 6.5 - 7.5 ആയി  തിട്ടപ്പെടുത്തണം. ശേഷം മണ്ണിനെ കൂടുതൽ  ഫലപുഷ്ടിയുള്ളതാക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും കാർഷിക വിളവ് വളം ചേർത്തു കൊടുക്കുകയാണെങ്കിൽ, ഒരു ഏക്ര സ്ഥലത്ത് 100 ടൺ വരെ വിളവെടുപ്പ് നടത്താൻ പറ്റുന്നതാണ്. Drip Irrigation (ഡ്രിപ് ഇറിഗേഷനാണ്) ഈ കൃഷിയ്ക്കു ഏറ്റവും ഉതകുന്നത്‌. നല്ല പച്ച നിറത്തിലായിരിയ്ക്കുമ്പോൾ മൂക്കുന്നതിനു മുൻപേ വിളവെടുപ്പ് നടത്തണം വളരെ ചുരുങ്ങിയ ചിലവിൽ അധികം സമയം ചിലവഴിക്കാതെ ആദായകരമായി ചെയ്യാൻ പറ്റുന്ന ഒരു കൃഷിയാണ് ചുരയ്ക്ക കൃഷി.

Lauki പല വിധത്തിലും, ആകൃതിയിലുമായി കണ്ടുവരുന്നു. ചില വാണിജ്യ ഇനത്തിൽപ്പെട്ടവ സമ്രാട്, പുസ മേഘദുത്, പുസ മഞ്ജിരി എന്നിവയാണ്. നീളത്തിലും, ഉരുണ്ടിട്ടും, ബൾബിന്റെ ആകൃതിയിലും, പല ഡിസൈൻ  ഉള്ളവയുമുണ്ട്.

ഔഷധഗുണമുള്ള ഈ പച്ചക്കറിയുടെ നീര് Diarrhea തുടങ്ങിയ അസുഖങ്ങൾ മൂലം ശരീരത്തിലുണ്ടാകുന്ന വെള്ളത്തിന്റെ കുറവ് ക്രമീകരിക്കാനും, Epilepsy, Diabetes, indigestion, acidity, kidney related problems, Heart diseases, നാഡിരോഗങ്ങൾ   തുടങ്ങിയ അസുഖങ്ങൾക്കും ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.  Louki യുടെ soup അമിതവണ്ണം കുറക്കാൻ ഏറെ സഹായകരമാണ്. exercise നു ശേഷം കഴിക്കുന്ന ഒരു ആരോഗ്യ പാനീയമായും മിക്കവരും ഇതിനെ ഉപയോഗിക്കുന്നു. പലതരം Minerals, Iron, Fibre, എന്നിവ നല്ല രീതിയിൽ അടങ്ങിയിരിക്കുന്നു.

Lauki കൊണ്ട്  പലതരം കറികൾ, തോരൻ, കോഫ്ത, പാനിയം, സൂപ്പ്  മാത്രമല്ല ഹൽവയും, പായസവും കൂടി തയ്യാറാക്കാൻ കഴിയും.

Lauki കൊണ്ടുള്ള വിഭവങ്ങൾ North India ൽ എല്ലായിടത്തും ഉണ്ടാക്കുമെങ്കിലും രാജസ്ഥാനികൾ ഉണ്ടാക്കുന്ന 'Lauki Kofta' യുടെ രുചി ഒന്ന് വേറെ തന്നെയാണ്. പാകം ചെയ്യുന്ന വിധം താഴെ  കൊടുക്കുന്നു.

കോഫ്ത്തക്കു  വേണ്ടുന്നവ

ചുരയ്ക്ക - 500 g       

കടലമാവ് -50 g             

മുളകുപൊടി - 1 tsp

മല്ലിയില  -1 tblsp.

പച്ചമുളക് -1-2 ചെറുതായി മുറിച്ചത്

ഇഞ്ചി        -1 ചെറിയ കഷ്ണം

ഉപ്പ്   -പാകത്തിന്

ചുരയ്ക്കയുടെ തൊലി കളഞ്ഞ് കഴുകി ചിരവി എടുക്കുക. ഒരു പാത്രത്തിൽ ചിരവിയ ചുരയ്ക്കയുടെ കൂടെ മുകളിൽ എഴുതിയ എല്ലാ ചേരുവകകളും ചേർത്ത് യോജിപ്പിച്ച് 10-15 മിനുട്ട് നേരം വെയ്ക്കുക. അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കുഴച്ചുവെച്ച മിശ്രിതം ഒരു വലിയ സ്പൂൺ അളവ് വരുന്ന തരത്തിൽ കൈകൾ കൊണ്ട് ഉരുളകളാക്കി  ചുടുള്ള  എണ്ണയിലോട്ടിടുക. ഒരു തവണ എത്ര കോഫ്തകൾ ഉണ്ടാക്കാൻ പറ്റുമോ അത്രയും ഇടുക.  ചെറിയ തീയിലായിരിക്കണം ഇത് ഉണ്ടാക്കുന്നത്. കോഫ്തകൾ നല്ല  ബ്രൗൺ നിറമാകുമ്പോൾ  വറുത്തു കോരി മാറ്റിവെയ്ക്കുക.

ചാറുണ്ടാക്കാൻ വേണ്ടുന്നവ

തക്കാളി     -     2-3

പച്ചമുളക്   -     2-3

ഇഞ്ചി           - 1 ചെറിയ കഷ്ണം

എണ്ണ               - 1tblsp

മല്ലിപൊടി          -1tbsp

മഞ്ഞൾപൊടി -1/2tsp

മുളകുപൊടി   -1/2 tsp

തൈര്              -3/4 cup

ഫ്രഷ് ക്രീം       -1/2 cup

ഗരം മസാല    -1/4 tsp

ജീരകം             - 1 നുള്ള്

കായം              - 1 നുള്ള് 

മല്ലിയില          -1 tblsp

ഉപ്പ്                  - പാകത്തിന്

തക്കാളി, പച്ചമുളക്, ഇഞ്ചി എന്നിവ  അരച്ച്  വെക്കുക. ചീനച്ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കായം, ജീരകം ഇടുക. ശേഷം മല്ലിപൊടി, മഞ്ഞൾപൊടി, മുളകുപൊടി ഇവ ഇട്ടു ഇളക്കി, തക്കാളി, പച്ചമുളക്, ഇഞ്ചി എന്നിവ അരച്ച മിശ്രിതം ചേർത്ത് നന്നായി മൂപ്പിച്ച് തൈരും, ക്രീമും മിക്സ്‌ ചെയ്ത്  ചേർത്തി ഇളക്കുക. 2-3 മിനിറ്റ്  ചെറിയ തീയ്യിൽ തിളപ്പിക്കുക ഈ ഗ്രേവിയിൽ ആവശ്യത്തിനുള്ള വെള്ളം കൂടി  ചേർത്ത് നേർത്തതാ ക്കി ഉപ്പ്, ഗരംമസാല എന്നിവ ഇടുക. മുൻപേ ഉണ്ടാക്കി വെച്ച കോഫ്തകൾ ഓരോന്നായി ഈ ഗ്രേവിയിൽ ഇട്ട് മല്ലിയിലയും ചേർത്ത്  2-3 മിനുട്ടു നേരം കൂടി തിളപ്പിച്ചതിനു ശേഷം വാങ്ങിവെച്ച് തീ അണയ്ക്കാവുന്നതാണ്.  ചുരയ്ക്ക കോഫ്ത കറി  തയ്യാറായി. ഇതിൽ നാല് പേർക്ക് കഴിക്കാനുള്ള കറിയുണ്ടാകും.ചോറ്, ചപ്പാത്തി, നാൻ എന്നിവയുടെ കൂടെ കഴിയ്ക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ഒരു കറിയാണിത്.

Summary: Cultivation of Lauki or Bottle gourd which mostly takes place in North India, can be done in Kerala also with less expense and less time. This vegetable is having many medicinal values. It is used as a medicine for Diarrhea, Epilepsy, Diabetes, Acidity, Heart diseases, etc. Using this vegetable, we can prepare different types of delicious food.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കസ്തൂരി മഞ്ഞൾ കൃഷി ചെയ്തു ഉണക്കിപ്പൊടിച്ച് മൂല്യംയവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാം

English Summary: Lauki or Bottle gourd cultivation, which normally takes place in North India, can be done in Kerala too with less expense & less time

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds