റബര്‍ വിലയിടിവിനെ ത്തുടർന്ന് മലയോരകര്‍ഷകര്‍ പപ്പായ ടാപ്പിങ്ങിലേക്കു തിരിയുന്നു.പല കർഷകരുമിപ്പോൾ ടാപ്പിങ്ങിനായി പപ്പായ കൃഷിചെയ്യുന്നു റബറിന്റേതുപോലെതന്നെ പപ്പായയുടേയും കറയാണ് താരമായി മാറുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പശ ശേഖരിക്കാമെന്ന പ്രതീക്ഷയോടെ പപ്പായ കൃഷിക്ക് തുടക്കം. വന്‍വരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.തച്ചുടപറമ്പില്‍ അരയേക്കര്‍ സ്ഥലത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ കർഷകർ കൃഷി ഓഫീസര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കൃഷി തുടങ്ങി.ടാപ്പു ചെയ്താണ് പശയെടുക്കുക. വളര്‍ന്നു വരുന്ന പപ്പായയുടെ തൊലിയില്‍ ബ്‌ളേഡ് കൊണ്ട് കീറലുണ്ടാക്കിയാണ് പശ ശേഖരണം.
പപ്പായ കറയ്ക്ക് ആവശ്യക്കാർ ഏറുന്നു.
റബര്‍ വിലയിടിവിനെ ത്തുടർന്ന് മലയോരകര്‍ഷകര്‍ പപ്പായ ടാപ്പിങ്ങിലേക്കു തിരിയുന്നു
എട്ടു ദിവസം കഴിഞ്ഞാല്‍ അതില്‍ വീണ്ടും കീറലുണ്ടാക്കി പശയെടുക്കാം. 10 ദിവസം വരെ പശ കേടുവരാതെ വയ്ക്കാം. പശയെടുത്ത പപ്പായ സാധാരണപോലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യും.ബിസ്‌കറ്റ് നിര്‍മാണത്തിനും ഔഷധ നിര്‍മാണത്തിനും സൗന്ദര്യവര്‍ധക വസ്തു നിര്‍മാണത്തിനും അവശ്യമായ പപ്പെയിന്‍ ഉത്പാദിപ്പിക്കാനാണ് പശയെടുക്കുന്നത്. വിദേശത്ത് വന്‍ ഡിമാന്‍ഡാണിതിന്. സംസ്‌കരിക്കാത്ത പശയ്ക്ക് കിലോയ്ക്ക് 130 രൂപ ലഭിക്കും.
ആയിരം പപ്പായ തൈകളാണ്ആദ്യപടിയായി നട്ടത്.അധികം ഉയരത്തില്‍ വളരാത്തതും കൂടുതല്‍ ഫലം തരുന്നതമായ സിന്‍ഡ ഇനം തൈകളാണ് നട്ടിട്ടുള്ളത്. അഞ്ചു മാസം കഴിയുമ്പോള്‍..അഞ്ചു മാസം കഴിയുമ്പോള്‍ വിളവെടുക്കാം. രണ്ടര വര്‍ഷമാണ് ഒരു ചെടിയില്‍നിന്നും ഫലം പ്രതീക്ഷിക്കുന്നത്. ഒരു ഏക്കറില്‍ നിന്ന് പ്രതിമാസം 30,000 രൂപ വരുമാനം കണക്കാക്കുന്നു.
Share your comments