<
  1. Vegetables

നേത്രരോഗം ഉള്ളവരും വെള്ളപ്പാണ്ട് ഉള്ളവരും വഴുതനങ്ങ ഉപയോഗിക്കരുത് എന്ന് അഷ്ടാംഗഹൃദയത്തിൽ പരാമർശിക്കുന്നു.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് വഴുതനങ്ങ. വിവിധ നിറത്തിലുള്ള വഴുതനങ്ങ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് വെള്ളം, ഇളം പച്ച, നീല എന്നീ നിറങ്ങൾ ആണ്. ചെറിയ രീതിയിൽ ഇതിൻറെ ഗുണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. വെള്ള നിറത്തിൽ കാണുന്നത് കുട്ടികൾക്ക് നൽകിയാൽ കരൾ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകും എന്ന് പറയപ്പെടുന്നു.

Priyanka Menon
വഴുതനങ്ങ
വഴുതനങ്ങ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് വഴുതനങ്ങ. വിവിധ നിറത്തിലുള്ള വഴുതനങ്ങ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് വെള്ളം, ഇളം പച്ച, നീല എന്നീ നിറങ്ങൾ ആണ്. ചെറിയ രീതിയിൽ ഇതിൻറെ ഗുണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. വെള്ള നിറത്തിൽ കാണുന്നത് കുട്ടികൾക്ക് നൽകിയാൽ കരൾ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകും എന്ന് പറയപ്പെടുന്നു. എന്നാൽ ഗ്രഹണി ബാധിച്ചവർക്ക് ഇതിന് ഫലം കൂടുതൽ ചെയ്തു കാണുന്നു. 

നീലനിറത്തിൽ ഉള്ളത് രക്തക്കുറവിന് പരിഹരിക്കുകയും കരൾ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. കണ്ണു രോഗമുള്ളവരും, വെള്ളപ്പാണ്ട് ഉള്ളവരും വഴുതനങ്ങ ഉപയോഗിക്കരുതെന്ന് അഷ്ടാംഗഹൃദയത്തിൽ പരാമർശിക്കുന്നു. വഴുതനങ്ങ നല്ല എണ്ണയിൽ വറുത്തെടുത്ത അരിഞ്ഞ കഷണങ്ങളാക്കിയത് ഇതിൽ ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും. സ്ത്രീ അസ്ഥിയുരുക്കം എന്ന രോഗം ഇല്ലാതാക്കുവാനും, ആരോഗ്യം വീണ്ടെടുക്കുവാനും ഈ പ്രയോഗം ഫലവത്താണ്.

വഴുതനങ്ങ ഉപയോഗം ഉദര കൃമികളെ നശിപ്പിക്കുന്നു. ഇതിൻറെ ഉപയോഗം അമിതമായാൽ പിത്തത്തെ വർദ്ധിപ്പിക്കുന്നു. കരൾ സംബന്ധമായ അസുഖങ്ങൾ ബാധിച്ചവർക്കും, പിത്താശയ കല്ല് എന്ന രോഗത്തിനും വഴുതനങ്ങയിൽ നവദ്വാരങ്ങൾ ഉണ്ടാക്കി അതിൽ കുരുമുളക് ഇട്ടു കടലമാവ് കൊണ്ട് അടച്ച് ആവിയിൽ നല്ലവണ്ണം വേവിച്ച് കഴിച്ചാൽ മതി. വെള്ളനിറത്തിലുള്ള വഴുതനങ്ങ ദഹനപ്രക്രിയ സുഗമമാക്കുന്നു.

Eggplant is a favorite dish of Malayalees. There are different colored eggplants. The most important of these are water, light green and blue. Its benefits vary slightly. It is said that giving white to children can cause liver related diseases. But for those with epilepsy, the effects are even greater. The result is almost the same for white and green. The blue one cures anemia and prevents liver related diseases. The Ashtanga Heart mentions that people with eye diseases and those with watery eyes should not use eggplant. Eggplants can be chopped into pieces and fried in good oil to enhance the immune system. This application is effective in eliminating the disease of female osteoporosis and restoring health.

ഇത് അമിത വിയർപ്പിനെ മാറ്റുകയും ചെയ്യുന്നു. നീല നിറത്തിലുള്ള വഴുതനങ്ങയുടെ ഉപയോഗം മലബന്ധം ഉണ്ടാക്കും. ഹൃദ്രോഗമുള്ളവർക്ക് വഴുതനങ്ങ ഉപയോഗം കൂടാൻ ചെയ്യും. ഇത് നിത്യവും സേവിച്ചാൽ ഹൃദയധമനികളുടെ ഉൾവ്യാസം വർധിക്കുന്നു. കൂടാതെ രക്തസമ്മർദ്ദത്തെ കുറയ്ക്കുകയും ചെയ്യുന്നു.

English Summary: Eggplant is a favorite dish of Malayalees giving white to children can cause liver related diseases The Ashtanga Heart mentions that people with eye diseases and those with watery eyes should not use eggplant

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds