പേരിൽ മാത്രമേയുള്ളൂ വെള്ളരി ഇതൊരു പാഷൻ ഫ്രൂട്ട് കൂടുംബത്തിൽ പെട്ട ഫലവർഗ്ഗമാണ് ഈ സവിശേഷ വെള്ളരി. മലയാളികൾക്ക് ഇത് ഇന്നും അത്ര പരിചിതമായിട്ടില്ല.ആകാശവെള്ളരി ബാഗിലോ ചെറിയ സ്ഥലത്തോ കൃഷി ചെയ്യാൻ പ്രയാസമുള്ളതാണ്.പടരാൻ ധാരളംസ്ഥലം ആവശ്യമാണ് . മരങ്ങളിലോ ടെറസിലോ കയറ്റി വിടുന്നതായിരിക്കും നല്ലത്. വളത്തിനായി ചാണകവും എല്ലുപൊടിയും ബയോഗ്യാസ് സ്ളറിയുമൊക്കെ സമൃദ്ധമായി നൽകാം . ആകാശവെള്ളരിക്കു . ഇടയിക്കൊന്നു കൊമ്പുകോതല് നടത്തുന്നത് വശങ്ങളിൽ ചില്ല പൊട്ടി വളരുന്നതിനും കൂടുതൽ കായ്ക്കാനും പ്രചോദനമാകും.
വള്ളികൾ വേരു പിടിപ്പിച്ച് വെക്കുന്നതാണ് ഉത്തമം. 7-ാം മാസം മുതല് കായ്ചു തുടങ്ങും. വെള്ളവും വളവും വളർച്ചക്കനുസരിച്ച് കൊടുത്തു കൊണ്ടിരിക്കണം.കീടാക്രമണങ്ങൾ ഒന്നും ഇല്ല.കടും പച്ച ഇടതൂർന്നു ഇലകളും വള്ളികളുമായതിനാൽ ജൈവ പന്തലായി 2-in one..ആയും ഉപയോഗിക്കാം.
ഒരു ചെടിയില്നിന്ന് എഴുപത് വെള്ളരിവരെ കിട്ടും. കിലോയ്ക്ക് 120 രൂപ. കായ് പച്ചയ്ക്ക് സലാഡ് ആയും വിളഞ്ഞാൽ ജാം, ജെല്ലി, ഫ്രൂട്ട് സലാഡ്, ഐസ്ക്രീം എന്നിവയൊരുക്കാനും നന്ന്. തൊണ്ട് ചെത്തിക്കളയേണ്ടതില്ല. ഓഗസ്റ്റ് സെപ്റ്റംബറിൽ നല്ല വിളവ് കിട്ടും. രണ്ടുമാസത്തെ വളർച്ച മതി കായ്കൾ വിളയാൻ . ഇതിന്റെ ഇലകളുണക്കി 'ഗ്രീന് ടീ' തയ്യാറാക്കി കുടിക്കുന്നത് രോഗപ്രതിരോധശേഷി. വർദ്ധിപ്പിക്കും . കായ്കളിലടങ്ങിയ 'പാസിപ്ലോറിന്' എന്ന ഘടകം രക്തസമ്മർദ്ദം , പ്രമേഹം, കൊളെസ്ട്രോൾ തുടങ്ങിയ രോഗാവസ്ഥകൾ പ്രതിരോധിക്കും.
Share your comments