എല്ലാ വീടുകളിലും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. പാചകങ്ങള്‍ക്ക് നല്ല സ്വാദ് കിട്ടാന്‍ വെളുത്തുള്ളി ഉപയോഗിക്കുന്നു. അമരില്ലിഡേസി (Amaryllidaceae) സസ്യകുടുംബത്തില്‍ പെട്ട സസ്യമാണ് വെളുത്തുള്ളി ഇംഗ്ലീഷില്‍ ഇതിനെ garlic എന്ന് വിളിക്കുന്നു. ശാസ്ത്രീയനാമം Allium sativum എന്നാണ്. ദക്ഷിണ യൂറോപ്പില്‍ നിന്നുള്ള വെളുത്തുള്ളി ഇന്ത്യയിലുടനീളം വളര്‍ത്തുന്ന ഒരു സസ്യ വിഭാഗമാണ്. വെളുത്തുള്ളി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ഉത്തര്‍ പ്രദേശ്, ബിഹാര്‍,കര്‍ണ്ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തിലെ വെളുത്തുള്ളി കൃഷി ഇടുക്കിയിലെ ദേവികുളം താലൂക്കിലെ വട്ടവട എന്ന ഗ്രാമത്തിലാണ്.
ഉയര്‍ന്ന പോഷക മൂല്യങ്ങളാല്‍ സമ്പുഷ്ടമാണ് വെളുത്തുള്ളി. ഉദരരോഗം, കണ്ണ് വേദന, ചെവി വേദന എന്നിവയ്ക്കുള്ള ഔഷധമായും പരിഹാരമായും വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. വിവിധ വിഭവങ്ങള്‍ തയ്യാറാക്കാനും പാചകത്തിനും വെളുത്തുളളി സാധാരണയായി ഉപയോഗിക്കുന്നു. വിശാലമായ കാലാവസ്ഥാ സാഹചര്യങ്ങളില്‍ ഇത് വളരുന്നു. എന്നിരുന്നാലും,വളരെ ചൂട് കൂടിയ കാലാവസ്ഥകളിലും, വളരെ തണുത്ത കാലാവസ്ഥയിലും കൃഷി ചെയ്യാന്‍ പറ്റില്ല. വേനല്‍ക്കാലത്തും ശൈത്യകാലത്തും മിതമായ താപനിലയിലുമാണ് ഇവ കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യം. വെളുത്തുള്ളിക്ക് നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണ് ആവശ്യമാണ്, കൂടാതെ മണല്‍ കലര്‍ന്നുള്ള മണ്ണും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമാണ്. അങ്ങനെയുള്ള മണ്ണില്‍ ധാരാളം ഹ്യൂമസ് അടങ്ങിയിട്ടുണ്ട്, കൂടാതെ പൊട്ടാസ്യത്തിന്റെ സാന്നിധ്യവും കാണുന്നു.
പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം.
കംപോസ്റ്റ് ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കിയെടുക്കണം. അതിന് ശേഷം ശ്രദ്ധാ പൂര്‍വ്വം അല്ലികളായി വെളുത്തുള്ളിയെ അടര്‍ത്തിയെടുക്കുക . വേര്‍തിരിച്ചെടുക്കുമ്പോള്‍ വെളുത്തുള്ളി അല്ലികള്‍ക്ക് കേടുപാടുകള്‍ വന്നിട്ടില്ല എന്ന് ഉറപ്പാക്കണം.
ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ് സാധാരണയായി വെളുത്തുള്ളി കൃഷിക്ക് അനുയോജ്യം. നടുന്നതിന് മുന്‍പ് വേര്‍തിരിച്ചെടുത്ത വെളുത്തുള്ളി അല്ലി ഒരു കപ്പ് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. (വെളുത്തുള്ളിയുടെ എണ്ണം അനുസരിച്ചു വെള്ളത്തിന്റെ അളവ് കൂട്ടണം) വെളുത്തുള്ളി പെട്ടെന്ന് മുളയ്ക്കാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. നട്ട് കഴിഞ്ഞാല്‍ 5 ദിവസങ്ങള്‍ കൊണ്ട് തന്നെ മുള വന്നു തുടങ്ങും. മൂന്ന് അല്ലെങ്കില്‍ നാല് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിളവ് എടുക്കാന്‍ കഴിയുന്നതാണ്.
വളങ്ങള്‍
ഏകദേശം 25 ടണ്‍ ഫാം യാര്‍ഡ് വളം 60 കിലോഗ്രാം നൈട്രജനും 50 കിലോഗ്രാം ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയും ഒരു അടിസ്ഥാന വളമായി നല്‍കണം.
ബന്ധപ്പെട്ട വാർത്തകൾ
കായീച്ച ശല്യവും, ഇലത്തീനി പുഴുക്കളേയും പ്രതിരോധിക്കാൻ പപ്പായ ഇല സത്തും വെളുത്തുള്ളി -മുളക് സത്തും
Share your comments