<
  1. Vegetables

പരിപാലിക്കാം ആകാശവെള്ളരിയെ

പശ്ചിമഘട്ടമേഖലയിൽ പ്രകൃത്യാ വളരുന്ന ഒരു ഔഷധസസ്യമാണ് ശീമ വെള്ളരി അഥവാ ആകാശവെള്ളരി. ഔഷധസസ്യം ആയും പച്ചക്കറിയായും ആകാശവെള്ളരിയെ ഉപയോഗപ്പെടുത്താം

Priyanka Menon
ആകാശവെള്ളരി
ആകാശവെള്ളരി

പശ്ചിമഘട്ടമേഖലയിൽ പ്രകൃത്യാ വളരുന്ന ഒരു ഔഷധസസ്യമാണ് ശീമ വെള്ളരി അഥവാ ആകാശവെള്ളരി. ഔഷധസസ്യം ആയും പച്ചക്കറിയായും ആകാശവെള്ളരിയെ ഉപയോഗപ്പെടുത്താം. നിരവധി രോഗങ്ങൾക്കുള്ള ഒറ്റമൂലിയായി ആകാശവെള്ളരി പ്രയോജനപ്പെടുത്താം. പണ്ടുകാലം മുതലേ കേരളത്തിലെ വൈദ്യ കുടുംബങ്ങളിൽ ആകാശവെള്ളരി നട്ടു പരിപാലിക്കുന്നു. വിത്തു മുളപ്പിച്ചും, തണ്ടുകൾ മുറിച്ചുനട്ടും ആണ് ആകാശവെള്ളരിയുടെ വംശവർദ്ധനവ് സാധ്യമാക്കുന്നത്. 

വള്ളി വീശി തുടങ്ങുമ്പോൾ തന്നെ പന്തലൊരുക്കി നൽകിയോ, മരങ്ങളിൽ കയറ്റിവിട്ടോ പരിപാലനം സാധ്യമാക്കാം. 200 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. നിരവധി പോഷകാംശങ്ങളാൽ സമ്പന്നമാണ് ആകാശവെള്ളരി. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ, ഫൈബർ എന്നിവയെല്ലാം ഇതിലടങ്ങിയിരിക്കുന്നു. പഴമായി ആകാശവെള്ളരി കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഇതിന്റെ മൂപ്പെത്താൻ 3 മാസം കാത്തിരിക്കേണ്ടിവരും. 

പാകമാകുമ്പോൾ പച്ചനിറത്തിൽ നിന്ന് മഞ്ഞ നിറത്തിലേക്ക് ഇവ രൂപാന്തരം പ്രാപിക്കും. ഇളംപ്രായത്തിൽ പച്ചക്കറിയായി ഉപയോഗിക്കുകയും ചെയ്യാം. പഴുത്തുകഴിഞ്ഞാൽ മാംസളമായ ഉൾഭാഗം അതി സ്വാദിഷ്ടമാണ്. ഇത് ജ്യൂസ് ആയിട്ട് ഉപയോഗിക്കുന്നവരാണ് അധികവും. ഉള്ളിൽ നിറയെ കുരുക്കൾ ഉണ്ട്. ഇതിൻറെ രണ്ടിലകൾ പച്ചയോ, ഉണക്കി എടുത്തോ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ചായ ഉണ്ടാക്കി കഴിക്കുന്നത് പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ മറികടക്കാൻ ഉത്തമമാണ്.

Seema Cucumber or Akasha Cucumber is a medicinal plant that grows naturally in the Western Ghats. Cucumber can be used as a herb and vegetable. Cucumber can be used as a single root for many diseases. Sky cucumbers have been planted and cared for in medical families in Kerala since ancient times. Propagation of sky cucumber is made possible by seed germination and cuttings. Maintenance can be done by preparing the canopy or planting it in the trees as soon as the vines start sprouting. They can live up to 200 years. Cucumber is rich in many nutrients. It is rich in iron, calcium, phosphorus, protein and fiber. Those who like to eat sky cucumber as a fruit will have to wait for 3 months for it to ripen.

ഇതിലടങ്ങിയിരിക്കുന്ന പാസിഫ്ലോറിൻ എന്ന ഘടകമാണ് ഇത് ജീവിതശൈലി രോഗങ്ങളെ മറികടക്കാൻ സഹായകമാകുന്നത്.

English Summary: giant cucumber or Akasha Cucumber is a medicinal plant that grows naturally in the Western Ghats Cucumber can be used as a single root for many diseases

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds