കേരളത്തില്‍ സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ശീതകാല പച്ചക്കറികളുടെ കൃഷിക്ക് അനുയോജ്യമായ സമയം. സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ പരിമിതമായ തോതില്‍ ഇവ സമതലപ്രദേശങ്ങളിലും വളര്‍ത്താവുന്നതാണ്.ശീതകാല പച്ചക്കറികളുടെ വിത്തുല്പാദനം നമ്മുടെ നാട്ടില്‍ സാധ്യമല്ലാത്തതിനാല്‍ ഓരോ സീസണിലും വിത്ത് വാങ്ങേണ്ടിവരും.
ബീന്‍സ് ശീതകാല പച്ചക്കറികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ബീന്‍സിന് ശൈത്യകാലാവസ്ഥയാണ് യോജ്യമെങ്കിലും കൂടുതല്‍ തണുപ്പ് ആവശ്യമില്ല. മിക്കവാറും എല്ലാത്തരം മണ്ണിലും ബീന്‍സ് വളരും. സാധാരണ പയര്‍ കൃഷി ചെയ്യുന്ന പോലെ തന്നെയാണ് ബീന്‍സിന്റെ കൃഷിരീതിയും. പടരുന്ന ഇനങ്ങളും കുറ്റിയായി വളരുന്ന ഇനങ്ങളൂമുണ്ട്. അര്‍ക്കന്‍, അര്‍ക്കകോമള്‍ എന്നീ കുറ്റി ഇനങ്ങള്‍ മികച്ച വിളവു നല്‍കാന്‍ കഴിവുള്ള ഇനങ്ങളാണ്.
നിലം കിളച്ചൊരുക്കി കട്ടയുടച്ചു പരുവപ്പെടുത്തിയ ശേഷം 30 സെ.മീ. അകലത്തില്‍ ചെറിയ വാരങ്ങള്‍ എടുക്കുക. അതില്‍ 15 സെ.മീ. അകലത്തിലായി കുറ്റി ഇനങ്ങളുടെ വിത്ത് പാകാവുന്നതാണ്.
Share your comments