<
  1. Vegetables

ഔഷധഗുണങ്ങളുള്ള സൗഹൃദ ചീര കൃഷി ചെയ്യൂ, ആദായം ഇരട്ടിയാക്കാം

മലയാളികൾക്ക് അത്രമേൽ പരിചിതമല്ലാത്ത ചീര ഇനമാണ് സൗഹൃദ ചീര. ഇതൊരു കുറ്റിച്ചെടിയാണ്. ഭാഗ്യ ചീര, മരച്ചീര, പ്രഷർ ചീര എന്നിങ്ങനെ കേരളത്തിൽ വിവിധ പ്രാദേശിക നാമങ്ങളിൽ ഇതറിയപ്പെടുന്നു.

Priyanka Menon
സൗഹൃദ ചീര
സൗഹൃദ ചീര

മലയാളികൾക്ക് അത്രമേൽ പരിചിതമല്ലാത്ത ചീര ഇനമാണ് സൗഹൃദ ചീര. ഇതൊരു കുറ്റിച്ചെടിയാണ്. ഭാഗ്യ ചീര, മരച്ചീര, പ്രഷർ ചീര എന്നിങ്ങനെ കേരളത്തിൽ വിവിധ പ്രാദേശിക നാമങ്ങളിൽ ഇതറിയപ്പെടുന്നു. ഔഷധഗുണങ്ങൾ അനവധി ആണ് ഈ ചീരയ്ക്ക്. 

കറികൾക്ക് ഉപയോഗപ്പെടുത്തുന്നവരും ഉദ്യാനങ്ങൾക്ക് അഴകു പകരാൻ നട്ടുപിടിപ്പിക്കുന്നവരും നമ്മുടെ നാട്ടിൽ അനവധിയാണ്.

കൃഷിയിറക്കുന്ന രീതി

25 സെൻറീമീറ്റർ നീളമുള്ള കമ്പുകൾ ആണ് പ്രധാനമായും നടീൽ വസ്തുവായി തിരഞ്ഞെടുക്കുന്നത്. ഈ കമ്പുകൾ നേരിട്ട് മണ്ണിൽ നട്ടുപിടിപ്പിച്ച് കൃഷി ഒരുക്കുന്നതാണ് നല്ലത്. 

Friendly spinach is a type of spinach that is not very familiar to Malayalees. This is a shrub. It is also known by various local names in Kerala such as Bhagya spinach, wood spinach and pressure spinach. This spinach has many medicinal properties.

ചിലർ പോളിത്തീൻ കവറുകളിൽ നട്ട് വേര് പിടിച്ചതിനു ശേഷം മാറ്റി നടുന്ന രീതിയും അവലംബിക്കുന്നു. എല്ലാത്തരം മണ്ണിലും ഇവ നന്നായി വളരുന്നു. മറ്റു ചീരയിനം പോലെ വേനൽക്കാലം തെരഞ്ഞെടുത്തു കൃഷിയിറക്കുന്ന രീതിയല്ല ഇവയ്ക്ക്. എല്ലാത്തരം കാലാവസ്ഥയിലും ഇവ നന്നായി വളരുന്നു. മഴക്കാലത്ത് നല്ല നന ആവശ്യമാണ്. നന്നായി തഴച്ച് വളർന്നുതിനുശേഷം ഇലകറിയായി ഉപയോഗിക്കാവുന്നതാണ്. തോരൻ ആയോ കറി ആയോ നമുക്ക് ഉപയോഗിക്കാം. ഇതിൻറെ ഇലകൾ സാലഡ് ആയും ഉപയോഗപ്പെടുത്താം. നിറയെ ഇലകളായി കുറ്റിച്ചെടിയായി പടർന്നു നിൽക്കുന്ന കാഴ്ച അതീവ മനോഹരമായതിനാൽ പലരും പൂന്തോട്ടങ്ങളിൽ ഇവ വച്ചു പിടിപ്പിക്കാറുണ്ട്.

ഔഷധഗുണങ്ങൾ

ലെറ്റ്യൂസ് ചെടിയുടെ ഇലകളുടെ സ്വാദാണ് ഇതിന്. അതുകൊണ്ടുതന്നെ ലെറ്റ്യൂസ് ട്രീ എന്നും ഇത് വിളിക്കുന്നു. മഞ്ഞകലർന്ന പച്ച നിറം ആണ് ഇതിൻറെ ഇലകൾക്ക്. മൂപ്പെത്തിയ ഇലകളിൽ ധാരാളം ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഇലയിൽ 5 ഗ്രാം മാംസ്യം, 10 ഗ്രാം അന്നജം,0.4 ഗ്രാം നാര്, 320 മില്ലിഗ്രാം കാൽസ്യം, 80 മില്ലിഗ്രാം ഫോസ്ഫറസ്, 2.6 മില്ലിഗ്രാം ഇരുമ്പ്, 2.6 ഗ്രാം ധാതുക്കൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ഇതു രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ മികച്ചതാണ്. ഔഷധഗുണങ്ങൾ ഏറെയുള്ളതിനാൽ വിപണിയിൽ ഇവയ്ക്ക് വൻ ഡിമാൻഡ് ആണ് ഉള്ളത്.

English Summary: Grow sauhridha cheera that have medicinal properties and can double the yield

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds