
മഴക്കാലം എത്തിക്കഴിഞ്ഞാൽ അടുക്കള തോട്ടങ്ങളിലെ പച്ചക്കറി കൃഷിക്ക് തൽക്കാലം വിരാമമിടും .ചീരയടക്കമുള്ള പച്ചക്കറികൾ മഴ ആരംഭിക്കുന്നതോടെ തീരെ നശിക്കുന്നു .ഏത് കാലാവസ്ഥയേയും അതിജീവിക്കാൻ കഴിവുള്ള പച്ചക്കറിയാണ് അമര പയർ . ഇന്ത്യയിൽ ജന്മം കൊണ്ട അമര മാംസ സംപുഷ്ടമായ ഒരു പച്ചക്കറി വിളയാണ് . അമര പയറിൽ 30% പ്രോട്ടീൻ അടങ്ങിയിരിക്കുന്നു . പണ്ടു ക്കാലം മുതലേ ഞാറ്റുവേലയിലാണ് അമരവിത്ത് പാകാറുള്ളത്. കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത രേവതി അമരയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് .ശക്തമായയുടെ ചുവട് പിടിച്ച് മുളച്ച് പൊന്തുന്ന അമര കൊടി നീട്ടി തുടങ്ങുമ്പോഴേ പന്തൽ തയ്യാറാക്കണം. പകൽ ദൈർഘ്യം കുറഞ്ഞ ദിവസങ്ങളിലാണ് അമര പൂക്കുന്നത് . നല്ല സൂര്യ പ്രകാശമുള്ള സ്ഥലങ്ങളിൽ അമര നട്ട് പിടിപ്പിക്കാൻ ശ്രമിക്കണം .നല്ല സൂര്യപ്രകാശമുള്ളിടത് നല്ല വിളവ് കിട്ടും . നവംബർ - ഡിസംബർ മാസങ്ങളിലാണ് അമര പൂക്കുന്നത് . നല്ല മഞ്ഞ് തുടങ്ങുമ്പോഴാണ് അമരയിൽ കൂടുതലായി കായ്ക്കൾ ഉണ്ടാകാറുള്ളത് . കയ്ക്കാൻ തുടങ്ങിയാൽ മൂന്ന് മാസത്തോളം സ്ഥിരം കായ്ക്കൾ ലഭിക്കും .അമരയുടെ മൂപ്പ് കുറഞ്ഞ കായ്ക്കളാണ് തോരനും മെഴുക്കി പുരട്ടിയും ഉണ്ടാക്കാൻ നല്ലത് . ഒരു കുലയിൽ പതിനഞ്ച് കായ് വരെ ഉണ്ടാകും ഇവയെ ശ്രദ്ധയോടെ പറിച്ചെടുത്തില്ലെങ്കിൽ പൂക്കൾ കൊഴിഞ്ഞ് പോകാൻ ഇടയാക്കും

Share your comments