ഒരു കാലത്തു മലയാളിയുടെ അടുക്കളയിൽ ഉണ്ടായിരുന്ന ഒരു അവശ്യ വസ്തു ആയിരുന്നു കൂവപ്പൊടി. എല്ലാ വീടുകളിലും ഒരു കാലത്തു കൂവക്കൃഷി ചെയ്തു ഉണ്ടാക്കുമായിരുന്നു. കൂവയുടെ ഔഷധഗുണങ്ങളും ഉപയോഗവും അറിഞ്ഞു ഇപ്പോൾ പലരും ആദായകരമായ കൂവക്കൃഷിയിലേക്കു തിരിഞ്ഞിട്ടുണ്ട്. അധികം തണലോ വെയിലോ വേണ്ടാത്ത ഒരു ചെടിയാണ് കൂവ . മാവിന്റെയോ പ്ലാവിന്റെയോ പോലുള്ള മരങ്ങളുടെ തണലിൽപോലും കൂവ നന്നായി വളരും. മൂന്നു നാലടി ഉയരത്തിൽ കടുംപച്ച നിറത്തിൽ കൂവ വളരും. വെളുത്തപൂവുകളായിരിക്കും ഇതിനു ഉണ്ടായിരിക്കുക കിഴങ്ങിന് വെളുത്ത നിറമായിരിക്കും മഞ്ഞക്കൂവയും,വയലറ്റ് കൂവയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടുവരുന്നുണ്ട്.വ്യാവസായിക അടിസ്ഥാനത്തിൽ കൂവ വളരെയധികം ഉപയോഗിച്ച് വരുന്നുണ്ട് ബേക്കറി, മരുന്ന് നിര്മ്മാണ മേഖലകളിൽ കൂവ ഒഴിച്ചുകൂട്ടുവാനാകാത്ത ഒന്നാണ്. ബിസ്‌ക്കറ്, ഹൽവ , കേക്ക് എന്നിവയുടെ നിർമാണത്തിനും ഫാസ്‌പോഡെർ വിവിധ തരം മരുന്നുകൾ എന്നിവയുടെ നിറമാണത്തിനും വൻതോതിൽ കൂവ ഉപയോഗിച്ച് വരുന്നു.
വീടുകളിൽ തന്നെ കൂവ സംസ്‌കരിച്ചു പൊടി എടുക്കാവുന്നതാണ് അനഗ്നെ ഉണ്ടാക്കുന്ന കൂവപ്പൊടി മൂന്ന് നാലു വര്ഷം വരെ കേടാകാതെ സൂക്ഷിച്ചു വയ്ക്കാം.കൂവപ്പൊടിക്ക് അന്താരാഷ്ട്ര വിപണിയിൽ വൻ ഡിമാൻഡ് ആണ് നമ്മുടെ സൂപ്പർമാർക്കറ്റുകളിലും ബ്രാൻഡഡ് കൂവപ്പൊടി പാക്കറ്റുകൾ ലഭ്യമാണ്. വീടുകളിൽ ഗ്രോബാഗുകയിൽപോലും കൂവ കൃഷി ചെയ്യാം വിളവെടുത്ത കൂവയുടെ കുറച്ചു തണ്ടുഭാഗത്തോട് ചേർത്ത് മുറിച്ചെടുത്ത ചിനപ്പുകൾ നടീൽ വസ്തുവായി ഉപയോഗിക്കാം. പച്ചച്ചാണകം കലക്കിയതോ പിണ്ണാക്കിന്റെ തെളിയോ ഇടയ്ക്കു കൊടുത്താൽ കൂവ നന്നായി വിളവുതരും അധികം ജലസേചനം കൂവക്കൃഷിക്ക് പാടില്ല. രോഗബാധ ഒട്ടും തന്നെ ഇല്ലാത്ത കൂവയുടെ ഏക ശത്രു എലികൾ ആണ് . കച്ചോലം കൊടുവേലി എന്നിവനട്ടുകൊടുത്തു ഇവയെ തുരത്താവുന്നതാണ്. ഒരു മൂടിൽനിന്നു തന്നെ ൪നാലു അഞ്ചു കിലോ കൂവക്കിഴങ് ലഭിക്കും.രാസവളമോ രാസകീടനാശിനികളോ ഒട്ടും ആവശ്യമില്ലാത്ത കൂവ കൃഷി വളരെ ആദായകരമായ ഒന്നാണ് വളരെ കുറച്ചു സ്ഥലമുള്ളവർക്കും ഈ കൃഷി പരീക്ഷിച്ചു നോക്കാവുന്നതാണ് .
കൂവ കൃഷിചെയ്യാം
ഒരു കാലത്തു മലയാളിയുടെ അടുക്കളയിൽ ഉണ്ടായിരുന്ന ഒരു അവശ്യ വസ്തു ആയിരുന്നു കൂവപ്പൊടി. എല്ലാ വീടുകളിലും ഒരു കാലത്തു കൂവക്കൃഷി ചെയ്തു ഉണ്ടാക്കുമായിരുന്നു.
Share your comments