1. News

ലോക്ഡൗൺകാലവും ടെറസിലെ കൃഷിയും...

ഇൗലോക്ഡൗൺ കാലത്ത് മലയാളികൾ ഏറ്റവുമധികം സമയം ചിലവഴിച്ചത് വിവിധ കൃഷിരീതികൾക്കാണെന്ന് തന്നെ പറയാം. കൃഷിയുമായി യാതൊരു ബന്ധമില്ലാത്തവർ പോലും പുത്തൻ കൃഷിരീതികളും അവയുടെ സാധ്യതകളും പരീക്ഷിക്കുന്ന തിരക്കിലായിരുന്നു. നഗരങ്ങളിൽ താമസിക്കുന്നവരും സ്ഥലപരിമിതിയുള്ളവരും ടെറസിലെ കൃഷികളായിരുന്നു അധികവും പരീക്ഷിച്ചത്.

Abdul
Terrace farming

ഈലോക്ഡൗൺ കാലത്ത് മലയാളികൾ ഏറ്റവുമധികം സമയം ചിലവഴിച്ചത് വിവിധ കൃഷിരീതികൾക്കാണെന്ന് തന്നെ പറയാം. കൃഷിയുമായി യാതൊരു ബന്ധമില്ലാത്തവർ പോലും പുത്തൻ കൃഷിരീതികളും അവയുടെ സാധ്യതകളും പരീക്ഷിക്കുന്ന തിരക്കിലായിരുന്നു. നഗരങ്ങളിൽ താമസിക്കുന്നവരും സ്ഥലപരിമിതിയുള്ളവരും ടെറസിലെ കൃഷികളായിരുന്നു അധികവും പരീക്ഷിച്ചത്. Those living in cities and those with limited space were more likely to experiment with terrace farming.  തക്കാളി,വെണ്ട,വഴുതന,പാവലം,മത്തൻ,പയർ,ചീര,മുളക് തുടങ്ങി വലിയ മരങ്ങളാവാത്ത മണ്ണിൽ കൃഷി ചെയ്യുന്നതെന്തും ടെറസിലും കൃഷി ചെയ്യാം.ലോക്ഡൗണും കൊവിഡ് വ്യാപനവും അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ടെറസ്സിലെ കൃഷികൾ നന്നാവാന്‍ ചില പൊടിക്കെകളിതാ....

Snake gourd
Snake gourd

ചെടിച്ചട്ടിയും ഗ്രാബാഗും ഉപയോഗിച്ചുള്ള കൃഷി രീതി

വീടിന്‍റെ ടെറസിൽ കൂടുതലും കൃഷി ചെയ്തു വരുന്നത് ഗ്രോബാഗുകളും ചട്ടികളും ഉപയോഗിച്ചുള്ള കൃഷി രീതി തന്നെയാണ്.ചട്ടിയിലോ പ്ലാസ്റിക് ബാഗിലോ രണ്ടോ മൂന്നോ വിത്ത് ഇടാവുന്നതാണ്. രാവിലെയും വൈകിട്ടും നനയ്ക്കുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിത്തു മുളയ്ക്കും. പോട്ടിങ് മിശ്രിതത്തിലുള്ള കൊക്കോപിറ്റിന് ജലത്തെ ശേഖരിച്ചുവയ്ക്കാന്‍ കഴിവുള്ളതിനാല്‍ കൂടുതല്‍ നനയ്ക്കുന്നത് ഒഴിവാക്കണം. തൈകള്‍ മുളച്ചാല്‍ അവയിലെ നല്ല തൈകള്‍ മാത്രം നിലനിര്ത്തു്ക. വേരുപിടിച്ച് ഏകദേശം 20 ദിവസം കഴിഞ്ഞാല്‍  വളം നൽകിത്തുടങ്ങാം.

ചെടിയുടെ നേരെ ചുവട്ടില്‍ വളപ്രയോഗം നടത്തിയാല്‍ ചെടി കരിഞ്ഞുപോകാനിടയുണ്ട്. അതുകൊണ്ട് കടയ്ക്കല്‍ നിന്ന് അല്പം മാറ്റിവേണം വളമിടാന്‍. വളമിട്ടാല്‍ ഉടന്തിന്നെ വെളളമൊഴിക്കാനും ശ്രദ്ധിക്കണം. തുള്ളി നനയിലൂടെയും വളപ്രയോഗം നടത്താം. ദ്രാവക രൂപത്തിലുള്ള വളമോ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കാവുന്ന വളമോ ഇതിനായി ഉപയോഗിക്കേണ്ടി വരുമെന്നുമാത്രം.

കീടങ്ങളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ ഒന്നും പ്രയോഗിക്കരുത്. വെളുത്തുള്ളിക്കഷായമോ വേപ്പെണ്ണ മിശ്രിതമോ പോലുള്ള ജൈവകീടനാശിനികള്‍ മാത്രം തളിക്കുക.

പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്ച്ച യെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്ച്ചാക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്ക്കേ ണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്ച്ചലക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.

Brinjal
Brinjal

ടെറസിന് മുകളിൽ മണ്ണ് നിറച്ചുള്ള കൃഷി രീതി

ടെറസിനു മുകളില്‍ പ്രത്യേക തടങ്ങളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതം നിറച്ച് അതിലോ ഈ മിശ്രിതം നിറച്ച ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ അടുക്കിവച്ച് അതിലോ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന രീതിയും നിലവിലുണ്ട്. ഇത്തരത്തിൽ കൃഷി ചെയ്യുന്പോൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് കെട്ടിടത്തിന്‍റെ ബലമാണ്. വീടുപണിയുമ്പോള്‍തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്‍റെ ബലം കൂട്ടാന്‍ കഴിയും.  രണ്ടു സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്. മേല്ക്കൂ രയിലേക്കു വെള്ളമിറങ്ങുന്നതു തടയാന്‍ ടെറസ് മുഴുവന്‍ മൂടത്തക്ക നിലയില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുക. ഷീറ്റ് കാറ്റത്ത് പറക്കാതിരിക്കാന്‍ മുകളില്‍ മണലോ ചരലോ ചെറിയ കനത്തില്‍ വിരിക്കുന്നതു നന്നായിരിക്കും.

ചെടിക്കു വളരാന്‍ മണ്ണു തന്നെ വേണമെന്നില്ല. ഏതെങ്കിലുമൊരു വളര്‍ച്ചാമാധ്യമം മതി എന്നായിട്ടുണ്ട്. ചകിരിച്ചോറ്, കൊക്കോപീറ്റ് (സംസ്കരിച്ച ചകിരിച്ചോറ്), നിയോ പീറ്റ് (ഇറക്കുമതി ചെയ്യുന്ന ഒരിനം ഉണങ്ങിയ പായല്‍) തുടങ്ങിയ വളര്‍ച്ചാമാധ്യമങ്ങളില്‍ ചെടികള്‍ നന്നായി വളരുന്നുണ്ട്. ഈര്‍പ്പം മാത്രം നല്‍കി പ്രത്യേക പരിസ്ഥിതിയില്‍ ചെടികള്‍ വളര്‍ത്തുന്ന ഹൈഡ്രോപോണിക്സ് എന്ന രീതിക്കും പ്രചാരം കൂടിവരുന്നു. പച്ചക്കറികള്‍ മണ്ണില്‍തന്നെ നട്ടു വളര്‍ത്തുക എന്നത് നാലോ അഞ്ചോ സെന്‍റ് സ്ഥലം മാത്രമുള്ള നഗരപ്രദേശങ്ങളില്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്നത്തിനു പരിഹാരം ടെറസിനെ കൃഷിയിടമാക്കുന്നതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൊത്തമല്ലിയുടെ ഔഷധഗുണങ്ങൾ

English Summary: Lockdown and terrace farming

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds