ശീതകാല വിളയെ ക്യാരറ്റ് കൃഷി ചെയ്യുമ്പോൾ അനുവർത്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് കൃത്യമായി ചെയ്താൽ മാത്രമേ കാരറ്റ് കൃഷിയിൽ നല്ല രീതിയിൽ വിളവ് ലഭ്യമാകുകയുള്ളൂ. കേരളത്തിൽ ഏറ്റവും കൂടുതൽ കർഷകർ കൃഷി ചെയ്യുന്ന ക്യാരറ്റ് ഇനങ്ങളാണ് എൻ എസ് 854, ഷിൻ കാറോഡ, സൂപ്പർ കറോഡ തുടങ്ങിയവയാണ്.
കൃഷി ചെയ്യുമ്പോൾ മികച്ച ഇനങ്ങൾ തെരഞ്ഞെടുക്കുക മാത്രമല്ല സൂര്യപ്രകാശം നല്ലപോലെ ലഭ്യമാകുന്ന വെള്ളം കെട്ടിനിൽക്കാത്ത ഇടവും തെരഞ്ഞെടുത്താൽ മികച്ച വിളവ് ക്യാരറ്റ് കൃഷിയിൽനിന്ന് നേടാവുന്നതാണ്.
There are a few things to keep in mind when cultivating carrots for the winter crop.
കൃഷി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഒരു സെൻറ് സ്ഥലത്ത് കൃഷി ചെയ്യണമെങ്കിൽ 25 ഗ്രാം വിത്ത് മതിയാകും. കൃഷി ഒരുക്കുന്നതിന് മുൻപ് ഒരു സെൻറ് സ്ഥലത്ത് കാലിവളം 100 കിലോയോ അല്ലെങ്കിൽ കോഴിവളം 50 കിലോയോ മണ്ണുമായി കൂട്ടിക്കലർത്തി നന്നായി ഉഴുതു പരുവപ്പെടുത്തണം. ഇതിനുശേഷം 20 സെൻറീമീറ്റർ ഉയരവും 30 സെൻറിമീറ്റർ വീതിയുമുള്ള തടങ്ങൾ എടുക്കണം. 30 സെൻറീമീറ്റർ അകലം പാലിച്ച് കൃഷി ചെയ്യുന്നതാണ് കൂടുതൽ വിളവിന് നല്ലത്. ഒരു തടത്തിൽ 20 സെൻറീമീറ്റർ അകലത്തിൽ രണ്ടു വരികളായി 10 സെൻറീമീറ്റർ അകലത്തിൽ ചെറിയ കുഴികളെടുത്ത് നാല് വിത്തുകൾ പാകാവുന്നതാണ്. ഏകദേശം ഒരാഴ്ച കൊണ്ട് വിത്ത് മുള വരുന്നതാണ്. വിത്ത് മുളച്ച് മൂന്നാഴ്ച പാകമാകുമ്പോൾ കരുത്തുറ്റ തൈകൾ മാത്രം നിലനിർത്തി മറ്റുള്ളവ കളയുക. കൂടാതെ കളകൾ വരാതെ ശ്രദ്ധിക്കുകയും വേണം. മൂന്നാഴ്ചയ്ക്കു ശേഷം ചാണകമോ കമ്പോസ്റ്റോ മണ്ണുമായി കൂട്ടിക്കലർത്തി ചെടികൾക്ക് നൽകിയാൽ ചെടികളുടെ വളർച്ച നല്ല രീതിയിൽ ആകും. ജൈവവളം ചേർക്കുന്നതാണ് ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും നല്ലത്. കേരളത്തിൽ രാസവളം ഇടുന്നവർ ഒരു സെൻറ് സ്ഥലത്ത് വിത്തു ഇടുന്നതിനു മുൻപ് 330 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, 650 ഗ്രാം യൂറിയ,1.25 രാജ്ഫോസ് എന്നിവ മണ്ണുമായി കൂട്ടിക്കലർത്തി ഉപയോഗിക്കാറുണ്ട് തൈകൾക്ക് മൂന്നുമാസം പ്രായമാകുമ്പോൾ ട്രൈക്കോഡർമ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്.
Only if this is done properly will the carrot crop get a good yield. NS 854, Shin Caroda and Super Caroda are the most widely grown carrot varieties in Kerala.
സുഡോമോണസ് ഇപ്രകാരം ഉപയോഗിക്കുന്നതും നല്ലതാണ്. വേരിനെ വളർച്ച ത്വരിതപ്പെടുത്താൻ മണ്ണ് ഇടയ്ക്ക് കയറ്റി കൊടുക്കണം. ഏകദേശം 60 ദിവസം പ്രായമാകുമ്പോൾ വിളവെടുപ്പ് നടത്താം.
Share your comments