Vegetables

കണിവെള്ളരി നടാം 

kanivellari
കാർഷികോത്സവമായ വിഷു മലയാളിക്കെന്നും ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണ്. നമ്മുടെ സ്വന്തം മണ്ണിൽ കൃഷിചെയ്തെടുത്ത ഫലങ്ങളാണ് കണികാണാൻ  വെച്ചിരുന്നത് . കൊന്നപ്പൂക്കളും, കണിവെള്ളരിയും, കണികാണാൻ സമർപ്പിക്കുന്നതിൽ  ഏറ്റവും പ്രധാനപ്പെട്ടതാണ് . എന്നാൽ ഇന്ന് കൊന്നപ്പൂക്കളും, കണിവെള്ളരിയും എല്ലാം നമ്മൾ വിലകൊടുത്തു വാങ്ങേണ്ടിവരുന്നു. ഇത്തവണത്തെ വിഷുവിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കണിവെള്ളരി വിഷുക്കണി കാണുന്ന ഉരുളിയില്‍ സമര്‍പ്പിക്കുവാന്‍ കഴിയണം. ഇതിനായി നമുക്ക് ഇപ്പോഴേ തയ്യാറെടുക്കാം ഫെബ്രുവരി ആദ്യവാരം തന്നെ വെള്ളരി വിത്ത് നടണം.  കാര്‍ഷിക സര്‍വകലാശാല, വി.എഫ്.പി.സി.കെയുടെ വിത്ത് വില്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിത്ത് സമാഹരിക്കാം.

എൺപത്  ദിവസമാണ് കണിവെള്ളരിയുടെ ആയുസ്സ്. കണിവെള്ളരി നട്ട് 55-60 ദിവസം കൊണ്ട് ആദ്യകായ് പറിക്കാം.

നാലോ അഞ്ചോ വിത്തുകള്‍ തലേ ദിവസം നനച്ച്‌ വെച്ച്‌ രാവിലെ ഗ്രോബാഗിലോ കൊത്തിക്കിളച്ച മണ്ണില്‍ 60 സെ.മീ ചുറ്റളവില്‍ 3-4 സെ മീറ്റര്‍ താഴ്ചയില്‍ നടാം.

നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ വിത്ത് മുളച്ച്‌ തൈകള്‍ വരും.

നടുന്നതിന് ഒരാഴ്ച മുൻപ്  ഒരു ചിരട്ട കുമ്മായം മണ്ണില്‍ ചേര്‍ത്ത് നനച്ചിളക്കണം.

രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ജൈവവളങ്ങള്‍ പ്രയോഗിക്കണം.

മുളച്ച്‌ പൊന്തിയ തൈകളില്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ നിലനിര്‍ത്തി വളപ്രയോഗം നടത്താം.

നടുന്ന സമയം, വള്ളി വീശുന്ന സമയം, പൂവിടുന്ന സമയം എന്നിങ്ങനെ വളപ്രയോഗം ചിട്ടപ്പെടുത്താം.

നടുന്ന സമയത്ത് ചാണകപ്പൊടി, എല്ലുപൊടി എന്നിവയും പ്രയോഗിക്കാം.

വള്ളി വീശുന്ന സമയത്തും പൂവിടുന്ന സമയത്തും കുറഞ്ഞ അളവില്‍ മാത്രം ചാണകപ്പൊടിയും ചാരവും ഇടാം.

സ്യൂഡോമോണാസ് പോലുള്ള ജൈവകീടനാശിനികള്‍ 15 ദിവസങ്ങള്‍ ഇടവിട്ട് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുന്നത് വളര്‍ച്ച ഉറപ്പു വരുത്തും.

കാര്യമായ രോഗകീടബാധ വെള്ളരിക്കൃഷിയെ ബാധിക്കാറില്ല.

ആവശ്യമെങ്കില്‍ വേപ്പ് അധിഷ്ഠിത ജൈവ വസ്തുക്കള്‍ പുഴുക്കള്‍ക്കും നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കുമെതിരെ പ്രയോഗിക്കാം.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox