1. Vegetables

നട്ടുവളർത്താം കടചക്കയെ..

ധാരാളം ഔഷധഗുണങ്ങളുള്ള കലവറയാണ് കടച്ചക്ക അഥവാ ശീമച്ചക്ക. വൻതോതിൽ കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്നതിനാൽ ഇതിന് ബ്രഡ് ഫ്രൂട്ട് എന്നും വിളിക്കുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ കൃഷിരീതിയാണ് കടച്ചക്കയുടേത്. ഇത് ഉപയോഗിച്ച് സ്വാദിഷ്ടമായ തോരനും കറികളും, ഉണ്ടാക്കാം. വിറ്റാമിൻ സി ധാരാളം അടങ്ങിയ കടച്ചക്ക നമ്മുടെ രോഗപ്രതിരോധശേഷി ഉയർത്തുന്നു.

Priyanka Menon
കടചക്ക
കടചക്ക

ധാരാളം ഔഷധഗുണങ്ങളുള്ള കലവറയാണ് കടച്ചക്ക അഥവാ ശീമച്ചക്ക. വൻതോതിൽ കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്നതിനാൽ ഇതിന് ബ്രഡ് ഫ്രൂട്ട് എന്നും വിളിക്കുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ കൃഷിരീതിയാണ് കടച്ചക്കയുടേത്. ഇത് ഉപയോഗിച്ച് സ്വാദിഷ്ടമായ തോരനും കറികളും, ഉണ്ടാക്കാം. വിറ്റാമിൻ സി ധാരാളം അടങ്ങിയ കടച്ചക്ക നമ്മുടെ രോഗപ്രതിരോധശേഷി ഉയർത്തുന്നു.

കൂടാതെ ഇതിൽ കൊഴുപ്പിന്റെ അംശവും വളരെ കുറവാണ്. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും കടച്ചക്ക ഉപയോഗം കൊണ്ട് സാധ്യമാകുന്നു. കടച്ചക്ക പഴുത്താൽ ഉപയോഗിക്കാൻ സാധിക്കില്ല. ആസ്ത്മ രോഗികൾക്ക് കഴിക്കാവുന്ന വളരെ ഫലപ്രദമായ ഒരു ഫലമാണിത്. ആസ്ത്മ ലക്ഷണങ്ങളെ ഒരുപരിധിവരെ തടഞ്ഞു നിർത്താൻ ഈ ഫലത്തിൻറെ ഉപയോഗംകൊണ്ട് സാധിക്കുന്നു. 

ഇതിന്റെ മരക്കറ ത്വക്ക് രോഗങ്ങൾ മാറ്റുവാനായി ഉപയോഗിപ്പെട്ടു ത്തുന്നതായി പറയപ്പെടുന്നു. ഇതിൻറെ കറ നട്ടെല്ലിന് ഭാഗത്ത് തേച്ച് പിടിപ്പിച്ചാൽ ബാൻഡേജ് ചുറ്റുന്ന വാതരോഗത്തിന് ശമനമുണ്ടാകും. ശരീരത്തിലെ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുവാനും ആരോഗ്യത്തിന് വേണ്ട എച്ച്ഡിഎൽ കൊളസ്ട്രോൾ വർധനയ്ക്കും ഇതിന്റെ ഉപയോഗം നല്ലതാണ്. ഇതിലെ പോഷകഘടകങ്ങൾ കുടൽ കാൻസറിനെ പ്രതിരോധിക്കുമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.

Kadachakka or Seemachakka is a storehouse of many medicinal properties. It is also called bread fruit as it contains a lot of carbohydrates. Kadachakka is the most suitable method of cultivation for the climate of Kerala. It can be used to make delicious toran and curries. A diet rich in vitamin C boosts our immune system. It is also low in fat. As it is rich in potassium, it can also be used to improve heart health. Cannabis can not be used when ripe. This is a very effective effect that can be eaten by asthma patients. The use of this effect can help prevent asthma symptoms to some extent. Its bark is said to be used to treat skin ailments.

ഇതിൻറെ ഇല ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് ത്വക്ക് രോഗങ്ങൾ പ്രതിരോധിക്കാൻ ഉത്തമമാണ്. കൂടാതെ ചെവിയിലുണ്ടാകുന്ന അസ്വസ്ഥതകൾ അകറ്റാൻ ഇതിൻറെ ഇലയുടെ നീരെടുത്ത് ഒന്ന് രണ്ടു തുള്ളി ചെവിയിൽ ഒഴിച്ചാൽ മതിയാകും.

English Summary: Kadachakka or Seemachakka is a storehouse of many medicinal properties Kadachakka is the most suitable method of cultivation for the climate of Kerala

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds