<
  1. Vegetables

കസ്തൂരിവെണ്ട

നമ്മുടെ പറമ്പുകളിലും വേലിയിലുമൊക്കെ സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് കസ്തൂരി വെണ്ട.

KJ Staff
kasthuri Venda
നമ്മുടെ പറമ്പുകളിലും വേലിയിലുമൊക്കെ സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് കസ്തൂരി വെണ്ട. കസ്തൂരി വെണ്ട  വളർച്ചാ ശൈലിയിലും രൂപത്തിലും വെണ്ടയുമായി വളരെ സാമ്യമുണ്ട്‌. ഒന്നര മീറ്റർ വരെ ഉയരംവരുന്ന ഈ ചെടിയുടെ ഇലകൾ വലുതും പുളിവെണ്ടയുടെ ഇലയോട് സാമ്യമുള്ളതുമാണ്. മഞ്ഞ നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന കസ്തൂരി വെണ്ടയിൽ വെണ്ടക്കയെക്കാൾ ചെറുതും നീളം കുറഞ്ഞതുമായ കായ്കൾ ധാരാളം ഉണ്ടാകും. കായ്കളിൽ  നിറയെ മുള്ളുപോലുള്ള ആവരണം ഉണ്ടാകും. സാധാരണ വെണ്ടയ്ക്ക ഉപയോഗിക്കുന്നതുപോലെ മെഴുക്കുപുരട്ടി, സാംബാർ, അവിയൽ എന്നിവ ഉണ്ടാക്കാൻ കസ്തൂരി വേണ്ട ഉപയോഗിക്കാറുണ്ട്.

ആഹാരവശ്യത്തിനു പുറമെ ആയുർവേദ മരുന്നായും ഇത് ഉപയോഗപ്പെടുത്താം. ഇതിന്റെ വിത്തിലും ഇലയിലും വേരിലും വേരിന്റെ തൊലിയിലും അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ കസ്തൂരിവെണ്ടയെ ഒരു ഔഷധച്ചെടിയാക്കുന്നു. മൂത്രാശയരോഗങ്ങളുടെ ചികിത്സയിലും ശ്വാസകോശരോഗ ചികിത്സയിലും ഭിഷഗ്വരന്മാർ കസ്തൂരിവെണ്ടയുടെ ഇല, തണ്ട്‌, വേര്‌, വേരിന്റെ തൊലി എന്നിവ ശുപാർശ ചെയ്യുന്നു. ഔഷധഗുണത്തോടൊപ്പം പോഷകഗുണവുമുള്ളതാണ്‌ കസ്തൂരിവെണ്ടയുടെ കായ്‌. വിത്തിൽ മാംസ്യവും അന്നജവും അടങ്ങിയിരിക്കുന്നു. വിത്തുകൾ മുളപ്പിച്ചാണ് വംശവർദ്ധനവ്‌ നടത്തുന്നത്‌. ഒരിക്കൽ നട്ടുകൊടുത്താൽ പിന്നെ  വേരുകളിൽ നിന്നും  തണ്ടുകളിൽനിന്നും കൂടുതൽ തൈകൾ  മുളച്ചുവരും . പ്രത്യേക പരിചരണം  ഒന്നുംകൂടാതെ തന്നെ വീട്ടാവശ്യത്തിന് ധാരാളം കായകൾ ഒരു ചെടിയിൽ നിന്ന് ലഭിക്കും .
English Summary: Kasthuri Venda facts how to grow

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds