വെണ്ടയോട് ഏറെ രൂപസാദൃശ്യമുള്ള ഒരു ഔഷധസസ്യമാണ് കസ്തൂരിവെണ്ട. ഔഷധയോഗ്യവും ഒരുപോലെ ഭക്ഷ്യയോഗ്യമായ കസ്തൂരിവെണ്ട നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാക്കുന്നു. ചതുപ്പ് പ്രദേശങ്ങളിലും, ഉഷ്ണമേഖലാ പ്രദേശങ്ങളിലും ധാരാളമായി ഈ സസ്യത്തെ കാണാം. പ്രധാനമായും വിത്ത് മുളപ്പിച്ചാണ് ഇവയുടെ പ്രജനനം സാധ്യമാക്കുന്നത്.
ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ ഈ സസ്യം വളരുന്നു. നീർവാർച്ചയുള്ള മണ്ണും, സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലം തെരഞ്ഞെടുത്തു കസ്തൂരിവെണ്ട നട്ടുപിടിപ്പിക്കാം. സാധാരണ വെണ്ടപോലെ ഇവയ്ക്ക് രോഗബാധകൾ ഉണ്ടാകാറില്ല. അനേകം ശാഖോപശാഖകളായി ഇവ വളരുന്നു. പല ആയുർവേദ മരുന്നുകളുടെ നിർമാണത്തിലും പ്രധാന അസംസ്കൃത വസ്തുവായി ഇന്ന് ഇത് ഉപയോഗിക്കുന്നുണ്ട്.
നാട്ടു വൈദ്യശാസ്ത്ര പ്രകാരം ശ്വാസ കോശ സംബന്ധ പ്രശ്നങ്ങളും, മൂത്രാശയ രോഗങ്ങളും ഇല്ലാതാക്കാൻ ഇത് ഫലപ്രദമായ ഒറ്റമൂലിയാണ്. നാട്ടിൻപുറങ്ങളിൽ കസ്തൂരിവെണ്ട തോരൻ ആയും, സാമ്പാറിൽ ഇടുവാനും ഉപയോഗപ്പെടുത്തുന്നു. സാധാരണ വെണ്ടക്ക യെക്കാൾ നീളം കുറഞ്ഞതും ചെറുതുമാണ് ഇതിൻറെ കായ്കൾ. കായ്കളിൽ മുള്ളു പോലെ തോന്നിക്കുന്ന ഒരു ആവരണമുണ്ട്.
സാധാരണ വെണ്ടയിൽ കാണപ്പെടുന്ന പോലെ മഞ്ഞ നിറത്തിലുള്ള പൂക്കൾ ഇവയിലും കാണപ്പെടുന്നു. ഇതിൻറെ ഇല, വിത്ത്, വേരിലെ തൊലി തുടങ്ങി എല്ലാം ഔഷധയോഗ്യമാണ്. പക്ഷേ ഇതിൻറെ ഔഷധയോഗ്യ ത്തെക്കുറിച്ച് കൃത്യമായ അറിവ് പഴയ തലമുറയിൽ നിന്ന് ലഭിക്കാത്തതിനാൽ ഇതിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.
Kasthuri venda is a medicinal plant that is very similar to Venda. Medicinal as well as edible vegetable cures many health problems. Endemic to the marshes and tropics. They reproduce mainly by seed germination.
.ഈ കസ്തൂരിവെണ്ട കാണുന്നവർ ഇതിൻറെ ഉപയോഗം മനസ്സിലാക്കി പരമാവധി പ്രയോജനപ്പെടുത്താനും, വിത്തുകൾ ശേഖരിച്ച് നടുവാൻ ഞങ്ങൾ അപേക്ഷിക്കുന്നു. പഴയ തലമുറയ്ക്ക് കാത്തു വയ്ക്കാൻ ഇത്തരം ഔഷധസസ്യങ്ങൾ അനിവാര്യമാണ്.
Share your comments