-
-
Vegetables
കൂർക്ക കൃഷിക്ക് കാലമായി
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂർക്ക കേരളീയർക്ക് വളരെ പ്രിയപ്പെട്ട ഒരു കിഴങ്ങു വർഗമാണ്. രുചിയുടെ കാര്യത്തിലും മുന്നിലാണെന്നതും വളരെ കുറച്ചു കാലം കൊണ്ട് നല്ല വിളവ് തരുമാണെന്നതും കൂർക്ക കൃഷിയിലേക്ക് നമ്മെ ആകർഷിക്കുന്നത്.
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂർക്ക കേരളീയർക്ക് വളരെ പ്രിയപ്പെട്ട ഒരു കിഴങ്ങു വർഗമാണ്. രുചിയുടെ കാര്യത്തിലും മുന്നിലാണെന്നതും വളരെ കുറച്ചു കാലം കൊണ്ട് നല്ല വിളവ് തരുമാണെന്നതും കൂർക്ക കൃഷിയിലേക്ക് നമ്മെ ആകർഷിക്കുന്നത്. മറ്റു പച്ചക്കറികളിൽ നിന്നും കൂർക്കയ്ക്കുള്ള പ്രത്യേകത രാസ വളങ്ങളോ രാസകീടനാശിനികളോ ഒന്നും ചേർക്കാതെ തെന്നെ നല്ല വിളവ് തരും എന്നതാണ്. കാലാവസ്ഥ വളരെ അനുയോജ്യമായ വിളകളാണ് കൂര്‍ക്ക. വെള്ളം കെട്ടികിടക്കാത്ത വയലുകളിലും പറമ്പുകളിലും അടുക്കളതോട്ടത്തിലും ഇവ കൃഷി ചെയ്യാം. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും നന്നായി വളര്‍ന്നു കൊള്ളും. കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. മഴയും വെയിലും മാറി മാറിവരുന്ന ഇപ്പോഴത്തെ കാലാവസ്ഥയാണ് കൂര്‍ക്ക കൃഷി ചെയ്യാന്‍ പറ്റിയ സമയം. ആഗസ്റ്റ് മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള മാസങ്ങളില്‍ കൂര്‍ക്ക കൃഷി ചെയ്യാം. നട്ട് മൂന്നു നാലു മാസങ്ങള്‍ കൊണ്ട് വിളവ് എടുക്കുകയും ചെയ്യാം.
കൂർക്ക തലപ്പുകളും ചെറിയ കൂര്‍ക്ക കിഴങ്ങുകളും നടാനായി ഉപയോഗിക്കാം. ശ്രീധര, നിധി, സുഫല തുടങ്ങിയ കുറെയിനം നാടന്‍ കൂര്‍ക്ക ഇനങ്ങള്‍ ഉണ്ട്. മണലിലോ ഉമിയിലോ സൂക്ഷിച്ചുവെച്ച കൂർക്കവിത്തുകൾ പുതുമഴ പെയ്യുന്നതോടെ നട്ടു മുളപ്പിക്കാം. മഴ കുറഞ്ഞു തുടങ്ങുമ്പോൾ ഇതിൽനിന്നും തലപ്പുകൾ മുറിച്ചു നടാൻ പാകമാകും.മണ്ണു നന്നായി കൊത്തിയിളക്കി അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, എല്ല് പൊടി കൂടെ വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് അല്‍പ്പം ഉയര്‍ത്തി ചെറു തടങ്ങളാക്കുക. നല്ല കരുത്തുള്ള കൂര്‍ക്ക വള്ളികള്‍ മുറിച്ച് നടാം. വള്ളികള്‍ ലംബമായോ കിടത്തിയോ 4-5 സെ.മീറ്റര്‍ താഴ്ചയില്‍ തലപ്പത്തുള്ള മുകുളങ്ങള്‍ പുറത്തുകാണുന്ന തരത്തില്‍ നടുക. ഒരു മാസം കൊണ്ട് തന്നെ വള്ളികള്‍ നന്നായി വീശി തുടങ്ങും. ജൈവ വളങ്ങള്‍ ഇട്ട് മണ്ണ് വിതറി കൊടുക്കണം. നെല്ല് കുത്തിയതിന്റെ ഉമി കൂര്‍ക്കയ്ക്ക് നല്ലതാണ്. സ്ഥല പരിമിധിയുള്ളവര്‍ക്ക് ചാക്ക്, ഗ്രോ ബാഗ് എന്നിവയിലും നടീല്‍ മിശ്രിതം ഉണ്ടാക്കി കൂര്‍ക്ക കൃഷി ചെയ്യാം. നട്ട് മൂന്ന് നാല് മാസങ്ങള്‍ കൊണ്ട് കൂര്‍ക്ക വിളവ് എടുക്കാം.
പോഷക ഗുണവും ഔഷധ ഗുണവും ഏറെയുണ്ട് കൂര്‍ക്കയില്‍. അന്നജം, കാത്സ്യം, ഇരുമ്പ്, തയമിന്‍, റൈബോഫ്‌ലോവിന്‍, നിയാസിന്‍, ജീവകം സി എന്നിവയൊക്കെ കൂര്‍ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
English Summary: koorka krishi
Share your comments