കേരളത്തിലെ കാലാവസ്ഥയും എവിടെയും വളരുന്ന ഈ ചെടി ഒന്നോ രണ്ടോ വർഷങ്ങൾ ആയുസ്സുള്ള ഒന്നാണ്. ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെടിയുടെ തണ്ടുകൾക്ക് ഇളം ചുവപ്പു നിറം കാണാറുണ്ട്. ആഹാരപദാര്ഥങ്ങളിൽ മാങ്ങയിഞ്ചി വളരെയധികം ഉപയോഗിക്കാറുണ്ട്. അച്ചാർ, ചമ്മന്തി , സാലഡുകൾ എന്നിവയിൽ മാങ്ങാ ഇഞ്ചി ചേർക്കുന്നത് രുചികരമാണ്. അതീവ ഹൃദ്യമായ ഇതിന്റെ ഗന്ധം മൂലം മാങ്ങയിഞ്ചി സുഗന്ധവസ്തുക്കളുടേയും സോപ്പിന്റേയും നിർമ്മാണത്തിൽ ഉപയോഗിക്കാറുണ്ട്. ഉണക്കിയ കിഴങ്ങിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ വിദേശികൾക്ക് പ്രിയപ്പെട്ടതാണ്.
മാങ്ങയിഞ്ചി
നമ്മുടെ പറമ്പുകളിൽ നിന്ന് വംശ നാശം വന്ന മഞ്ഞളിന്റെ വർഗ്ഗത്തിൽ പെട്ട ഒരു വിളയാണ് മാങ്ങാ ഇഞ്ചി പഴയകാല വിളകൾ കണ്ടെത്തി വളർത്തുവാൻ പ്രോത്സാഹനം നല്കിവരുന്നതിന്റെ ഭാഗമായി മാങ്ങയിഞ്ചിയും പല കർഷകരും കൃഷി ചെയ്യുന്നുണ്ട് .
Share your comments