Vegetables

സുഗന്ധ വിളയായ മാങ്ങാ ഇഞ്ചി പരീക്ഷിക്കൂ

Mango Ginger tree

മാങ്ങാ ഇഞ്ചി അഥവാ മംഗോ ജിഞ്ചര്‍, പച്ചമാങ്ങയുടെ മണവും എന്നാല്‍ ഇഞ്ചിയുടെ സ്വാദുമുള്ള ഒരു സുഗന്ധ മസാല വിളയായ മാങ്ങാ ഇഞ്ചി എല്ലാവര്‍ക്കും അറിയുന്ന ഒന്നാണ്. 'കുര്‍കുമാ അമഡ' എന്നാണ് ഇതിന്റെ ശാസ്ത്രനാമം. 'സിഞ്ചിബെറേസി' എന്ന സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഒരു സസ്യമാണ്. മാങ്ങാ ഇഞ്ചിയ്ക്ക് ഏകദേശം രണ്ടടി പൊക്കത്തില്‍ വരെ വളരാന്‍ കഴിയും. നേരിയ മഞ്ഞ നിറമാണ് കിഴങ്ങുകള്‍ക്ക്. കിളിര്‍ത്തു കഴിഞ്ഞാല്‍ ഏകദേശം ആറ് മാസം കൊണ്ട് വിളവെടുപ്പ് നടത്താനാകും. മാങ്ങയുമായോ ഇഞ്ചിയുമായോ യാതൊരു വിധത്തിലുമുള്ള ബന്ധവും ഇതിനില്ല എന്നുള്ളത് ഒരു രസകരമായ കാര്യമാണ്. വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തി അഞ്ചു ദിവസവും ഒരേ പോലെ ഉപയോഗ യോഗ്യമായ ഒരു വിളയാണ് മാങ്ങാ ഇഞ്ചി. അതുകൊണ്ട് തന്നെ മറ്റൊരു കാര്‍ഷിക വിളയ്ക്കും ഈ മേന്മ അവകാശപ്പെടാന്‍ പറ്റില്ല.

എവിടെയും ഏത് കാലാവസ്ഥയിലും ഇണങ്ങി വളരുന്ന ചെടിയാണ് മാങ്ങാ ഇഞ്ചി. തണലുവേണമെന്നോ അല്ലെങ്കില്‍ സൂര്യപ്രകാശം നന്നായി ഏല്‍ക്കുന്നിടത്ത് വേണം നടാന്‍ എന്നോ ഇതിന് നിര്‍ബന്ധമില്ല എന്നത് ഈ ചെടിയുടെ പ്രത്യേകതയാണ്. ചെടിയുടെ പറിച്ചെടുത്ത വിത്തുകള്‍ അടര്‍ത്തി മഞ്ഞള്‍ നടുന്ന അതേ രീതിയില്‍ പുരയിടത്തില്‍ ഒഴിവുള്ള ഭാഗത്ത് എവിടെയെങ്കിലും ഒരിക്കല്‍ നട്ടുപിടിപ്പിച്ചാല്‍ പിറ്റേ വര്‍ഷം മുതല്‍ വേണ്ടപ്പോഴൊക്കെ മാങ്ങാ ഇഞ്ചി പറിച്ചെടുക്കാം. പറിച്ചെടുക്കുമ്പോള്‍ അടര്‍ന്നു പോകുന്ന ചെറിയ വിത്തുകള്‍ വീണ്ടും തനിയെ കിളിര്‍ത്തു വളരുകയും ചെയ്യും. എത്ര കാലം കഴിഞ്ഞാലും നശിച്ചു പോകാതെ വളരുന്ന ഒരു ചെടിയും കൂടിയാണ് ഇത്. ഭൂമിയില്‍ അല്ലാതെ പ്ലാസ്റ്റിക് ചാക്ക്, ഗ്രോബാഗ് എന്നിവയിലേതിലെങ്കിലും സൗകര്യം പോലെ നടാനും കഴിയും. യാതൊരുവിധ കീടബാധകളും ഈ ചെടിയെ ബാധിക്കില്ല. (കണ്ടെത്തിയിട്ടില്ല).

ഒരേസമയം ഔഷധ സസ്യവും സുഗന്ധവിളയുമാണ് മാങ്ങാ ഇഞ്ചി. വിശപ്പില്ലായ്മ അകറ്റാന്‍ വളരെ ഉപകാരപ്രദമായ ഒന്നാണ്. അതുപോലെ തന്നെ ഊഷ്മാവ്, മലബന്ധം എന്നിവ കുറയ്ക്കാനുള്ള നല്ലൊരു ഔഷധം കൂടിയാണ്. ഇതല്ലാതെ തേങ്ങയും അല്പം പച്ചമുളക്, സവാള അല്ലെങ്കില്‍ ചെറിയ ഉള്ളി എന്നിവയും ചേര്‍ത്ത് അരച്ചെടുത്താൽ വളരെ സ്വാദിഷ്ടമായ ചമ്മന്തിയുമായി. എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടും. മഞ്ഞളും കൂവയും പോലെ തന്നെ തടയും വിത്തുമുള്ള ഒരു സസ്യമാണ് മാങ്ങാ ഇഞ്ചി. സൂര്യപ്രകാശം വേണം എന്നോ അല്ലെങ്കില്‍ തണൽ വേണമെന്നോ മാങ്ങാ ഇഞ്ചിയ്ക്ക് യാതൊരു വിധ നിർബന്ധവുമില്ല. ഇഞ്ചി,മഞ്ഞള്‍ എന്നിവ നടുന്ന മെയ് - ജൂണ്‍ മാസങ്ങളാണ് മാങ്ങാ ഇഞ്ചി കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യം.

ബന്ധപ്പെട്ട വാർത്തകൾ

ഇഞ്ചി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇഞ്ചി ഇനമറിഞ്ഞുകൃഷി ചെയ്താൽ  ഉല്പാദനം ലാഭകരമാക്കാം 

മാങ്ങാ മാഹാത്മ്യം പറഞ്ഞാല്‍ തീരില്ല.


English Summary: Mango Ginger Farming and Benefit

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine