1. Vegetables

ഉരുളകിഴങ്ങ് കൃഷി ചെയ്യാം

ഉരുളക്കിഴങ്ങ് നമ്മുടെ മെനുവിൽ  ഒഴിവാക്കാനാവാത്ത  ഒരു കിഴങ്ങുവർഗമാണ് അന്നജമാണ് ഇതില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്.

KJ Staff
potato
ഉരുളക്കിഴങ്ങ് നമ്മുടെ മെനുവിൽ  ഒഴിവാക്കാനാവാത്ത  ഒരു കിഴങ്ങുവർഗമാണ് അന്നജമാണ് ഇതില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്. ഇതുവരെ ഏകദേശം 7500 വ്യത്യസ്ത വിഭാഗത്തിലുള്ള ഉരുളക്കിഴങ്ങു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍തന്നെ 1950 എണ്ണവും വനപ്രദേശത്തു കാണപ്പെടുന്നവയാണ്.സസ്യ സസ്യേതര വിഭവങ്ങൾക്കൊപ്പവും  ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങു . ഈ ഉരുളക്കിഴങ്ങു നമ്മുടെ തൊടിയിൽ നിന്നും പറിച്ചെടുത്തു ഉപയോഗിക്കാമെങ്കിലോ അതെ  വളരെ എളുപ്പമാണ് ഉരുളക്കിഴങ്ങു കൃഷി. 
ഉരുളകിഴങ്ങ് കൃഷി ചെയ്യാനായി കിളിര്‍ത്ത് മുള വന്ന നല്ല കേട് വരാത്ത കിഴങ്ങുകള്‍ തിരഞ്ഞെടുക്കണം. ഇത് വളരെ എളുപ്പമാണ് കടയിൽ നിന്നും വാങ്ങുന്ന ഉരുളക്കിഴങ്ങു കുറച്ചു ദിവസം  വച്ചാൽ തനിയെ  മുള   വന്നുകൊള്ളും  ഇനി അങ്ങനെ മുള വന്ന വിത്തുകള്‍ കിട്ടുന്നില്ലെങ്കില്‍ , വിത്തിന് വേണ്ടി കുറച്ച് ഉരുളകിഴങ്ങുകള്‍ എടുത്തിട്ട് ഇരുട്ട് റൂമില്‍ ഒരു ചണ ചാക്ക് കൊണ്ട് മൂടി സൂക്ഷിച്ചാല്‍ 20 ദിവസം കൊണ്ട് മുള വരും. ഈ മുള വന്ന കിഴങ്ങുകള്‍ 4 പീസായി മുറിക്കുക, ഓരോ പീസിന് കുറഞ്ഞത് ഒരു മുളയെങ്കിലും ഉണ്ടാകണം.

കിളച്ച് വൃത്തിയാക്കിയ മണ്ണില്‍ അടിവളമായി ചാണകപ്പൊടി , വേപ്പിന്‍ പിണ്ണാക്ക് എന്നിവ മിക്‌സ് ചെയ്ത് ഓരോ കിഴങ്ങ് പീസും മുള മുകളിലേക്ക് വരുന്ന രീതിയില്‍ നിശ്ചിത അകലത്തില്‍ നടാവുന്നതാണ്. അടുപ്പിച്ച് നടരുത്. ആഗസ്റ്റ്- സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം. വിത്തു കിഴങ്ങ് നട്ട് 30 ദിവസം കഴിഞ്ഞും, 70 ദിവസം കഴിഞ്ഞും ചുവട്ടില്‍ മണ്ണ് കൂട്ടേണ്ടതാണ്. വേരുകള്‍ അധികം ആഴത്തിലേക്ക് വളരാത്തതിനാല്‍ കൂടെ കൂടെയുള്ള  ജലസേചനം ആവശ്യമാണ് കനത്ത മഴയില്ലാത്ത  ആഗസ്റ്റ്‌- സെപ്‌തംബര്‍, ഒക്ടോബർ മാസങ്ങളാണ് നടാൻ പറ്റിയ സമയം 100  മുതല്‍ 120 ദിവസങ്ങള്‍  കൊണ്ട് വിളവെടുക്കാം .
English Summary: potato farming at home with kitchen use potato

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters