നമ്മുടെ പാടത്തും പറമ്പിലും ധാരാളം, ഉണ്ടാകാറുള്ള ഇളം പുളിയുള്ള ഇലകളും തണ്ടുകളും നിറഞ്ഞ ചെടി അതാണ് പുളിവെണ്ട. അരമീറ്റർ മുതൽ മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഇത്. മത്തിപ്പുളി, മീൻപുളി എന്നീ പേരുകളിലും അറിയപ്പെടുന്ന ഇതു അച്ചാറിടാനും കറികളിൽ പുളിരസത്തിനായും ഉപയോഗിക്കാറുണ്ടു്.
ജെല്ലി ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ടു്. പുളിവെണ്ടയുടെ ഇളം തണ്ടും ഇലകളും ഉപ്പും പച്ചമുളകും ചേർത്തരച്ച് ചട്ണിയുണ്ടാക്കാനുയോഗിക്കാറുണ്ടു്. ആന്ധ്രപോലുള്ള സംസ്ഥാനങ്ങളിൽ ഈ ചെടി ഗൊങ്കുറ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇലകൾക്ക് ചുവപ്പുകലർന്ന പച്ചനിറവും തണ്ടുകൾക്കു കടും ചവപ്പു നിറവുമാണ് ഉള്ളത്.
ഹൈദരാബാദിൽ പ്രശസ്തമായ ഗോങ്കുര പച്ചടി ഈ പുളിവെണ്ടയുടെ ഇലകൾകൊണ്ടാണ് ഉണ്ടാക്കുന്നത്. വിത്ത് പാകിയാണ് തൈകൾ മുളപ്പിച്ചെടുക്കുന്നത്. ചാണകമാണ് ഇതിന് ഉത്തമവളം. നന്നായി നനച്ചുകൊടുത്താൽ നല്ല വിളവ് നൽകാറുണ്ടു്. അറുപതു് സെന്റീമീറ്റർ അകലത്തിൽ ചാലുകളെടുത്ത് മുപ്പതു് സെന്റീ മീറ്റർ അകലങ്ങളിലായാണു വിത്ത് പാകുന്നതു. വേരുപിടിപ്പിച്ച കമ്പുകൾ നട്ടും പുളിവെണ്ട പിടിപ്പിക്കാറുണ്ടു. ചെടിച്ചട്ടിയിലും പുളിവെണ്ട നട്ടു വളർത്താറുണ്ടു്. ചെടി പൂത്ത് ഇരുപതു് ദിവസത്തിനുളളിൽ വിളവു് പാകമാകും.
Share your comments