ശാസ്ത്ര നാമം.റഫാനസറൈറവസ് എന്നതാണ്.സസ്യ കൂടുംബം - ബ്രാസി ക്കേസി.
കാബേജ്, ക്വാളിഫ്ലവർ എന്നിവ പോലെ നമുക്ക് കൃഷി ചെയ്യാവുന്ന ഒരു ശീതകാല പച്ചക്കറി വിളയാണ് മുള്ളങ്കി. ഔഷധ ഗുണമുള്ള ശീതകാല കിഴങ്ങുവർഗ്ഗം. ഫൈബറിന്റെ കലവറ, വിറ്റാമിൻ.സി, ഫോളിക്കാസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ദഹനശക്തി വർദ്ധിപ്പിക്കുന്നതിനും, മൂത്ര ശുദ്ധി വരുത്തുന്നതിനും, മഞ്ഞപിത്തമകറ്റുന്നതിനും ഹൃദയാരോഗ്യം കാത്ത് സംരക്ഷണിക്കുന്നതിനും, പൊണ്ണത്തടി കുറക്കുന്നതിനും. റാഡിഷ് സഹായിക്കുന്നു. രക്തത്തിലെക്കുള്ള ഓക്സിജന്റെ അളവ് വർദ്ധപ്പിക്കാൻ ഉപകരിക്കുന്നു.തമിഴ്നാട്, ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാപ് എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷി. ഇനങ്ങൾ.- അർക്കനിഷാന്ത്., പൂസ രശ്മി, കോ-1, പൂസ ചേത്കി. തുടങ്ങിയവ
വിത്തളവ് - 400 ഗ്രാം. (10 സെന്റ്)45 സെ.മി. അകലത്തിൽ 25 സെ.മീ ഉയരത്തിൽ വരമ്പുകൾ തയ്യാറാക്കി 20 kg കുമ്മായം ചേർക്കുക.അടിവളമായി. കാലി വളം / കമ്പോസ്റ്റ് 800 kg ,യൂറിയ 3-300 kg,രാജ്ഫോസ് 7-500 kg
എം.ഒ.പി. 1-250 Kg വിത്ത് പാകി മണ്ണിട്ടു മൂടുക. മുളച്ച് രണ്ടു മൂന്നാഴ്ച കഴിയുമ്പോൾ വരികളിൽ 10 - 15 സെ.മി. അകലത്തിൽ നല്ല ചെടികൾ നിർത്തി ബാക്കി പിഴുതുമാറ്റുക, പോർട്രെ തൈകളും ഉപയോഗികാം.
ഒന്നിടവിട്ട ദിവസങ്ങളിൽ നന കൊടുക്കണം. കളയെടുത്ത ശേഷം മേൽ വളമായി 3-300 Kg. യൂറിയ 1-250 കി.ഗ്രാം എം.ഒ.പി. എന്നിവ ചേർത്ത് മണ്ണ് കയറ്റി കൊടുക്കണം. 90 ദിവസമാണ് വിളവെടുപ്പ് കാലം അധികം മൂപ്പെത്തും മുൻപ്വിളവെടുക്കണം. പത്ത് സെന്റിൽ നിന്നും 400 kg വരെ ഉൽപ്പാദനം ലഭിക്കും.
2 -ജൈവ കൃഷി രീതിയിൽ രണ്ട് ടൺ കാലിവളം / കമ്പോസ്റ്റ് അടിവളമായി ചേർക്കുക. ( 10 സെന്റിന് )
ആഴ്ചകൾ തോറും താഴെ പറയുന്ന ജൈവ വളങ്ങൾ മേൽ വളമായി ചേർക്കുക.
1- 2 കി.ഗ്രാം പച്ച ചാണകം 20 ലിറ്റർ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ചത്.
2 - 2 കി.ഗ്രാം ബയോഗ്യാസ് സ്ലറി 20 ലിറ്റർ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ചത് ഇലകളിൽ തളിക്കാം.
3. വെർമി വാഷ് 2 ലിറ്റർ 16 ലിറ്റർ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ചത്. ഇലകളിൽ തളിക്കാം.
4. മണ്ണിര കമ്പോസ്റ്റ് 40 കി.ഗ്രാം.
5 - കടലപിണ്ണാക്ക്. 2kg 20 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത്.
6. വേപ്പിൻപിണ്ണാക്ക് 2 Kg. 20 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത്.
7 ഗോമൂത്രം 2 ലിറ്റർ 16 ലിറ്റർ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ചത്. ഇലകളിൽ തളിക്കാം.
8 ഫിഷ് അമിനോ ആസിഡ് രണ്ടര മിലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ചത്. ഇലകളിൽ തളിക്കാം.
9 ജൈവവളക്കൂട്ടുകൾ മണ്ണിൽ ചേർക്കാം
.കടപ്പാട് :
പള്ളിക്കര കൃഷി ഭവൻ
കൂടുതൽ അനുബന്ധ വാർത്തകൾക്ക് : തൊടുപുഴ കാഡ്‌സ് സംരംഭകരെ ക്ഷണിക്കുന്നു.
Share your comments