സ്പിനാഷ് അധവാ പാലക്ക് നോർത്ത് ഇന്ത്യയിൽ ധാരാളമായി ഉപയോഗിക്കുന്ന ചീരയാണ്. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഒരു വീട്ടിലേക്ക് വേണ്ട ചീര നമുക്ക് തന്നെ വലിയ പരിചരണങ്ങളില്ലാതെ വളർത്തിയെടുക്കാവുന്നതാണ്. പാലക് വളർത്താൻ നിങ്ങൾക്ക് സ്ഥലം ഇല്ലെങ്കിൽ കണ്ടെയ്നറുകളിലും വളർത്തിയെടുക്കാവുന്നതാണ്. അതിന് അധിക വെയിൽ ആവശ്യമില്ലാത്ത സസ്യമാണ്.
കണ്ടെയ്നറുകളിൽ പാലക് എങ്ങനെ വളർത്താം
പാലക് വിത്തിൽ നിന്ന് വളർത്തുന്നതാണ് എപ്പോഴും നല്ലത്. വിത്ത് വിതച്ച് 5-14 ദിവസങ്ങൾക്കുള്ളിൽ വിത്തുകൾ മുളച്ച് തുടങ്ങും. പാലക് ചെടികൾക്ക് വളരുന്നതിന് ആഴത്തിലുള്ള ചട്ടികൾ ആവശ്യമില്ല പകരമായി വിശാലമായ പാത്രമാണ് നല്ലത്. അല്ലെങ്കിൽ ഗ്രോ ബാഗുകൾ ഉപയോഗിക്കാവുന്നതാണ്. ഓരോന്നിലും ഒന്നോ അല്ലെങ്കിൽ രണ്ടോ ചെടികൾ വീതം നട്ട് പിടിപ്പിക്കാം. ഇലകൾ വീതിയിൽ വളരാൻ മതിയായ ഇടം നൽകുക. വലിയ ഇലകൾ ലഭിക്കാൻ ഓരോ ചെടിക്കും ഇടയിൽ കുറഞ്ഞത് 5 ഇഞ്ച് വിടുക.
സൂര്യൻ
നല്ല സൂര്യപ്രകാശം ആവശ്യമില്ലാത്ത സസ്യമാണ് പാലക്. ഭാഗിക സൂര്യനിലും ഇത് നന്നായി വളരുന്നു
മണ്ണ്
പത്രങ്ങളിൽ പാലക് വളർത്തുന്നതിന് നല്ല ജൈവ കമ്പോസ്റ്റ് പോട്ടിംഗ് മിശ്രിതം ഉപയോഗിക്കുന്നതാണ് നല്ലത്. നല്ല ഡ്രെയിനേഡ് ലഭിക്കുന്നതിന് മണ്ണ് പൊടിഞ്ഞതും അയഞ്ഞതുമായിരിക്കണം.
വെള്ളം
അധികം ശ്രദ്ധ ആവശ്യമില്ലാത്ത എളുപ്പത്തിൽ വളരുന്ന ചെടികളിൽ ഒന്നാണ് പാലക്. ചെടി നനയ്ക്കുമ്പോൾ, മണ്ണ് ഈർപ്പമുള്ളതാക്കുക എന്നിരുന്നാലും അധികമായി നനയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഇത് വേര് ചീഞ്ഞ് പോകുന്നതിന് കാരണമാകുന്നു.
വളപ്രയോഗം
പോട്ടിംഗ് സമയത്ത് നൈട്രജൻ അടിസ്ഥാനമാക്കിയുള്ള വളം നൽകിക്കൊണ്ട് തുടങ്ങാം. മീൻ എമൽഷൻ, കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകവെള്ളം എന്നിവ ഉപയോഗിച്ച് ചെടിക്ക് വളം നൽകുക.
കീടങ്ങൾ
പാലകിൽ അധിക കീടങ്ങളെ ആകർഷിക്കില്ല, എന്നിരുന്നാലും സ്ലഗുകൾ, കാറ്റർ പില്ലറുകൾ തുടങ്ങിയ ഇലകളെ തിന്നുന്ന പ്രാണികളെ സൂക്ഷിക്കുന്നത് നല്ലതാണ്. അത്കൊണ്ട് തന്നെ വിളവെടുപ്പ് സമയത്ത് പ്രാണികൾ ഇല്ല എന്ന് ഉറപ്പാക്കുക.
വിളവെടുപ്പ്
കുറഞ്ഞത് 5-6 ആരോഗ്യമുള്ള ഇലകൾ രൂപപ്പെട്ടതിനുശേഷം നിങ്ങൾക്ക് ഇലകൾ വിളവെടുക്കാൻ തുടങ്ങാം. നിങ്ങൾക്ക് ആദ്യം പുറത്തെ ഇലകൾ പറിച്ചെടുത്ത് പുതിയ ഇലകൾ വളരാൻ വിടാം അല്ലെങ്കിൽ ചെടിയുടെ ചുവട്ടിലോ തണ്ടിലോ മുറിച്ചെടുക്കാം, അങ്ങനെ ചെയ്യുന്നത് ചെടി വീണ്ടും മുളക്കുന്നതിന് സഹായിക്കുന്നു. ചെടി അധികം മൂക്കുന്നതിന് മുമ്പോ അല്ലെങ്കിൽ പൂവിടുന്നതിന് മുമ്പോ വിളവെടുക്കുന്നതാണ് നല്ലത്.
Share your comments