കൃഷിരീതി
സാധാരണ പാവല്‍ നടുന്ന പോലെ തന്നെയാണ് ഇതിന്റെ കൃഷിരീതിയും. വിത്ത് മുളപ്പിച്ചും തണ്ട് വേരുപിടിപ്പിച്ചും വളര്‍ത്താം. വിത്തുകള്‍ തണലിലുണക്കി പാകി മുളപ്പിക്കാം. നാലോ അഞ്ചോ മുട്ടുകളുള്ള തണ്ട് മുറിച്ച് നടുകയും ചെയ്യാം. രണ്ടടി സമചതുരത്തിലെടുത്ത കുഴിയില്‍ കാലിവളവും എല്ലുപൊടിയും മേല്‍ മണ്ണും ചേര്‍ത്ത് മൂടി തൈ നടാം. ചെടിച്ചട്ടിയിലും ചാക്കിലും വളര്‍ത്താം. പടരുന്നതിന് പന്തല്‍ നിര്‍മ്മിക്കണം. തൈ നട്ട് 2 മാസമാവുമ്പോള്‍ പുഷ്പിക്കും. 8- 10 ദിവസംകൊണ്ടുതന്നെ വിളവ് ശേഖരിക്കാം. വിളവെടുപ്പ് കഴിയുമ്പോള്‍ ചെടി തന്നെ ഉണങ്ങിനില്‍ക്കും. എന്നാല്‍, ചുവട്ടിലെ കിഴങ്ങ് നശിക്കില്ല. നനച്ചാല്‍, വീണ്ടും കിളിര്‍ത്ത് ചെടി പൊന്തിവരും. ഇങ്ങനെ ആറുവര്‍ഷത്തിലേറെക്കാലം കിഴങ്ങില്‍ നിന്ന് ചെടി മുളച്ചുവരും. മികച്ച പച്ചക്കറിയാണ് മുള്ളന്‍ പാവല്‍. തീയല്‍, ഉപ്പേരി, അച്ചാര്‍, സലാഡ് എന്നിവയെല്ലാം തയ്യാറാക്കാം. ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കായയില്‍ അടങ്ങിയിരിക്കുന്ന 'ലൈക്കോപിന്‍' ഇതിനെ ഔഷധമൂല്യമുള്ളതാക്കുന്നു.
മുള്ളന്‍ പാവക്കയുടെ വിത്തും അല്ലികളും ചേര്‍ത്ത് അരികൊണ്ട് തയ്യാറാക്കുന്ന 'ഗാക് റൈസ്' വിയറ്റ്നാമിലെ ഒരു വിശേഷപ്പെട്ട ഭക്ഷണ പദാര്‍ത്ഥമാണ്. ഗാക് റൈസ് കഴിക്കുന്നവരില്‍ രക്തത്തിലെ ബീറ്റാകരോട്ടിന്റെ അളവ് താരതമ്യേന കൂടുതലാണെന്നാണ് കണ്ടെത്ത
Share your comments