Vegetables
മധുരിക്കും മധുരക്കിഴങ്ങ് കൃഷി ചെയ്യാം

ആഗോളഭക്ഷ്യവിളകളില്‍ ആറാം സ്ഥാനത്ത് നില്ക്കുന്ന മിത ശീതോഷ്ണമേഖലാ വിളയാണ് മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങ്.ഇതില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ അന്നജം നിര്‍മ്മിക്കുന്നുണ്ട്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഈ വിളയ്ക്ക് അനുയോജ്യം. ജൂണ്‍-ജൂലായ്,സെപ്റ്റംബര്‍-ഒക്ടോബര്‍ മഴയെ ആശ്രയിച്ചുംഒക്ടോബര്-നവംബര്‍,ജനുവരി-ഫെബ്രുവരി നനച്ചും മധുരക്കിഴങ്ങ് കൃഷിചെയ്യാം. ശ്രീനന്ദിനി, ശ്രീവര്‍ദ്ധിനി, ശ്രീരത്ന, കാഞ്ഞങ്ങാട്, ശ്രീഅരുണ്‍, ശ്രീവരുണ്‍, ശ്രീകനക എന്നിവ ഉല്പാദനശേഷി കൂടിയ പുതിയ ഇനങ്ങളാണ്.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ കൃഷി ചെയ്യാവുന്നവയാണിത്. എന്നാല്‍ ഫലഭൂയിഷ്ഠതയുള്ള കളിമണ്ണ് ഇവയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമാണ്.കളിമണ്ണ് കൂടിയ അളവില്‍ കലര്‍ന്ന് മണ്ണും നേര്‍ത്ത പൊടിമണ്ണും അനിയോജ്യമല്ല.കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണിത് ഒപ്പം, താഴ്ന്ന കലോറിയും ഇതിന്റെ പ്രത്യേകതയാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ, സി എന്നിവയും ബീറ്റ കരോട്ടിനുമാണ് ഹൃദയത്തെ ആരോഗ്യകരമാക്കുകയും ഒപ്പം കാന്‍സര്‍ തടയുകയും ചെയ്യുന്നത്. നാരുകളുടെ കലവറകൂടിയാണിത്.

15 മുതല്‍ 25 സെന്റിമീറ്റര്‍ ആഴത്തില്‍ ഉഴുതോ,കുഴികളെടുത്തോ സ്ഥലം കൃഷിക്കായി ഒരുക്കാം. അതിന് ശേഷം 30 സെന്റിമീറ്റര്‍ ഉയരത്തില്‍ 60 സെന്റിമീറ്റര്‍ അകലത്തില്‍ വാരങ്ങളെടുത്ത് നടാം.വള്ളികളും കിഴങ്ങുമാണ് നടീല്‍ വസ്തു.ഇവ ഞാറ്റടിയില്‍ കിളിര്‍പ്പിച്ചശേഷം പറിച്ചുനടുകയാണ് ചെയ്യുന്നത്.
മധുരക്കിഴങ്ങിന്റെ കിഴങ്ങും വള്ളിയും നടീല്‍ വസ്തുവായി ഉപയോഗിക്കാവുന്നതാണ്. കിഴങ്ങുകളാണ് നടീലിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ രണ്ട് തവാരണകളിലായിട്ടാണ് കൃഷിചെയ്യുന്നത്. വള്ളികളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു തവാരണ മതിയാകും.ചെല്ലിയാണ് മധുരക്കിഴങ്ങിന്റെ മുഖ്യം ശത്രുകീടം. വളര്‍ച്ചെയെത്തിയ ചെല്ലികള്‍ കിഴങ്ങുകളിലും തണ്ടുകളിലും തുരന്ന് അവയില്‍ പ്രവേശിക്കുകയും മുട്ടയിടുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ കിഴങ്ങിനുള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങള്‍ തിന്നു.നേരിയ രീതിയില്‍ ആക്രമണ വിധേയമായ കിഴങ്ങുകള്‍ കയ്പ്പുള്ളതും ഭക്ഷണത്തിന് യോഗ്യമല്ലാതായിത്തീരുകയും ചെയ്യുന്നു.കീടങ്ങളെ നശിപ്പിക്കുന്നതിലേക്കായി കീടാക്രമണം ഉണ്ടായിട്ടുള്ള മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍ കൃഷിയിടത്തുനിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യേണ്ടതാണ്. കീടബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ തലപ്പുകളും കിഴങ്ങുകളും കൃഷിക്കായി തിരഞ്ഞെടുക്കുക.
മധുരക്കിഴങ്ങ് നട്ട് 30 ദിവസത്തിനുശേഷം ഹെക്ടറൊന്നിന് 3 ടണ്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൊണ്ട് പുതയിടുന്നത് ഒരു പരിധിവരെ കീടങ്ങളെ തടയുന്നതിന് സഹായകരമാകും. കൂടാതെ നട്ട് 65 ദിവസം പ്രായമാകുമ്പോള്‍ ഫെന്തയോണ്, ഫെനിട്രോതയോണ്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് 0.05 ശതമാനം വീര്യത്തില്‍ മണ്ണ് കുതിരുന്ന വിധത്തില്‍ ഒഴിച്ചുകൊടുക്കുകയുമാകാം.
ഇവയെക്കൂടാതെ നട്ട് 50 മുതല്‍ 80 വരെ ദിവസം പ്രായമാകുമ്പോള്‍ മധുരക്കിഴങ്ങുതന്നെ ഏകദേശം 100 ഗ്രാം തൂക്കമുള്ള ചെറിയ കഷണങ്ങളാക്കി മുറിച്ച് കൃഷിയിടത്തില്‍ അവിടവിടെയായി അഞ്ചുമീറ്റര്‍ ഇടവിട്ട് വയ്ക്കുക. പത്തുദിവസത്തെ ഇടവേളകളില്‍ ഇത്തരം കെണികള്‍ ഉപയോഗിച്ച് കീടത്തെ ആകര്‍ഷിച്ച് നശിപ്പിക്കാവുന്നതാണ്. കൂടാതെ ഓരോ 100 ചതുരശ്ര മീറ്ററിലും ഓരോ ഫിറമോണ്‍ കെണി ഉപയോഗിച്ച് ഈ കീടത്തിന്റെ ആണ് വര്‍ഗ്ഗത്തെ ആകര്‍ഷിച്ചും നശിപ്പിക്കാവുന്നതാണ്

സാധാരണയായി കൃഷിചെയ്ത് മൂന്നരമുതല്‍ നാലു മാസത്തിനുള്ളില്‍ വിളവെടുക്കാവുന്നതാണ്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിളവെടുപ്പ് കാലത്തില്‍ വ്യത്യാസം വരാവുന്നതാണ്. ഇലകള്‍ മഞ്ഞളിക്കുന്നത് വിളവെടുപ്പിന് പാകമായതിന്റെ സൂചനായി കണക്കാക്കാം. കൂടാതെ കിഴങ്ങുകള്‍ മുറിച്ചു നോക്കിയും വിളവെടുപ്പിന് പാകമായോ എന്നറിയാന്‍ സാധിക്കും. മൂപ്പ് കുറവാണെങ്കില്‍ മുറിപ്പാടില്‍ പച്ചനിറം കാണാവുന്നതാണ്. വിളവെടുക്കുന്നതിന് രണ്ട് ദിവസം മുന്‍പ് നനയ്ക്കുന്നത് കിഴങ്ങുകള്‍ എളുപ്പത്തില്‍ വിളവെടുക്കുന്നതിന് സഹായകരമാകും.
English Summary: Sweet potato - Madura Kizhangu
Share your comments