കേരളത്തിൽ ശീതകാല വിളകളിൽ ഏറ്റവും നന്നായി വിളയുന്ന പച്ചക്കറിയാണ് കാബേജ്. എന്നാൽ കാബേജ് ഉൽപ്പാദനത്തെ സാരമായി ബാധിക്കുന്ന നിരവധി കീട രോഗങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പുഴുക്കളുടെ ആക്രമണം.
Cabbage is one of the best winter vegetables in Kerala. But there are several pests that significantly affect the production of cabbage. The most important of these is the attack of worms.
കാബേജ് കൃഷിയിൽ കണ്ടുവരുന്ന വിവിധതരം പുഴുക്കളും നിയന്ത്രണമാർഗങ്ങളും
തണ്ടുതുരപ്പൻ പുഴു
കാബേജ് കായ്കൾ ചുരുണ്ട് വികൃതമായി കാണപ്പെടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് തണ്ടുതുരപ്പൻ പുഴുക്കൾ ആണ്. ഇവ ഇലകളുടെ അടിയിൽ തുളച്ചുകയറി പല ദിശകളിൽ ആയി കോശങ്ങൾ കാർന്നുതിന്നുന്നു.
ഇതിനെ പ്രതിരോധിക്കാൻ വേണ്ടി പ്രധാനമായും കീടങ്ങൾ ആക്രമിച്ച ചെടികൾ മുറിച്ച് തീയിട്ട് നശിപ്പിക്കുകയാണ് നല്ലത്.
കൂനൻ പുഴ
ഇലകളുടെ ആദ്യം കാർന്നുതിന്ന് ഇത് ഇലകളുടെ മുകൾഭാഗത്ത് വരെ കൂനൻ പുഴുക്കൾ എത്തുന്നു. തുടർന്ന് പൂർണ്ണ വളർച്ചയെത്തിയ പുഴുക്കൾ ചെടിയുടെ തണലിലേക്ക് തുരന്നു കയറി കോശങ്ങളെ നശിപ്പിക്കുന്നു. ഇതിനെ പ്രതിരോധിക്കുവാൻ പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുക. ഇതുകൂടാതെ വേപ്പ് അധിഷ്ഠിത 0.03 ശതമാനം വീര്യമുള്ള അസാഡയറക്റ്റീൻ 5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുക.
ഇലത്തീനി പുഴുക്കൾ
ഇലകളുടെ ഹരിതകം അടങ്ങിയ കോശങ്ങൾ നശിപ്പിച്ച് പൂർണമായും ചെടികളെ നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. ഇതിന് കേടായ ഇലകൾ പുഴുക്കൾഓടുകൂടി നശിപ്പിച്ചു കളയുക. ഇതുകൂടാതെ 50% വീര്യമുള്ള മാലത്തിയോൺ മൂന്ന് മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം.
മുഞ്ഞ
ഇലകളുടെ താഴെ കറുത്ത നിറത്തിൽ കാണപ്പെടുന്നത് ആണ് ഇത്. ഇലകൾ മഞ്ഞളിക്കുന്നതിനും ചെടി കുരടിക്കുന്നതിനും കാരണം മുഞ്ഞ ശല്യം ആണ്
ഇതിനെ പ്രതിരോധിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ആണ് നല്ലത്. അല്ലെങ്കിൽ ക്യൂനാൽഫോസ് 2 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ച ഇടവിട്ട് തളിക്കാം.
Share your comments