1. Vegetables

മൂവാറ്റുപുഴയിൽ കപ്പകൃഷിയുടെ രണ്ടാം സീസൺ തുടങ്ങി.

മൂവാറ്റുപുഴ എന്നും കപ്പയ്ക് വളക്കൂറുള്ള മണ്ണാണ്. കോവിഡ് കാലത്തു കപ്പയ്ക്ക് ആവശ്യക്കാരേറിയത് നാട്ടുകാരെ കപ്പകൃഷിയിൽ കൂടുതലായി ഇറങ്ങാൻ പ്രേരിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ നാട്ടിൽ തരിശ്ശ് കിടന്നതും അല്ലാത്തതുമായ സ്ഥലങ്ങളിൽ വ്യാപകമായി കപ്പ കൃഷി നടക്കുന്നു.

K B Bainda
kadathi padam
കർഷകരും വിവിധ കർഷക കൂട്ടായ്മകളും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് കപ്പക്കൃഷി ചെയ്യാൻ പാഠം ഒരുക്കുന്നു

 

 

 

മൂവാറ്റുപുഴ എന്നും കപ്പയ്ക് വളക്കൂറുള്ള മണ്ണാണ്. കോവിഡ് കാലത്തു കപ്പയ്ക്ക് ആവശ്യക്കാരേറിയത് നാട്ടുകാരെ കപ്പകൃഷിയിൽ കൂടുതലായി ഇറങ്ങാൻ പ്രേരിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ നാട്ടിൽ തരിശ്ശ് കിടന്നതും അല്ലാത്തതുമായ സ്ഥലങ്ങളിൽ വ്യാപകമായി കപ്പ കൃഷി നടക്കുന്നു. കടാതിപ്പാടത്തു നോക്കെത്താ ദൂരത്തോളം കപ്പക്കൃഷിയാണ് കർഷകരും വിവിധ കർഷക കൂട്ടായ്മകളും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് ആരംഭിച്ചത് എല്ലാക്കാലത്തും ഇവിടെ കപ്പക്കൃഷി നടക്കുന്നതും കച്ചവടക്കാർ പാടത്തെ മുഴുവൻ കപ്പയ്ക്കും വില പറഞ്ഞു വയ്ക്കുന്നതും ഒരുമിച്ചു ലോറിയിൽ കയറ്റിപ്പോകുന്നതും ഇവിടുത്തുകാർക്ക് പുതിയ കാഴ്ചയല്ല. കോലഞ്ചേരിക്കടുത്തുള്ള പെരുവംമുഴിയിലും വാളകത്തും നിരവധി പാടങ്ങളിൽ കപ്പകൃഷി ചെയ്യുന്നു. കൂടുതൽ വിളവ് കിട്ടുന്ന ഇനങ്ങളായ എച്ച് 226 എച്ച് 165 ശ്രീഹർഷ തുടങ്ങിയവയാണ് കൂടുതലായി കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. കാംകോയുടെ ട്രില്ലർ കൊണ്ടാണ് ഇത്തവണ കടാതിപ്പാടം ഉഴുതിട്ടത്. മറ്റെല്ലാത്തവണയും കർഷകർ തന്നെയാണ് ചെയ്തിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ കിട്ടാത്തതും ഒരു കാരണമാണ്.

kadathi adam
കാംകോയുടെ ട്രില്ലർ കൊണ്ടാണ് ഇത്തവണ കടാതിപ്പാടം ഉഴുതിട്ടത്.

 

 

 

പ്രധാനമായും രണ്ടു സീസണുകളിലാണ് കേരളത്തിൽ കപ്പക്കൃഷി. മെയ് മാസത്തിലെ വേനലിന്റെ അവസാനത്തിൽ ലഭിക്കുന്ന പുതുമഴ കാലത്താണ് ആദ്യത്തെ സീസൺ. തുലാം മാസത്തോടെ രണ്ടാമത്തെ സീസണിലെ കൃഷി ആരംഭിക്കും. ഒക്ടോബർ അവസാനത്തോടെ നടുന്ന കപ്പ ഏപ്രിൽ മാസത്തോടെ വിളവ് എടുക്കും. വാളകം ആരക്കുന്നം, പായിപ്ര കുന്നത്തുനാട് എന്നിവിടങ്ങളിലും തരിശ്ശ് കിടക്കുന്ന ഏക്കറുകണക്കിന് പാടങ്ങളിൽ കപ്പ വ്യാപകമായി കൃഷി ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.എല്ലായിടത്തും ഇടവിളക്കൃഷിയും ഇട്ടു തുടങ്ങി. കൂടുതലും പച്ചക്കറിയാണ് ഇടവിളയായി ചെയ്‌യുന്നത്‌. അതും പയർ കൃഷിയാണ് കൂടുതൽ. ഇനി അടുത്ത രണ്ടു മാസങ്ങളിൽ മൂവാറ്റുപുഴ മുതൽ പെരുവംമുഴി വരെ റോഡിന്റെ ഇരു വശങ്ങളിലുമായി നാടൻ പയർ വില്പന സ്ഥിരം കാഴ്ചയാണ്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ വാഹനങ്ങളിൽ വരുന്ന യാത്രക്കാരാണ് ഈ ഉത്പന്നങ്ങളുടെ ഉപഭോക്താക്കൾ. കൊച്ചിയിലും ആലപ്പുഴയിലുമായി താമസിക്കുന്നവർ വൻ വിലകൊടുത്തു വാങ്ങുന്ന നാടൻ പയർ കുറഞ്ഞ വിലയ്ക്ക് ഫ്രഷ് ആയി റോഡ്‌സൈഡിൽ നിന്ന് കിട്ടുമെന്നതിനാൽ നല്ല വില്പന നടക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കപ്പകൃഷിയില്‍ നൂറുമേനിയുടെ വിജയഗാഥ

#Tappioka #Farm #Farmer #Moovattupuzha #Krishi #Krishijagran

English Summary: The second season of tapioka cultivation has started in Muvattupuzha.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds