മലയാളികൾക്ക് പരിചിതമായ ഒരു പച്ചക്കറിയാണ് കോവയ്ക്ക. ക്യുക്കർ ബിറ്റേയ്സി എന്ന സസ്യ കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് ഇത്. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ് എന്നതാണ് കോവയ്ക്കയുടെ പ്രത്യേകത, ഒരു ദീർഘ കല വിള കൂടിയാണ് കോവൽ. വെള്ളരി വർഗ്ഗത്തിൽ പെട്ട ഒരു പച്ചക്കറിയാണ് കോവൽ. വളരെ ലളിതമായ രീതിയിൽ കൃഷി ചെയ്യാൻ പറ്റിയ തുടക്കക്കാർക്ക് പറ്റിയ ഒരു കൃഷിയാണ് കോവൽ കൃഷി. തമിഴിൽ കോവൈയെന്നും കന്നടയിൽ സോൻവയെന്നും ബംഗാളിയിൽ കുണ്ടുരിയെന്നും ഹിന്ദിയിൽ പരവൽ എന്നും സംസ്കൃതത്തിൽ മധുശമനി എന്നും കോവയ്ക്കയെ അറിയപ്പെടുന്നു.
തടിച്ച വേരും മൃദുവായ തണ്ടുമാണ് ഇതിനുള്ളത്. വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുന്നത്. തുടർച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ് വള്ളികളിൽ നിന്നാണ് വള്ളി ശേഖരിക്കേണ്ടത്. വളഞ്ഞു പുളഞ്ഞാണ് ഇത് വളരുന്നത് നല്ല വലയോ അല്ലെങ്കിൽ നല്ല പന്തലോ ചെയ്താൽ കോവയ്ക്ക നന്നായി വളരും. വള്ളി പടർത്തി പന്തലുകെട്ടി പരിചരിച്ചാൽ മാത്രമാണ് കോവൽ നല്ല രീതിയിൽ വളരുകയുള്ളു. നല്ലനീർവാർച്ചയുള്ള മണ്ണിൽ കോവൽ വളർത്താം. നല്ലവളക്കൂറുള്ള മണ്ണാണെങ്കിൽ കൃത്യമായ പരിചരണം കിട്ടിയാൽ കോവൽ വള്ളികൾ 60 മുതൽ 75 ദിവസം കൊണ്ട് കായ്ക്കും.
വെർമിവാഷ്, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുക. മാസത്തിൽ രണ്ടുതവണ ചുവടു കിളച്ചിളക്കി ചാണകം ചാരം, എല്ലുപൊടി ഇവ ഏതെങ്കിലും ചേർത്തു കൊടുക്കുക.ഒരു മാസം പ്രായമായ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. നനച്ചു കൊടുത്താൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ് പറിച്ചെടുക്കാം. കോവല്‍ ചെടിക്ക് ആഴ്ചയില്‍ രണ്ടു തവണ ജലസേചനം മതിയാവും. കോവല്‍ ചെടിയുടെ ഇലകളില്‍ ചെറിയ പുഴുക്കുത്തുകള്‍ പോലെയുള്ള കീടാക്രമണമാണ് സാധാരണ കണ്ടുവരുന്ന പ്രശ്‌നം. ഇവയെ നശിപ്പിക്കാന്‍ വേപ്പെണ്ണ ചേര്‍ന്ന echoneem എന്ന് പേരുള്ള ജൈവ കീടനാശിനികള്‍ ആഴ്ചയിലൊരിക്കല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ രാവിലെയൊ വൈകിട്ടോ സ്‌പ്രേ ചെയ്യണം.
കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ
കോവയ്ക്കക്കുണ്ടോ ഇത്രേം ഗുണങ്ങള്‍ ?
കോവിഡ് ലോക്ഡൗണിനിടയിൽ കോവയ്ക്ക കൃഷിയിൽ വൻനേട്ടം
Share your comments