നമ്മുടെ നാട്ടിൽ വൻതോതിൽ പ്രചാരമുള്ള കൃഷിയാണ് ആനക്കൊമ്പൻ വെണ്ട കൃഷി. ഒരാൾ പൊക്കത്തിൽ ഉയരം വയ്ക്കുന്ന ഇവയ്ക്ക് പത്തോളം ശാഖകൾ ഉണ്ടാകുന്നു. വലിയ വേണ്ട തൈകൾക്ക് അര മീറ്ററോളം നീളവും ആനക്കൊമ്പ് പോലെ വളഞ്ഞ രൂപവുമാണ്. അതുകൊണ്ട് തന്നെയാണ് ആനക്കൊമ്പൻ വെണ്ട എന്ന പേര് ഇതിന് കൈവന്നത്. രണ്ടു കായ്കൾ ചേർന്നാൽ തന്നെ ഒരു കറി വെക്കാനുള്ളത് ആകും.
വഴുക്കൽ ധാരാളമുള്ള കായ്കൾ നേരിട്ടു പോലും നമ്മൾക്ക് കഴിക്കാം. രോഗപ്രതിരോധ ശേഷി കൂടിയ വെണ്ട ഇനമാണ് ആനക്കൊമ്പൻ. അതുകൊണ്ടുതന്നെ കീട രോഗങ്ങൾ മറ്റു ഇനങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് കുറവാണ്. ആനക്കൊമ്പൻ വെണ്ടയുടെ കൃഷി രീതി മറ്റു വെണ്ട ഇനങ്ങൾ പോലെതന്നെയാണ്.
തുടക്കത്തിൽ നല്ല പരിപാലന മുറകൾ അവലംബിച്ചാൽ ശരാശരി ഒരു വർഷത്തോളം വിളവെടുപ്പ് എടുക്കാം
ആനക്കൊമ്പൻ വെണ്ടയുടെ കൃഷി രീതികൾ
ആനക്കൊമ്പൻ വെണ്ട വിത്തുകൾ ഗ്രോ ബാഗിൽ പാകി മുളപ്പിച്ച് ഏകദേശം നാലില പരുവമാകുമ്പോൾ മണ്ണിലേക്ക് പറിച്ചുനടുന്നതാണ് ഉത്തമം. സൂര്യപ്രകാശം നല്ല രീതിയിൽ കിട്ടുന്ന ഇടവും നീർവാർച്ചയുമുള്ള മണ്ണും ഉള്ള ഇടവും കൃഷിക്കുവേണ്ടി തെരഞ്ഞെടുക്കാം ഒരടി താഴ്ചയുള്ള കുഴികളെടുത്ത് നേരിയ അളവിൽ കുമ്മായം വിതറി ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് തൈകൾ നടാം തൈകൾ ചെറിയ കമ്പുകൾ നാട്ടി കെട്ടിവയ്ക്കാനും, തണൽ നൽകാൻ ശ്രദ്ധിക്കണം മഴ ലഭിക്കുന്നില്ലെങ്കിൽ കൃത്യമായ നന പ്രയോഗം വേണം.
വളപ്രയോഗം
ആനക്കൊമ്പൻ വെണ്ട യുടെ നല്ല വളർച്ചയ്ക്കും കൂടുതൽ കായ പിടിത്തത്തിനു മികച്ചത് പച്ചച്ചാണകവും ഗോമൂത്രവും വെള്ളം ചേർത്ത് മൂന്നു ദിവസം പുളിപ്പിച്ച് മിശ്രിതം നേർപ്പിച്ച് ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതാണ് ചാണകം ലഭ്യമല്ലെങ്കിൽ വിപണിയിൽ നിന്നും വാങ്ങുന്ന ജൈവ വളം ചേർക്കാം.
Anakomban is the most popular crop in our country. It grows to a height of one and has about ten branches. Large seedlings up to 1 m long and ivory curved.
മൂന്നുമാസത്തിനുള്ളിൽ വെണ്ട പൂവിട്ട് കായ്പിടിച്ചു തുടങ്ങും ആറുമാസം വരെ തുടർച്ചയായി വിളവെടുക്കാം. ഒരു ചെടിയിൽ നിന്ന് നൂറോളം കായ്കൾ വരെ നിങ്ങൾക്ക് ലഭിക്കും. ചാക്കുകളിലും മട്ടുപ്പാവിലും എളുപ്പം വളർത്താൻ സാധിക്കും.
Share your comments